സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 53 പോസ്റ്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് ഉൾപ്പടെ പാരാമെഡിക്കൽ തസ്തികകളിലാണ് ഒഴിവ്; ഉടൻ അപേക്ഷിക്കുക....

സ്റ്റാഫ് നഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, ഡ്രസ്സർ തുടങ്ങിയ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. Last Date: മേയ് 7/2021.

         കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിലാണ് ഒഴിവുകൾ.  ഒഴിവുകൾ പൂർണസമയ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഉള്ളതാണ്. വിവിധ പാരാമെഡിക്കൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റാഫ് നഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, ഡ്രസ്സർ, south eastern railway recruitment 2021, job vacancies,

        പ്രത്യേക കോവിഡ് സാഹചര്യത്തിൽ ടെലഫോൺ / ഓൺലൈൻ ഇന്റർവ്യൂ വഴിയായിരിക്കും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.
സ്റ്റാഫ് നഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, ഡ്രസ്സർ മുതലായ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് സംബന്ധമായ ഔദ്യോഗിക വിജ്ഞാപനം സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ ser.indianrailways.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒഴിവുകളുടെ വിശദവിവരങ്ങൾ:

1. സ്റ്റാഫ് നഴ്സ് - 20.


2. OT അസിസ്റ്റന്റ് /ഡ്രസർ - 5.

3. a) ഹോസ്പിറ്റൽ അറ്റൻഡന്റ് ഫീമെയിൽ/ ആയ - 7

3. b) ഹോസ്പിറ്റൽ അറ്റൻഡന്റ് മെയിൽ - 6.

4. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് - 15.

എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ശമ്പളം ( ഏഴാം ശമ്പള കമ്മീഷൻ പ്രകാരം)

1. സ്റ്റാഫ് നഴസ് - 44,900 രൂപ / മാസം (ലെവൽ - 7) + മറ്റ് സെൻട്രൽ ഗവൺമെൻറ് ആനുകൂല്യങ്ങളും.


2. OT അസിസ്റ്റന്റ് /ഡ്രസർ - Rs 19900/ മാസം ( ലെവൽ - 2) + മറ്റ് ആനുകൂല്യങ്ങളും.

3. ഹോസ്പിറ്റൽ അറ്റൻന്റ് - Rs 18,000/ മാസം (level 1) + മറ്റ് ആനുകൂല്യങ്ങളും

4. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് - Rs 18,000/ മാസം (level 1) + മറ്റ് ആനുകൂല്യങ്ങളും.

വിദ്യാഭ്യാസയോഗ്യത

1. സ്റ്റാഫ് നഴ്സ് - ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള, 3 വർഷത്തെ ജനറൽ നഴ്സിങ് & മിഡ് വൈഫറി കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ്.

2. OT അസിസ്റ്റന്റ് /ഡ്രസർ - പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് ജയം + അംഗീകൃത സ്ഥാപനത്തിൽ ഡ്രസിങ്ങിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

3. ഹോസ്പിറ്റൽ അറ്റൻഡന്റ് - പത്താം ക്ലാസ് ജയം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ

4. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് - പത്താം ക്ലാസ് ജയം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ


പ്രായം

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് : 20 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.
OT അസിസ്റ്റന്റ് /ഡ്രസർ, ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രായപരിധി: 18 മുതൽ 33 വയസു വരെ.

അപേക്ഷിക്കേണ്ടവിധം:

ഓൺലൈൻ / ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും സ്കാൻ ചെയ്ത കോപ്പി srdpoadra@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 7 / 2021 ആണ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments