Important Constitutional Amendments

  പ്രധാന ഭരണഘടനാ ഭേദഗതികൾ, Most Important Constitutional Amendments,ആർട്ടിക്കിൾ - 368,42-ാം ഭേദഗതി,സ്വരൺ സിംഗ് കമ്മിറ്റി,44-ാം ഭേദഗതി,


പ്രധാന ഭരണഘടനാ ഭേദഗതികൾ (Most Important Constitutional Amendments)

     1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ 2020 ആയപ്പോഴേക്കും 104 ഭേദഗതികളാണ് കൂട്ടി ചേർത്തിട്ടുള്ളത്. നമ്മുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ഇന്ത്യയുടെ നിയമനിർമ്മാണ സഭയായ പാർലമെന്റിൽ നിക്ഷിപ്തമായിരിക്കുന്നു.


1. ഭരണഘടന, ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് ഇന്ത്യൻ ഭരണഘടന കടപ്പെട്ടിരിക്കുന്നത് ഏതു രാജ്യത്തോട്?
   🌐 ദക്ഷിണാഫ്രിക്കയോട്.


2. ഏത് ഭരണഘടനാ വകുപ്പാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?
   🌐 ആർട്ടിക്കിൾ - 368 (ഭാഗം XX)


      ഇന്ത്യൻ ഭരണഘടനയിൽ ചേർത്തിട്ടുള്ള സുപ്രധാന ഭരണഘടനാ ഭേദഗതികൾ.  Kerala PSC എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നവ:

1. 1-ാം ഭരണഘടന ഭേദഗതി (1951) 

🟥 9 -ാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർത്തു. അടിയന്തിരാവസ്ഥാക്കാലത്തെ അഭിപ്രായ-സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തിയ ഭേദഗതി.

2. 7-ാം ഭേദഗതി (1956)

🟥 സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുന:സംഘടിപ്പിച്ച സുപ്രധാന ഭേദഗതി.
🟥 ഒരു വ്യക്തിയെത്തന്നെ ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്തതു.

3. 9 -ാം ഭേദഗതി (1960)

🟥 ഇന്ത്യ-പാക് ഉടമ്പടി (1958) പ്രകാരം പശ്ചിമബംഗാളിലെ ബെറുബാറി യൂണിയൻ എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്തു.

4. 15-ാം ഭേദഗതി (1963)

🟥 ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആക്കിയ ഭരണഘടനാ ഭേദഗതി.

5. 21-ാം ഭേദഗതി (1971)

🟥 8 -ാം പട്ടിക ഭേദഗതി ചെയ്ത് 15-ാമത് ഭാഷയായി സിന്ധിയെ ഉൾപ്പെടുത്തി. [ ഇപ്പോൾ 8 -ാം പട്ടികയിൽ 15 ഭാഷകൾ മാത്രം.]

6. 24 -ാം ഭേദഗതി(1971)

🟥 ഭരണഘടനയുടെ ഏത് ഭാഗവും, മൗലികാവകാശങ്ങൾ ഉൾപ്പെടെ, ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധി കാരമുണ്ടെന്ന് സ്ഥാപിച്ച ഭേദഗതി. 

🟥 പാർലമെന്റ് പാസാക്കുന്ന ഭരണഘടനാഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്ന് വ്യവസ്ഥ ചെയ്തു.

7. 26-ാം ഭേദഗതി (1971)

🟥 മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പഴ്സ് നിർത്തലാക്കി. (By ഇന്ദിരാഗാന്ധി.)

8. 29-ാം ഭേദഗതി (1972)

🟥 കേരള ഭൂപരിഷ്കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി പാസ്സാക്കിയ ഭേദഗതി.
🟥 കേരളാ  ഭൂപരിഷ്‌ക്കരണ നിയമങ്ങളെ 9 -ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.

9. 31-ാം ഭരണഘടനാഭേദഗതി (1972)

🟥 ലോക സഭയുടെ അംഗസംഖ്യ 525 നിന്ന് 545 ആക്കി ഉയർത്തി.

10. 33-ാം ഭേദഗതി (1974)

🟥 MP, MLA എന്നിവർ സമ്മർദ്ദത്തിന്  വിധേയരായി രാജിവെക്കുന്നത്  തടയുന്നതിനുള്ള  വ്യവസ്ഥകൾ  ഉൾപ്പെടുത്തി.

11. 35-ാം ഭരണഘടനാ ഭേദഗതി (1974)

🟥 സിക്കിമിന് അസോസിയേറ്റ് സംസ്ഥാനപദവി.


12. 36-ാം ഭേദഗതി(1975)

🟥 സിക്കിമിന് സംസ്ഥാന പദവി.


13. 42-ാം ഭേദഗതി (1976)

🟥 സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം നിലവിൽ വന്ന ഭേദഗതി.

🟥 ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതിചെയ്ത ഭരണഘടനാഭേദഗതിസോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റ്രഗ്രിറ്റി എന്നീ മൂന്ന് വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്ത ഭരണഘടന ഭേദഗതി.

🟥 സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 10 മൗലികകടമകൾ കൂട്ടിച്ചേർത്തു. മൗലികകടമകൾ ഉൾക്കൊള്ളിക്കാൻ, ഭാഗം IV A, അനുഛേദം 51A എന്നിവ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

🟥 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽനെ (CAT) കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം XIV A കൂട്ടിച്ചേർത്തു.

🟥 മന്ത്രിസഭ നൽകുന്ന ഉപദേശം രാഷ്ട്രപതി അനുസരിക്കണം എന്ന് വ്യവസ്ഥ ചെയ്തു.

🟥 ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തി. ( ഇത് 44-ാം ഭേദഗതി പഴയ സ്ഥിതിയിലാക്കി.)

🟥 5 വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽനിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.

🟥 ബൃഹത്തായ ഭരണഘടനാഭേദഗതി എന്ന നിലയിൽ മിനി കോൺസ്റ്റിറ്റ്യൂഷൻ or ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതിയാണ് - 42-ാം ഭേദഗതി (1976).

🟥 ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി യായിരിക്കെ പാസാക്കിയത് എന്ന നിലയിൽ - Constitution of Indhira എന്നും അറിയപ്പെടുന്നു - 42-ാം ഭേദഗതി (1976).


14. 44-ാം ഭേദഗതി (1978)

🟥 സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ  പട്ടികയിൽ നിന്ന് നീക്കം ചെയ്ത സുപ്രധാന ഭേദഗതി.

🟥 ആർട്ടിക്കിൾ 352 ഭേദഗതി വരുത്തി അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി, 'സായുധ  വിപ്ലവം' എന്ന കൂടുതൽ ഗുരുതരമായ കാരണം കൂട്ടിച്ചേർത്തു.

🟥 ആർട്ടിക്കിൾ 352 ൽ 'കാബിനറ്റ്' എന്ന പദം കൂട്ടി ച്ചേർത്തു.

🟥 അടിയന്തിരാവസ്ഥാ സമയത്ത്പോലും ആർട്ടിക്കിളുകൾ 20 & 21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.

🟥 അനുച്ഛേദം 20 - ഒരു കുറ്റവാളിക്ക് ലഭിക്കുന്ന മൂന്നുതരത്തിലുള്ള സംരക്ഷണം.

🟥 അനുച്ഛേദം 21 - മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം.

🟥 42-ാം ഭേദഗതി പ്രകാരം ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി 6 വർഷമാക്കിയത് വീണ്ടും 5 വർഷമാക്കി നിജപ്പെടുത്തി.

✅ സുപ്രധാനമായ 44-ാം ഭേദഗതി പാസാക്കിയത് മൊറാർജി ദേശായിയുടെ ജനതാ ഗവൺമെന്റ്.

15. 52-ാം ഭേദഗതി (1985) 

🟥 കൂറുമാറ്റ നിരോധന നിയമം (Anti Defection Law) എന്നറിയപ്പെടുന്നു.

🟥 കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടുന്ന പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.


16. 56-ാം ഭേദഗതി (1987)

🟥 ഗോവയെ  ഇന്ത്യയുടെ  25-ാം സംസ്ഥാനമാക്കി.

17. 61-ാം ഭേദഗതി(1988)

🟥 ഭരണഘടനയുടെ 326 -ാം വകുപ്പ് ഭേദഗതി ചെയ്ത് വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18  വയസ്സായി കുറച്ചു. (1989-ൽ ).

18. 65-ാം ഭേദഗതി (1990)

🟥 ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരണം. ഇതനുസരിച്ച ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ 1992 ൽ നിലവിൽ വന്നു.

19. 69-ാം ഭേദഗതി (1991)

🟥 ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭേദഗതി. (1992 ൽ).

20. 71-ാം ഭേദഗതി (1992)

🟥 8-ാം പട്ടിക ഭേദഗതി ചെയ്ത് കൊങ്കണി, മണിപ്പുരി, നേപ്പാളി എന്നീ  ഭാഷകൾ ഉൾപ്പെടുത്തി. [ഇപ്പോൾ 8-ാം പട്ടികയിൽ ആകെ 18 ഭാഷകൾ.]

21. 73-ാം ഭേദഗതി (1992) 

🟥 പഞ്ചായത്തീരാജ് നിയമം  എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി.

🟥 പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി.

🟥 പഞ്ചായത്ത് രാജ് ഉൾപ്പെടുന്ന പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു. [ഇപ്പോൾ ഭരണഘടനയിൽ 11 പട്ടികകൾ.]
 

22. 74-ാം ഭേദഗതി (1992)

🟥 നഗരപാലികാ  നിയമം or മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാഭേദഗതി.

🟥 നഗരപാലിക നിയമം ഉൾപ്പെടുന്ന 12-ാം പട്ടിക  ഭരണഘടനയിൽ കൂട്ടിച്ചേർത്തു. [ഇപ്പോൾ ഭരണഘടനയിൽ ആകെ 12 പട്ടികകൾ ആയി.]


23. 84-ാം ഭേദഗതി (2001)

🟥 ഛത്തീസ്‌ഗ‍ഢ്, ഉത്തരഖണ്ഡ് , ഝാ‍‌ർഖണ്ഡ് എന്നീ  മൂന്നു പുതിയ സംസ്ഥാനങ്ങൾ  നിലവിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി.✅

🟥 ലോക് സഭാ / നിയമസഭാ  മണ്ഡലങ്ങളുടെ  എണ്ണം  2026 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്ത ഭേദഗതി.✅


24. 86-ാം ഭേദഗതി (2002)

ഒരു മൗലികാവകാശവും ഒരു മൗലിക കടമയും പുതിയതായി സൃഷ്ടിച്ച ഭരണഘടനാ ഭേദഗതിയാണ് - 86-ാം ഭേദഗതി (2002).

🟥 പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിമാറ്റിയ ഭരണഘടന ഭേദഗതി. 💥💥💥✅✅
🟥 പ്രാഥമിക  വിദ്യാഭ്യാസം മൗലികാ വകാശമാക്കിമാറ്റി, ആർട്ടിക്കിൾ 21A ഭരണഘടനയിൽ  കൂട്ടിച്ചർത്തു.  
🟥 6 - 14 വയസ്സു വരെയുള്ള കുട്ടികൾക്ക്  സൗജന്യവും നിർബന്ധിതവുമായ  വിദ്യാഭ്യാസം നൽകേണ്ടത്  സ്റ്റേറ്റിന്റെ കടമയും (മാതാപിതാക്കളിലൂടെ) കുട്ടികളുടെ  മൗലികാവകാശവുമായി.   
        അങ്ങനെ കുട്ടികൾക്ക് ഒരു മൗലിക അവകാശവും 🤸‍♀️🤸‍♀️😎😎 മാതാപിതാക്കൾക്ക് ഒരു മൗലിക കടമയും ☹☹ ലഭിച്ചു.

🟥 ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി.

🟥 മൗലികകടമകൾ ഉൾക്കൊള്ളുന്ന ആർട്ടിക്കിൾ 51A ഭേദഗതി വരുത്തി പതിനൊന്നാമതായി മേൽപ്പറഞ്ഞ മൗലിക കടമകൂടി കൂട്ടിച്ചേർത്തു.

25. 89-ാം ഭേദഗതി (2003)

🟥 ദേശീയ  പട്ടികജാതി-പട്ടിക വർഗ്ഗ  കമ്മിഷൻ നിർത്തലാക്കികൊണ്ട് ദേശീയ പട്ടികജാതി  കമ്മീഷൻ (ആർട്ടിക്കിൾ 338),ദേശീയ പട്ടികവർഗ്ഗ  കമ്മീഷൻ (ആർട്ടിക്കിൾ 338A), എന്നിങ്ങനെ രണ്ട് പ്രത്യേക കമ്മിഷനുകൾ  രൂപീകരിച്ചു.

26. 91-ാം ഭേദഗതി (2003)

🟥 കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം അധോസഭയുടെ 15% ൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു. സംസ്ഥാനങ്ങളിൽ മന്ത്രിമാരുടെ എണ്ണം 12 കുറയാനും പാടില്ല.

🟥 കൂറുമാറ്റ നിരോധന നിയമത്തിന്റെ അയോഗ്യത നിലനിൽക്കുന്ന കാലത്തോളം ഒരു MP യേയോ MLA യേയോ മന്ത്രി ആക്കാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തു.


27. 92-ാം ഭേദഗതി(2003)

🟥 ബോഡോ, ദോഗ്രി, മൈഥിലി, സന്താളി, എന്നീ 4 ഭാഷകളെ 8 -ാം പട്ടികയിൽ ഉൾപ്പെടുത്തി.  [ഇപ്പോൾ 8 -ാം പട്ടികയിൽ ആകെ 22 ഭാഷകൾ.]

28. 93-ാം ഭേദഗതി(2005)

🟥 ഈ ഭേദഗതിയാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (പ്രൈവറ്റ് ഉൾപ്പെടെ) സംവരണം നൽകുന്നതിന് വ്യവസ്ഥ ചെയ്ത ഭേദഗതി.

29. 96-ാം ഭേദഗതി (2011)

🟥 ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'ഒറീസ്സ’ എന്നതിനു പകരം ‘ഒഡിഷ’ എന്നാക്കി മാറ്റി.
🟥 ഔദ്യോഗിക ഭാഷാ പട്ടികയായ 8 -ാം പട്ടികയിൽ 'ഒറിയ' എന്നതിനു പകരം 'ഒഡിയ' എന്നാക്കി മാറ്റി.

30. 100-ാംഭേദഗതി (2015)

🟥 ഈ ഭേദഗതിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാന്റ് ബൗണ്ടറി എഗ്രിമെന്റ് (LBA) സാധ്യമാക്കിയത്.
🟥 കരാർ പ്രകാരം 51 ബംഗ്ലാദേശ് അധിനിവേശ പ്രദേശങ്ങൾ  ഇന്ത്യയ്ക്ക് ലഭിക്കുകയും, ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ടു നൽകുകയും ചെയ്തു.

31. 101 -ാം ഭേദഗതി (2016)

🟥 2017 ജൂലായ്‌ 1 ന്, ചരക്കു സേവന നികുതി (GST) ഇന്ത്യയിൽ   നിലവിൽ വരാൻ കാരണമായ സുപ്രധാന ഭരണഘടനാ ഭേദഗതി. 💥💥💥✅
🟥 GSTയുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം - അനുഛേദം 246A.
🟥 GST കൗൺസിലുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം - 279A.

32. 102-ാം ഭേദഗതി (2018)

🟥 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് (NCBC) ഭരണഘടനാ പദവി ലഭിക്കാൻ കാരണമായ ഭേദഗതി - 102-ാം ഭേദഗതി (2018).
🟥 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് (NCBC) ഭരണഘടനാ പദവി ലഭിക്കാൻ കൂട്ടിച്ചേർത്ത അനുച്ഛേദം - അനുഛേദം 338B.💥💥

33. 103 -ാം ഭേദഗതി (2019)

🟥 അനുഛേദം 15, 16 എന്നിവ ഭേദഗതി ചെയ്ത് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭേദഗതി.💥💥

34. 104-ാംഭേദഗതി (2020)

🟥 ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള ആംഗ്ലോ ഇന്ത്യക്കാരുടെ നാമനിർദേശം റദ്ദാക്കിയ ഭേദഗതി.💥💥
🟥 ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള SC/ST സംവരണം 2030 ജനുവരി 25 വരെ നീട്ടിയ ഭേദഗതി. 
  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments