RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES) in State Bank of India

RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ (മലയാളം - കേരളം) വിഭാഗത്തിൽ 97 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തുടങ്ങിയ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. Last Date: മേയ് 17/2021.

       Advertisement No. CRPD/CR/2021-22/09) ONLINE REGISTRATION OF APPLICATION AND PAYMENT OF FEES: 27.04.2021 TO 17.05.2021.

      ഒരാൾ ഒരു സംസ്ഥാനത്ത് മാത്രം അപേക്ഷിക്കുക. ഈ റിക്രൂട്ട്മെൻറ് പ്രകാരം ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. 

        അപ്ലൈ ചെയ്യുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. എഴുതാനും വായിക്കാനും സംസാരിക്കുവാനും മനസ്സിലാക്കുവാനും സാധിക്കണം.

        ഒഴിവുകൾ, പ്രായം, യോഗ്യതകൾ, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിശദമായ വിവരങ്ങൾ.


ഒഴിവുകൾ
കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് - 97

ശമ്പളം

ശമ്പള സ്കെയിൽ: Rs.17900 - 47920.
(17900-1000/3-20900-1230/3-24590-1490/4-30550-1730/7-42600-3270/1-45930-1990/1-47920.)
അടിസ്ഥാന തുടക്ക ശമ്പളം Rs.19900/- (Rs.17900/- + 2 ഇൻക്രിമെന്റുകൾ). 
        DA ഉൾപ്പെടെ മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ തുടക്ക ശമ്പളം Rs 29,000/- ആയിരിക്കും.

വിദ്യാഭ്യാസയോഗ്യത

16-08-2021 ന് ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാനവർഷ / അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ 16-08-2021 ന് ബിരുദം പാസായതിന്റെ തെളിവ് കാണിക്കേണ്ടതാണ്.

പ്രായം

    പ്രായം 20 നും 28 വയസ്സിനും ഇടയിൽ. 01-04-2021 ൽ 20 വയസ്സിൽ താഴെയോ 28ന് മുകളിലോ വയസ്സുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാർഥികളുടെ പ്രായം 02.04.1993 നും 01.04.2001 നും ഇടയിൽ, രണ്ടു ദിവസവും ഉൾപ്പെടെ.

         SC/ST 5 വർഷം, OBC - 3 വർഷം വയസ്സിളവ് ലഭിക്കും. വയസ്സിളവ് പ്രതീക്ഷിക്കുന്നവർ ജോയിനിങ് സമയത്ത് വേണ്ട രേഖകൾ ഹാജരാക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം:

         ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. താഴെപ്പറയുന്ന ലിങ്കിൽ കൂടി അപേക്ഷിക്കാവുന്നതാണ് :
https://bank.sbi/careers OR https://www.sbi.co.in/careers-Recruitment of Junior Associates 2021.

അപേക്ഷാഫീസ്

1. SC/ ST/ - ഫീസ് ഇല്ല
2. General/ OBC - Rs 750/-

തെരഞ്ഞെടുപ്പു രീതി

         ഓൺലൈനായി നടത്തുന്ന പ്രാഥമിക/ മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ ജൂൺ / 2021 ലും മെയിൻ പരീക്ഷ 31-07-2021 ലുമായിരിക്കും നടത്തുക. 10/12 ക്ലാസ്സുകളിൽ പ്രാദേശികഭാഷ പഠിച്ചവർക്ക് പ്രാദേശികഭാഷാ ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല. താൽക്കാലിക സെലക്ഷന് ശേഷമായിരിക്കും പ്രാദേശികഭാഷാ ടെസ്റ്റ് നടത്തുക. 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments