കയ്യൂർ സമരം, കല്ലറ-പാങ്ങോട് സമരം, കടയ്ക്കൽ പ്രക്ഷോഭം

 വൈദ്യുതി പ്രക്ഷോഭം,കമ്മ്യൂണിസ്റ്റ് പാർട്ടി,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി,ഉത്തരവാദ ഭരണ പ്രക്ഷോഭം,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്,


വൈദ്യുതി പ്രക്ഷോഭം

ഒരു സ്വകാര്യ കമ്പനിക്ക് തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്തുന്നതിന്  അനുവാദം നൽകിയ ദിവാൻ ഷൺമുഖം ചെട്ടിയ്ക്ക് എതിരായി നടത്തിയ പ്രക്ഷോഭമാണ് - വൈദ്യുതി പ്രക്ഷോഭം. വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ - എ. ആർ. മേനോൻ, ഇക്കണ്ട വാര്യർ, ഇയ്യുണ്ണി.

1.  വൈദ്യുതി പ്രക്ഷോഭം തൃശ്ശൂരിൽ നടന്ന വർഷം?

       Ans: 1936.


2. ഏത് സമരത്തോടെയാണ് കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയത്?

       Ans: വൈദ്യുതി പ്രക്ഷോഭം.

 
 
 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഗാന്ധിജിയുടെ അഹിംസാ പരിപാടി അപര്യാപ്തമാണെന്നും റഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ വിപ്ലവ പരിപാടികളാണ് കൂടുതൽ അഭികാമ്യമെന്നും ചിന്തിച്ച കോൺഗ്രസിലെ ചില നേതാക്കൾ ആരംഭിച്ച സംഘടനയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി.

കമ്മ്യൂണിസ്റ്റ് പാർട്ടി

3. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായ വർഷം?

       Ans: 1934 മെയ് 2.



4. 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ രഹസ്യ സമ്മേളനം നടന്ന സ്ഥലം?

       Ans: പിണറായി (തലശ്ശേരി).


5. ഏത് സമ്മേളനമാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ കാരണമായ സമ്മേളനം?

       Ans: പിണറായി സമ്മേളനം.


6. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതെന്ന്?

       Ans: 1940 ജനുവരി 26.  


7. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന ഏത്?

       Ans: യൂത്ത് ലീഗ്.


 

ഉത്തരവാദ ഭരണ പ്രക്ഷോഭം

8. ജനാധിപത്യം സ്ഥാപിക്കുന്നതിനായി 1938 മുതൽ തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്?

       Ans: ഉത്തരവാദ ഭരണ പ്രക്ഷോഭം.


9.  ഉത്തരവാദ ഭരണ പ്രക്ഷോഭം തിരുവിതാംകൂറിൽ നയിച്ച സംഘടന?

       Ans: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്.


10. അക്കാമ്മ ചെറിയാൻ തമ്പാനൂർ മുതൽ കവടിയാർ വരെ ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി നയിച്ച മാർച്ച് ഏത്?

       Ans: രാജധാനി മാർച്ച്.


11. ഉത്തരവാദഭരണ നിഷേധത്തിനും ദുർഭരണത്തിനുമെതിരെ സ്റ്റേറ്റ് കോൺഗ്രസ് ആവിഷ്കരിച്ച പ്രക്ഷോഭ രീതിയുടെ പേര്?

       Ans: നിയമലംഘനം.


12. 1938 ഓഗസ്റ്റിൽ നടന്ന നെയ്യാറ്റിൻകര വെടിവെപ്പ് ഏത് ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഉത്തരവാദ ഭരണ പ്രക്ഷോഭം.


 

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

13. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

       Ans: 1938 (ഫെബ്രുവരി 23) (തിരുവനന്തപുരം.)


14. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കാൻ നേതൃത്വം നൽകിയതാര്?

       Ans: പട്ടം താണുപിള്ള.


15. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ അദ്ധ്യക്ഷൻ?

       Ans: പട്ടം താണുപിള്ള.


16. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ ട്രഷറർ?

       Ans: എം ആർ മാധവവാര്യർ.


17. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളന വേദി?

       Ans: വട്ടിയൂർക്കാവ്.


 

കല്ലറ പാങ്ങോട് സമരം

18. സർ സി. പി. രാമസ്വാമി അയ്യരുടെ ഭരണത്തിനും ജന്മിമാരുടെ അന്യായമായ ചന്തപ്പിരിവിനുമെതിരെ നടന്ന സമരം?

       Ans: കല്ലറ പാങ്ങോട് സമരം. (1938)


19. കല്ലറ-പാങ്ങോട് സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ടവർ ആരൊക്കെ?

       Ans: കൊച്ചാപ്പി പിള്ള, പട്ടാളം കൃഷ്ണൻ.


 

കടയ്ക്കൽ പ്രക്ഷോഭം

20. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്?

       Ans: കടയ്ക്കൽ പ്രക്ഷോഭം.


21. കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം?

       Ans: 1938 (സെപ്റ്റംബർ 29.)


22. കടയ്ക്കൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: കൊല്ലം ജില്ല.


23. കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?

       Ans: രാഘവൻപിള്ള.


24. കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ രാഘവൻപിള്ള അറിയപ്പെടുന്ന മറ്റൊരു പേര്?

       Ans: കടയ്ക്കൽ ഫ്രാങ്കോ.


 

മൊറാഴ സമരം

രണ്ടാം ലോകമഹായുദ്ധ കാല ത്തെ വിലക്കയറ്റത്തിനും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾ ക്കുമെതിരെ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരം? മൊറാഴ സമരം.


25. മൊറാഴ സമരം നടന്ന വർഷം?

       Ans: 1940.


26. മൊറാഴ സമരത്തെത്തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ ആര്?

       Ans: കെ. കുട്ടികൃഷ്ണമേനോൻ.


27. മൊറാഴ സമരത്തോടനുബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി?

       Ans: കെ. പി. ആർ. ഗോപാലൻ.


28. കെ പി ആർ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തം ആക്കാൻ കാരണക്കാരനായ വ്യക്തി?

       Ans: മഹാത്മാഗാന്ധി.


 

കൊച്ചി രാജ്യ പ്രജാമണ്ഡലം

29. ഏത് വർഷമാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന രാഷ്ട്രീയ പാർട്ടി രൂപീകൃതമായത്?

       Ans: 1941 (ജനുവരി 26.)


30. കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിട്ട കൊച്ചി ദിവാൻ?

       Ans: എ. എഫ്. ഡബ്ല്യൂ. ഡിക്സൺ.


31. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനത്തിന് വേദിയായ സ്ഥലം?

       Ans: ഇരിങ്ങാലക്കുട.


32. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ അവസാന വാർഷിക സമ്മേളനം നടന്ന സ്ഥലം?

       Ans: തൃശ്ശൂർ.


 

കയ്യൂർ സമരം

കയ്യൂരിലെ കർഷകസംഘങ്ങൾ ജന്മിത്തത്തിനെതിരെ നടത്തിയ സമരങ്ങൾ അറിയപ്പെടുന്നത്? കയ്യൂർ സമരം. കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്നു കയ്യൂർ എന്ന ഗ്രാമം.


33. കാസർകോട് ജില്ലയിൽ കയ്യൂർ സമരം നടന്ന വർഷം?

       Ans: 1941.


34. കയ്യൂർ സമരക്കാരിൽനിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ?

       Ans: സുബ്ബരായർ.


35. കയ്യൂർ സമരത്തെ തുടർന്ന് നാലു പേരെ തൂക്കിലേറ്റിയ വർഷം?

       Ans: 1943 (മാർച്ച് 29.)
[കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർ - മഠത്തിൽ അപ്പു, പെഡോര കുഞ്ഞമ്പുനായർ, കോയിത്താട്ടിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ.]



36. കയ്യൂർ സമരം പശ്ചാത്തലമാക്കി ചിരസ്മരണ എന്ന നോവൽ രചിച്ചതാര്?

       Ans: നിരഞ്ജന.


37. കയ്യൂരും കരിവെള്ളൂരും എന്ന കൃതി രചിച്ചതാര്?

       Ans: എ. വി. കുഞ്ഞമ്പു.


38. കയ്യൂർ സമരം പ്രമേയമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ?

       Ans: മീനമാസത്തിലെ സൂര്യൻ.


39. കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ആര്?

       Ans: ഇ. കെ. നായനാർ.

 
  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments