Expected GK | LDC | LGS | Degree Prelims Quiz - 46

അനശ്വര പൈതൃകത്തിന്റെ മഹത്തായ കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം,കൂടിയാട്ടം,ബെയ്ഗ്ടൺ കപ്പ്,Beighton Cup,മഗല്ലൻ കടലിടുക്ക്,

LDC Main 2021 / Degree Level Prelims 2021 Quiz - 46. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. അനശ്വര പൈതൃകത്തിന്റെ മഹത്തായ കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം?

       Ans: കൂടിയാട്ടം.


2. ബെയ്ഗ്ടൺ കപ്പ് (Beighton Cup) ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഹോക്കി.

 


3. ശാന്ത സമുദ്രത്തെ അറ്റ്ലാൻറിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏത്?

       Ans: മഗല്ലൻ കടലിടുക്ക്.



4. ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ?

       Ans: കുമുലോ നിംബസ് മേഘങ്ങൾ.


5. ചീഞ്ഞ വസ്തുക്കൾ, മൃതശരീരങ്ങൾ എന്നിവയെ ഭക്ഷണമാക്കി വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?

       Ans: സാപ്രോഫൈറ്റുകൾ.


6. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമം?

       Ans: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935.  


7. 'പാലസ് ഓൺ വീൽസ്' എന്ന ടൂറിസ്റ്റ് ട്രെയിൻ, ഇന്ത്യൻ റെയിൽവേ ഏത് സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് നടത്തുന്നതാണ്?

       Ans: രാജസ്ഥാൻ.


8. ഏതു നിയമവുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സംയുക്ത സമ്മേളനം വിളിച്ചു ചേർത്തത്?

       Ans: സ്ത്രീധന നിരോധന നിയമം, 1961.


9. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ ആര്?

       Ans: അംജദ് അലി ഖാൻ.


10. 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ തീവണ്ടി ദുരന്തം നടന്ന വർഷം?

       Ans: 1988.


11. അഖിലത്തിരട്ട്, അരുൾ നൂൽ എന്നീ തമിഴ് കൃതികളുടെ രചയിതാവായ നവോത്ഥാന നായകൻ?

       Ans: വൈകുണ്ഠസ്വാമികൾ.


12. 'ഡോ: പൽപ്പുവിന്റെ മാനസപുത്രൻ' എന്നറിയപ്പെട്ടതാര്?

       Ans: കുമാരനാശാൻ.


13. അദ്വൈതചിന്താപദ്ധതി എന്ന കൃതിയുടെ കർത്താവാര്?

       Ans: ചട്ടമ്പിസ്വാമികൾ.


14. 1904 ൽ എസ്. എൻ. ഡി. പി. യുടെ ആദ്യ വാർഷിക യോഗം നടന്നതെവിടെ?

       Ans: അരുവിപ്പുറം.


15. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്?

       Ans: മന്നത്ത് പത്മനാഭൻ.


16. 1913 ൽ കായൽ സമ്മേളനം നടത്തിയ നവോത്ഥാന നായകൻ?

       Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.


17. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ഉറൂബ് രചിച്ച നോവൽ?

       Ans: സുന്ദരികളും സുന്ദരന്മാരും.


18. "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്" എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്?

       Ans: ബാരിസ്റ്റർ ജി. പി. പിള്ള.


19. ഈഴവ മെമ്മോറിയലിലെ ആവശ്യങ്ങൾ നിരസിച്ച തിരുവിതാംകൂർ ദിവാൻ ആരായിരുന്നു?

       Ans: ശങ്കര സുബ്ബയ്യർ.


20. കേരളത്തിൽ നടന്ന ഏത് കലാപത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യമാണ് 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്ന് പുറത്താക്കുക' എന്നത്?

       Ans: കുറിച്ച്യ കലാപം.


21. തിരു-കൊച്ചിയിൽ മുഖ്യമന്ത്രിയായ ആദ്യ പിന്നോക്കക്കാരൻ?

       Ans: സി. കേശവൻ.


22. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

       Ans: ആർ. ശങ്കർ.


23. കന്നഡ സാഹിത്യകാരൻ നിരഞ്ജനയുടെ 'ചിരസ്മരണ' എന്ന നോവലിന്റെ പ്രമേയം?

       Ans: കയ്യൂർ സമരം.


24. റാണി സേതുലക്ഷ്മി ഭായി പാലം സ്ഥിതി ചെയ്യുന്നത് ഏത് കായലിനു കുറുകെയാണ്?

       Ans: അഷ്ടമുടി കായൽ.


25. 1917 ലെ തളിക്ഷേത്ര സമരം നടന്നത് ഏത് ജില്ലയിൽ?

       Ans: കോഴിക്കോട് ജില്ലയിൽ.


26. കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്നതാര്?

       Ans: മൊയ്യാരത്ത് ശങ്കരൻ.


27. പ്രഥമ കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം?

       Ans: 11.


28. വൈദ്യുത പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം?

       Ans: വെള്ളി.


29. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്ന പദാർത്ഥം?

       Ans: മെഥനോൾ.


30. എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ് കത്രിക?

       Ans: ഒന്നാം വർഗ്ഗം.


31. ഒരു പോളിമറായ ടെഫ്ലോണിന്റെ മോണോമർ ഏത്?

       Ans: ടെട്രാ ഫ്ലൂറോ ഈതീൻ.


32. ലോഹങ്ങളെ വലിച്ചുനീട്ടി നേർത്ത കമ്പികളാക്കാൻ കഴിയുന്ന സവിശേഷതയാണ്?

       Ans: ഡക്ടിലിറ്റി.


33. ശരീരത്തിൽ ജീവകം D ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സൂര്യപ്രകാശത്തിലെ കിരണം?

       Ans: അൾട്രാവയലറ്റ് കിരണങ്ങൾ.


34. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം?

       Ans: മരാസ്മസ്.


35. നായക ഗ്രന്ഥി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രന്ഥി?

       Ans: പീയൂഷ ഗ്രന്ഥി.


36. കാർബണിന്റെ അംശം ഏറ്റവും കൂടിയ കൽക്കരി ഏത്?

       Ans: ആന്ത്രസൈറ്റ് കൽക്കരി.


37. ലെൻസുകളും പ്രിസങ്ങളും നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?

       Ans: ഫ്ലിന്റ് ഗ്ലാസ്.


38. കുങ്കുമപ്പൂവിന്റെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

       Ans: കരേവ. (Karewa soil)


39. ഇന്ത്യയിൽ ഏറ്റവുമധികം കൽക്കരി നിക്ഷേപമുള്ള സംസ്ഥാനം ഏത്?

       Ans: ജാർഖണ്ഡ്.


40. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ട വർഷം?

       Ans: 1919.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments