ഉദയംപേരൂർ സുന്നഹദോസ്-കൂനൻ കുരിശ് പ്രതിജ്ഞ

ഉദയംപേരൂർ സുന്നഹദോസ്-കൂനൻ കുരിശ് പ്രതിജ്ഞ,ചാന്നാർ ലഹള,മലയാളി മെമ്മോറിയൽ,ഈഴവ മെമ്മോറിയൽ,ശ്രീമൂലം തിരുനാൾ, മേൽമുണ്ട് സമരം,

         സാമൂഹ്യ മത നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന വിഷയത്തിൽ ഉദയംപേരൂർ സുന്നഹദോസ്, കൂനൻ കുരിശ് പ്രതിജ്ഞ, ചാന്നാർ ലഹള, മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ എന്നീ ചരിത്രസംഭവങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ പഠിക്കാം. അനുബന്ധമായി ശ്രീമൂലം തിരുനാൾ എന്ന തിരുവിതാംകൂർ മഹാരാജാവിനെ കുറിച്ചും.

ഉദയംപേരൂർ സുന്നഹദോസ്

1. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?
🌐 AD 1599.
(കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റാൻ വേണ്ടി ഉദയംപേരൂരിൽ നടന്ന പുരോഹിത സമ്മേളനം.)

2. ഉദയംപേരൂർ സുന്നഹദോസിൽ അദ്ധ്യക്ഷത വഹിച്ചതാര്?
🌐 അലക്സിസ് ഡി മെനസ്സിസ്.

3. ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്തവർ എത്രപേർ?
🌐 813 പേർ.

കൂനൻ കുരിശ് പ്രതിജ്ഞ

4. കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം?
🌐 1653 ജനുവരി 3 ന്.

[സുന്നഹദോസ് തീരുമാനങ്ങളിൽ സുറിയാനി ക്രിസ്ത്യാനികൾ എതിർപ്പു പ്രകടിപ്പിച്ചുകൊണ്ട് മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുന്നിൽ നടന്ന പ്രതിജ്ഞ - കൂനൻ കുരിശ് പ്രതിജ്ഞ.]

5. കൂനൻ കുരിശ് പ്രതിജ്ഞ ശേഷം സുറിയാനികൾ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തതാരെ?
🌐 ആർച്ച് ഡീക്കൻ തോമസ്. (മാർത്തോമ I.)

6. മതരംഗത്ത് പോർച്ചുഗീസുകാരുടെ പരാജയത്തിന് ഇടയാക്കിയ സംഭവം എന്നറിയപ്പെടുന്നത്?
🌐 കൂനൻ കുരിശ് പ്രതിജ്ഞ.

ചാന്നാർ ലഹള

7. ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം?
🌐 ചാന്നാർ ലഹള. (1859)

8. ചാന്നാർ ലഹള യുടെ മറ്റൊരു പേര്?
🌐 മേൽമുണ്ട് സമരം.

9. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത്?
🌐 ചാന്നാർ ലഹള.

10. ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്?.
🌐 ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.

11. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയ വർഷം?
🌐 1859 ജൂലൈ 26.

12. മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്കർത്താവാര്?.
🌐 വൈകുണ്ഠസ്വാമികൾ.

മലയാളി മെമ്മോറിയൽ

13. സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം ഏത്?.
🌐 മലയാളി മെമ്മോറിയൽ.

14. മലയാളി മെമ്മോറിയലിന്റെ നേതാവാര്?
🌐 ബാരിസ്റ്റർ ജി. പി. പിള്ള.

15. മലയാളി മെമ്മോറിയലിൽ ഒപ്പിട്ടത് എത്രപേർ?
🌐 100,28 പേർ.

16. മലയാളി മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?
🌐 ശ്രീമൂലം തിരുനാളിന്, 1891 ജനുവരി 1 ന്.

17. മലയാളി മെമ്മോറിയലിന്റെ ലക്ഷ്യമെന്തായിരുന്നു?
🌐 ഉന്നത ജോലികൾ തദ്ദേശീയർക്ക് കൂടി നൽകുക.

18. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പ് വച്ച വ്യക്തി ആര്?.
🌐 കെ. പി. ശങ്കരമേനോൻ.

19. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവെച്ചതാര്?
🌐 ഡോ. പൽപ്പു.

20. മലയാളി മെമ്മോറിയൽ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു?.
🌐 ടി. രാമറാവു.

21. മലയാളി മെമ്മോറിയൽ തയ്യാറാക്കാൻ നിയമസഹായം നൽകിയതാര്?.
🌐 എർഡ്ലി നോർട്ടൻ.

22. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ ആര്?.
🌐 സി. വി. രാമൻപിള്ള.

23. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?.
🌐 മലയാളി മെമ്മോറിയൽ.

24. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ എഴുതിയതാര്?
🌐 ജി. പി. പിള്ള.

എതിർ മെമ്മോറിയൽ

25. മലയാളി മെമ്മോറിയലിലെ തകർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിവർ സംഘടിച്ച് ഒപ്പിട്ട ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്.

26. എതിർ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്?
🌐 ഇ. രാമയ്യർ.

ഈഴവ മെമ്മോറിയൽ

27. ഈഴവ മെമ്മോറിയലിന്റെ നേതാവാര്?
🌐 ഡോ. പൽപ്പു.

28. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?
🌐 ശ്രീമൂലം തിരുനാളിന്, 1896 സെപ്റ്റംബർ 3 ന്.

29. ഈഴവമെമ്മോറിയലിൽ ഒപ്പിട്ടത് എത്രപേർ?
🌐 13,176.

30. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ?.
🌐 ശങ്കര സുബ്ബയ്യ.

31. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
🌐 1900.

32. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?
🌐 കഴ്സൺ പ്രഭുവിന്.

ശ്രീമൂലം തിരുനാൾ (1885 - 1924)

33. പിന്നോക്ക സമുദായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ മഹാരാജാവ്?.
🌐 ശ്രീ മൂലം തിരുനാൾ.

34. പിന്നോക്ക സമുദായ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചതാര്?.
🌐 ശ്രീമൂലം തിരുനാൾ.

35. 1896 ൽ തിരുവിതാംകൂറിൽ ജന്മികുടിയാൻ റെഗുലേഷൻ ആക്ട് പാസാക്കിയത് ആര്?
🌐 ശ്രീമൂലം തിരുനാൾ.

36. തിരുവിതാംകൂറിൽ ലജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നതെന്ന്?.
🌐 1888 മാർച്ച് 30.

37. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പ്രജാസഭയായി തീർന്ന വർഷം?.
🌐 1904 ൽ.

38. ശ്രീമൂലം പ്രജാസഭ യുടെ ആദ്യ സമ്മേളനം നടന്നതെന്ന്?.
🌐 1904 ഒക്ടോബർ 22ന്.
🟥 ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത് VJT ഹാളിൽ.

39. ശ്രീമൂലം പ്രജാസഭയിൽ അംഗമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തി?
🌐 അയ്യങ്കാളി.

40. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?
🌐 മേരി പുന്നൻ ലൂക്കോസ്.

41. തിരുവിതാംകൂറിൽ ഫിംഗർ പ്രിൻറ് ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി എന്നിവ ആരംഭിച്ചത്?
🌐 ശ്രീമൂലം തിരുനാൾ.

42. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT ഹാൾ) പണികഴിപ്പിച്ചതാര്?.
🌐 ശ്രീമൂലം തിരുനാൾ.

43. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT ഹാൾ) ന്റെ പുതിയ പേര്?.
🌐 മഹാത്മാ അയ്യങ്കാളി ഹാൾ.

44. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, പുരാവസ്തുവകുപ്പ് എന്നിവ ആരംഭിച്ചതാര്?.
🌐 ശ്രീമൂലം തിരുനാൾ.

45. തിരുവനന്തപുരത്ത് ദുർഗുണ പരിഹാര പാഠശാല, ലോ കോളേജ്, വനിതാ കോളേജ് എന്നിവ ആരംഭിച്ചതാര്?.
🌐 ശ്രീമൂലം തിരുനാൾ.

46. 1904 ൽ തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ (കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ) സ്ഥാപിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
🌐 ശ്രീമൂലം തിരുനാൾ.

47. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണകാലത്ത്?
🌐 ശ്രീമൂലം തിരുനാളിന്റെ. (1895.)

48. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ?
🌐 രാമയ്യങ്കാർ.

49. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
🌐 ശ്രീ മൂലം തിരുനാൾ. (1910 ൽ.)

50. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ആര്?
🌐 പി. രാജഗോപാലാചാരി.

51. അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് ലാൻഡ്-റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ തുല്യാവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം?.
🌐 പൗരസമത്വവാദ പ്രക്ഷോഭം. (1919.)

52. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ആരുടെ ഭരണകാലത്ത്?
🌐 ശ്രീ മൂലം തിരുനാളിന്റെ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
>

Post a Comment

0 Comments