കേരളത്തിലെ ഡാമുകളും വൈദ്യുത പദ്ധതികളും
1. കേരളത്തിൽ സ്ഥാപിതമായ ആദ്യ ഡാം ഏത്?🟥 മുല്ലപ്പെരിയാർ ഡാം.
📢 പെരിയാർ നദിയിൽ സ്ഥിതി ചെയ്യുന്നു.
2. മുല്ലപ്പെരിയാർ ഡാം നിർമ്മാണം ആരംഭിച്ച വർഷം?
🟥 1887.
📢 മുല്ലപ്പെരിയാർ ഡാം പണി പൂർത്തിയായ വർഷം - 1895.
3. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?
🟥 ജോൺ പെന്നി ക്വിക്ക്.
4. മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്തതാര്?
🟥 വെൻലോക്ക് പ്രഭു.
5. ഏതു മിശ്രിതം കൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
🟥 സുർക്കി മിശ്രിതം.
6. മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ ഏത്?
🟥 പെരിയാർ ലീസ് എഗ്രിമെന്റ്. (1886).
7. പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ചതാര്?
🟥 തിരുവിതാംകൂർ ദിവാൻ വി രാമയ്യങ്കാർ + മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ജെ. സി. ഹാനിങ്ടൺ.
10. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ ആര്?
🟥 ജസ്റ്റിസ്: എ. എസ്. ആനന്ദ്.
11. ഏഷ്യയിലെ ആദ്യ ആർച്ച് ഡാം ഏത്?
🟥 ഇടുക്കി ഡാം.
12. ഇടുക്കി ഡാമിന്റെ പരമാവധി ജലസംഭരണശേഷി എത്ര?
🟥 2403 അടി.
13. ഇടുക്കി ഡാമിന്റെ / ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏത്?
🟥 കാനഡ.
14. ഇടുക്കി ഡാമിന്റെ നിർമ്മാണത്തിനുള്ള സ്ഥലം നിർദ്ദേശിച്ച ആദിവാസി നേതാവ്?
🟥 കൊലുമ്പൻ മൂപ്പൻ.
15. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലസേചന പദ്ധതിയേത്?
🟥 തെന്മല ഡാം (കൊല്ലം.)
📢 ഏറ്റവും വലുത് - കല്ലട (കൊല്ലം.)
16. പരപ്പാർ ഡാം എന്നറിയപ്പെടുന്നത്?
🟥 തെന്മല ഡാം. (കല്ലട ഡാം.)
17. തെന്മല ഡാമുമായി അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം ഏത്?
🟥 ചെന്തുരുണി വന്യജീവി സങ്കേതം.
18. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം?
🟥 ബാണാസുര സാഗർ ഡാം. (വയനാട്.)
📢 ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ എർത്ത് ഡാമാണ് - ബാണാസുര സാഗർ ഡാം.
19. ഏതു നദിയിലാണ് ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്?
🟥 കരമന തോട്. (കമ്പനിയുടെ പോഷക നദി.)
20. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കുന്നതെവിടെ?
🟥 ബാണാസുരസാഗർ ഡാമിൽ.
21. കേരളത്തിലെ ഏക ലയൺ സഫാരി പാർക്കായ മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്നത്?
🟥 നെയ്യാർ ഡാമിൽ.
22. കേരളത്തിലെ ചീങ്കണ്ണി പുനരധിവാസ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🟥 നെയ്യാർ ഡാം.
23. കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം ഏത്?
🟥 മാട്ടുപെട്ടി ഡാം.
📢 മാട്ടുപ്പെട്ടി ഡാം പെരിയാർ നദിയിൽ.
24. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏത്?
🟥 ചെറുതോണി ഡാം. (പെരിയാർ നദി.)
24. കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന്റ എത്ര ശതമാനമാണ് ജലവൈദ്യുതി?
🟥 69%.
📢 അതായത് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും ജലവൈദ്യുത പദ്ധതിയാണ്.
25. കെ. എസ്. ഇ. ബി. സ്ഥാപിതമായതെന്ന്?
🟥 1957 മാർച്ച് 31.
26. കെ. എസ്. ഇ. ബി. യുടെ ആപ്തവാക്യം?
🟥 കേരളത്തിന്റെ ഊർജ്ജം.
27. കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെ?
🟥 കൊച്ചി.
28. കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ ജല വൈദ്യുതി പദ്ധതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്?
🟥 ഇടുക്കി.
29. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം?
🟥 തിരുവനന്തപുരം. (1929 ൽ.)
30. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?
🟥 കണ്ണൻ ദേവൻ കമ്പനി (1900 ൽ.)
31. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ (ഇടുക്കി ജില്ല) ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം?
🟥 1940 ൽ.
32. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേത്?
🟥 ചെങ്കുളം ജലവൈദ്യുതപദ്ധതി. (1954 ൽ.)
33. ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന പെരിയാറിന്റെ പോഷകനദി?
🟥 മുതിരപ്പുഴ.
📢 പള്ളിവാസൽ പദ്ധതിയിൽനിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന വെള്ളവും മുതിരപ്പുഴ ആറ്റിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുത പദ്ധതിയിൽ.
34. ഇടുക്കി ഡാമിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയവർഷം?
🟥 1975 ഒക്ടോബർ 4.
📢 ഇടുക്കി ഡാമിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയവർഷം? 1976.
35. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി എത്ര?
🟥 780 MW.
36. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ?
🟥 മൂലമറ്റം. (ഇടുക്കി ജില്ല.)
37. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 മൂലമറ്റം.
38. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയേത്?
🟥 കുറ്റ്യാടി ജലവൈദ്യുത പദ്ധതി.
📢 സ്ഥാപിതമായത് 1972 ൽ, കോഴിക്കോട്.
39. കോഴിക്കോട് ജില്ലയിലെ ഉറുമി I, ഉറുമി II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയ രാജ്യം?
🟥 ചൈന.
40. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ?
🟥 ചാലക്കുടി പുഴ.
41. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത നിലയം?
🟥 ശബരിഗിരി.
📢 ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല? പത്തനംതിട്ട.
42. പേപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
🟥 തിരുവനന്തപുരം. (കരമനയാറ്റിൽ.)
43. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നതെവിടെ?
🟥 അടിമാലി. (ഇടുക്കി ജില്ല.)
44. പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന ജില്ല?
🟥 കണ്ണൂർ.
സ്വകാര്യ ജലവൈദ്യുത പദ്ധതികൾ
താപവൈദ്യുത പദ്ധതികൾ
52. NTPC യുടെ കീഴിൽ ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ച സ്ഥലം?
🟥 കായംകുളം.
53. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ഏത്?
🟥 ബ്രഹ്മപുരം. (എറണാകുളം ജില്ല.)
54. കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം?
🟥 നല്ലളം. (കോഴിക്കോട് ജില്ല.)
55. കേരളത്തിലെ ഏറ്റവും വലിയ ഡീസൽ വൈദ്യുത നിലയം?
🟥 നല്ലളം ഡീസൽ വൈദ്യുത നിലയം.
56. നിർദിഷ്ട ചീമേനി താപവൈദ്യുത നിലയത്തിലെ ഇന്ധനം?
🟥 പ്രകൃതിവാതകം.
57. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 കഞ്ചിക്കോട്. (പാലക്കാട്.)
📢 കെ. എസ്. ഇ. ബി. യുടെ കീഴിലാണ് കഞ്ചിക്കോട് കാറ്റാടി ഫാം.
58. സ്വകാര്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന കാറ്റാടി ഫാമുകൾ:-
🟥 രാമക്കൽമേട്, അഗളി, അട്ടപ്പാടി.
59. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
🟥 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. (CIAL)
60. കേരളത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ പഞ്ചായത്ത് ഏത്?
🟥 പെരുമാട്ടി. (പാലക്കാട് ജില്ല.)
61. കേരളത്തിലെ ആദ്യ സമ്പൂർണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഏത്?
🟥 മുഖത്തല. (കൊല്ലം ജില്ല.)
62. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് നിലവിൽ വന്നതെവിടെ?
🟥 അങ്കമാലി. (എറണാകുളം ജില്ല.)
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
0 Comments