ജവഹര്‍ലാല്‍ നെഹ്‌റു Jawaharlal Nehru (ശിശുദിന ക്വിസ് - Children's Day Quiz)

Jawaharlal Nehru,നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ്സ് സമ്മേളനം?, ബങ്കിപ്പൂർ സമ്മേളനം,ലഖ്നൗ സമ്മേളനം,ലാഹോർ സമ്മേളനം,

    1889 നവംബര്‍ 14 ന് ഇന്നത്തെ അലഹബാദില്‍ ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചു. അച്ഛൻ മോത്തിലാൽ നെഹ്റു മാതാവ് സ്വരൂപ് റാണി. പത്നി - കമലാ കൗൾ. പ്രശസ്തയായ ഏക മകൾ - ഇന്ദിരാഗാന്ധി.

     തന്റെ 16 -ാം വയസ്സില്‍ വിദ്യാഭ്യാസലബ്ധിക്കായി ഇംഗ്ലണ്ടിലെത്തി. ഹാരോ പബ്ലിക് സ്കൂളിലെ പഠനത്തിനുശേഷം ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദം. 1912 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

         1912 ലെ ബങ്കിപ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിൽ ആദ്യമായി (പ്രതിനിധിയായി) പങ്കെടുത്തു. 1916 ല്‍ മഹാത്മാഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയത് നെഹ്‌റുവിനു പ്രചോദനമേകി.

            1929 ലെ കോണ്‍ഗ്രസിന്റെ പൂർണ്ണസ്വരാജ് ലാഹോര്‍ സെഷന്റെ പ്രസിഡന്റ്. 1942 ൽ ബോംബെയില്‍ വച്ചു നടന്ന പ്രത്യേക കോൺഗ്രസ് സമ്മേളനത്തില്‍ പണ്ഡിറ്റ് നെഹ്‌റു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം അവതരിപ്പിച്ചു. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് ആകെ ഒൻപത് തവണ അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

         1954 ൽ ചൈനയുമായി പഞ്ചശീല കരാറിൽ ഒപ്പുവച്ചു. പഞ്ചശീല കരാർ കാറ്റിൽ പറത്തിക്കൊണ്ട് 1962 ലെ ചൈനയുടെ ആക്രമണം, അദ്ദേഹത്തെ മാനസികമായി ഏറെ തളർത്തുകയും ഹൃദയാഘാതത്തെ തുടർന്ന് 1964 മെയ് 27 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു.

      സ്വാതന്ത്ര്യലബ്ധി മുതൽ 1964 വരെ (അദ്ദേഹത്തിന്റെ മരണം വരെ) ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി അദ്ദേഹം തുടർന്നു.

   ഇന്ത്യൻ വിദേശ നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നെഹ്റുവിനെ ക്കുറിച്ച് PSC നിരന്തരം ചോദിക്കുന്ന ചോദ്യങ്ങൾ:
1. ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനം?
🟥 നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14.
📢 ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്നതാര്?
🟥 നെഹ്റു.

 


5. നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം?
🟥 1921 ൽ.

6. 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ചെങ്കോട്ടയിൽ നെഹ്റു നടത്തിയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസംഗം?
🟥 Tryst with Destiny.

7. 'Glimpses of World History' (വിശ്വചരിത്രാവലോകനം) രചിച്ചതാര്?
🟥 ജവഹർലാൽ നെഹ്റു.

📢 1921 മുതൽ 9 വർഷക്കാലത്തെ തന്റെ കാരാഗ്രഹ ജീവിതത്തിൽ മകൾ ഇന്ദിരക്ക് എഴുതിയ കത്തുകൾ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' ആണ് പുസ്തകമായപ്പോൾ 'Glimpses of World History' ആയിത്തീർന്നത്.

📢 ഈ ഗ്രന്ഥം 'ഒരച്ഛന്‍ മകൾക്കയച്ച കത്തുകൾ' എന്നപേരില്‍ മലയാളത്തി ലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ - അമ്പാടി ഇക്കാവമ്മ.================================= 10. ഭരണഘടനാ നിർമാണസഭയിൽ ഒബ്ജക്റ്റീവ് റെസല്യൂഷൻ (ലക്ഷ്യപ്രമേയം) അവതരിപ്പിച്ചതാര്?
🟥 ജവഹർലാൽ നെഹ്റു.

📢 ഈ ലക്ഷ്യപ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായിത്തീർന്നത്.
 
📢 So, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?
🟥 ജവഹർലാൽ നെഹ്റു.
=================================12. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച വർഷം?
🟥 1954.
📢 ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായ് യുമാണ് പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ചത്.

13. രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചതാര്?
🟥 ജവഹർലാൽ നെഹ്റു.

14. പഞ്ചായത്തീരാജ് സംവിധാനത്തിന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
🟥 ജവഹർലാൽ നെഹ്രു.

15. ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം ഏത്?
നാഷണൽ ഹെറാൾഡ്.

16. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
🟥 ജവഹർലാൽ നെഹ്രു.

17. കേരളാ നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
🟥 നെഹ്രു.19. ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
🟥 ജവഹർലാൽ നെഹ്രു.

20. ഗാന്ധിജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചതാരെ?
🟥 ജവഹർലാൽ നെഹ്റുവിനെ.

=================================
21. കേരളത്തിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
🟥 പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി.

📢 നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിൽ? പുന്നമട കായലിൽ.
=================================

22. ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ (An Autobiography) സമർപ്പിച്ചിരിക്കുന്നത് ആർക്ക്?
🟥 കമലാ നെഹ്രുവിന്.

📢 ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
🟥 സി.എച്ച്. കുഞ്ഞപ്പ.=================================
25. "ഭഗത്സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയിൽ എക്കാലവും തൂങ്ങിനിൽക്കും." എന്ന് പ്രസ്താവിച്ചതാര്?
🟥 ജവഹർലാൽ നെഹ്റു.
=================================
26. ജവഹർലാൽനെഹ്റു ആർക്ക് രാഷ്ട്രീയ അഭയം നൽകിയതിന്റെ പേരിലാണ് ഇന്ത്യ ചൈന ബന്ധം മോശമാകാനും 1962-ലെ ചൈനീസ് ആക്രമണം ഉണ്ടാവാനും കാരണം?
🟥 ദലൈലാമ.

27. ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെയ്ക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
 🟥 ജവഹർലാൽ നെഹ്റു.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments