Basics of Geography PSC Kerala

ജ്യോഗ്രഫി എന്ന പദം ഉൽഭവിച്ച ഭാഷ,ഇറാത്തോസ്തനീസ്,ഭൂമി ശാസ്ത്രത്തിന്റെ പിതാവ്,ഭൗമ കേന്ദ്ര സിദ്ധാന്തം,സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്ക രിച്ച ശാസ്ത്രജ്ഞനാര്,

ഭൂമി ശാസ്ത്രം അടിസ്ഥാന വസ്തുതകൾ

1. ജ്യോഗ്രഫി എന്ന പദം ഉൽഭവിച്ച ഭാഷ?
🟥 ഗ്രീക്ക്.
📢 ജിയോ എന്നാൽ ഭൂമി / ഗ്രാഫിയ എന്നാൽ വിവരണം എന്നും അർത്ഥം.

2. ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
🟥 ഇറാത്തോസ്തനീസ്.
📢 സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ ആശ്രയിച്ച് ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞനാണ് - ഇറാത്തോസ്തനീസ്.

3. ഭൂമി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
🟥 ടോളമി. (PSC ഉത്തര സൂചിക പ്രകാരം.)
📢 ഭൂമി ശാസ്ത്രത്തിന്റെ പിതാവ് - ഹെക്ക്റ്റേഷ്യസ് എന്നൊരു വാദവും ഉണ്ട്.

4. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?
🟥 ടോളമി.
📢 എന്നാൽ ഭൗമകേന്ദ്ര വാദം എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ?
🟥 പൈതഗോറസ്.
5. ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഗ്രീക്ക് തത്വചിന്തകൻ?
🟥 തെയിൽസ്.
📢 ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് ചിന്തകൻമാർ ആരൊക്കെ? പൈതഗോറസും അരിസ്റ്റോട്ടിലും.

6. സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്ക രിച്ച ശാസ്ത്രജ്ഞനാര്?
🟥 കോപ്പർനിക്കസ്.
📢 On the Revolution of Heavenly Spheres എന്ന പുസ്തകം രചിച്ചതാര്?
🟥 കോപ്പർനിക്കസ്.

7. ഏതു ദിവസമാണ് അന്താരാഷ്ട്ര ഭൗമ ദിനം ആയി ആചരിക്കുന്നത്?
🟥 ഏപ്രിൽ 22.
📢 ലോകത്ത് ആദ്യമായി ഭൗമ ദിനം ആചരിച്ച വർഷം? 1970 ൽ.

8. ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കൽപിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്?
🟥 ആര്യഭടൻ

9. കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികനാര്?
🟥 മഗല്ലൻ.

10. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞനാര്?
🟥 ഹെൻറി കാവൻഡിഷ്.

11. ഭൂമിക്ക് കൃത്യമായ ഗോളാകൃതി ഇല്ലെന്നും ധ്രുവങ്ങൾ അല്പം പരന്നും മധ്യഭാഗം അല്പം വീർത്തതുമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്നും കണ്ടെത്തിയതാര്?
🟥 ഐസക് ന്യൂട്ടൺ.
12. ധ്രുവങ്ങൾ അല്പം പരന്നും മധ്യഭാഗം അല്പം വീർത്തതുമായ ഗോളാകൃതി അറിയപ്പെടുന്നത് ഏതു പേരിൽ?
🟥 ജിയോയിഡ് (Geoid / Oblate Spheroid).
📢 ജിയോയിഡ് എന്ന പദത്തിനർത്ഥം?
🟥 ഭൂമിയുടെ ആകൃതി.
📢 ഭൂമിയുടെ ജിയോയിഡ് ആകൃതിക്ക് കാരണം?
🟥 ഭൂഭ്രമണം.

13. ഭൂമിയുടെ ചുറ്റളവ്?
🟥 40,000 Km.
📢 ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?
🟥 12,756 Km.
📢 ഭൂമിയുടെ ധ്രുവീയ വ്യാസം?
🟥 12,713 Km.
📢 ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം? 6378 Km. (ഭൂമിയുടെ ആരം.)

14. ഭൂമി അതിന്റെ സാങ്കൽപിക അച്ചുതണ്ടിൽ സ്വയം തിരിയുന്നതാണ്?
🟥 ഭ്രമണം.
📢 ഭൂമിയുടെ ഭ്രമണ ദിശ?
🟥 പടിഞ്ഞാറുനിന്ന് കിഴക്കോട്ട്.
📢 ഭൂമിയുടെ ഒരു ഭ്രമണത്തിന്റെ സമയം - (ഒരു ദിവസം) = 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻഡ്.
📢 ഭൂമിയിൽ ദിനരാത്രങ്ങൾ അനുഭവ പ്പെടാനും സൂര്യന്റെ സ്ഥാനം മാറുന്നതായി നമുക്ക് അനുഭവപ്പെടാനും കാരണം - ഭ്രമണം.

15. ഭ്രമണ വേഗത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമധ്യരേഖയിലും ഭ്രമണ വേഗത ഏറ്റവും കുറവ് അനുഭവപ്പെടുന്നത് ധ്രുവങ്ങളിലുമാണ്.
16. ദീർഘവൃത്താകൃതിയിലുള്ള സഞ്ചാര പഥത്തിലൂടെ ഭൂമി സൂര്യനെ വലം വയ്ക്കുന്നതാണ്?
🟥 പരിക്രമണം.
📢 ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയം = 1 വർഷം = 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ് = (365¼ ദിവസം.)

17. ഭൂമിയുടെ പരിക്രമണ വേഗത എത്ര?
🟥 29.8 Km/s.

18. ഭൂമിയുടെ പലായന പ്രവേഗം എത്ര?
🟥 11.2 Km/s.

19. ഭൂമിയുടെ അച്ചുതണ്ടിന്റെ (ലംബ തലത്തിലെ) ചരിവ് എത്ര?
🟥 23½°.
📢 ഭൂമിയുടെ അച്ചുതണ്ടിന്റെ പരിക്രമണ തലത്തിലെ ചരിവ് എത്ര? 66½°.

20. ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന ഏകദേശ താപനില?
🟥 5000°C.

ഭൂവൽക്കം

21. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി?
🟥 ഭൂവൽക്കം.
📢 ബാഹ്യ സിലിക്കേറ്റ് മണ്ഡലം എന്നും ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നും അറിയപ്പെടുന്നത്?
🟥 ഭൂവൽക്കം.
ഭൂവല്കത്തെ രണ്ടായി തിരിച്ചിരിക്കുന്നു. വൻകര ഭൂവൽക്കം & സമുദ്ര ഭൂവൽക്കം.

മാന്റിൽ

24. ഭൂവല്ക്കത്തിന് താഴെയുള്ള കനം കൂടിയ മണ്ഡലമാണ് - മാന്റിൽ.
📢 ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള പാളി - മാന്റിൽ.

25. ഭൂവല്ക്കവും മാന്റിലിന്റെ മുകൾഭാഗവും ചേർന്നുവരുന്ന പ്രദേശം അറിയപ്പെടുന്നത്?
🟥 ലിത്തോസ്ഫിയർ.
📢 സ്ഥലമണ്ഡലം, ശിലാമണ്ഡലം, പാറക്കെട്ട് നിറഞ്ഞ മണ്ഡലം എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
🟥 ലിത്തോസ്ഫിയർ.

26. ലിത്തോസ്ഫിയറിന് താഴെയുള്ള മാന്റിലിന്റെ ഭാഗമാണ്? അസ്തനോസ്ഫിയർ.
📢 അസ്തനോസ്ഫിയർ സ്ഥിതി ചെയ്യുന്നത് അർധ ദ്രാവകാവസ്ഥയിൽ.
📢 അഗ്നിപർവ്വതങ്ങളിലൂടെ പുറംത ള്ളുന്ന ലാവയുടെ സ്രോതസ്സ് - അസ്തനോസ്ഫിയർ ആണ്.

കാമ്പ്

27. ഭൂമിയുടെ കേന്ദ്ര ഭാഗമാണ് - കാമ്പ്.
രണ്ടു ഭാഗങ്ങൾ - പുറക്കാമ്പ് & അകക്കാമ്പ്.
📢 ഭൂമിയുടെ പുറക്കാമ്പ് ഉരുകിയ അർധ ദ്രാവക അവസ്ഥയിലും അകക്കാമ്പ് ഖര അവസ്ഥയിലുമാണ്.

28. അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത് നിക്കലും ഇരുമ്പും കൊണ്ടായതിനാൽ അകക്കാമ്പിന്റ മറ്റൊരു പേരാണ്?
🟥 NIFE. (Nickel + Iron)
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments