Kerala PSC ബലങ്ങൾ - ഭൗതികശാസ്ത്രം

ബലങ്ങൾ - ഭൗതികശാസ്ത്രം

ബലങ്ങൾ - ഭൗതികശാസ്ത്രം, ഊർജ്ജത്തിന്റെ യൂണിറ്റ്,പവറിന്റെ യൂണിറ്റ്, സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും,തെർമോമീറ്റർ കണ്ടുപിടിച്ചതാര്,

1. പ്രവൃത്തിയുടെ or ഊർജ്ജത്തിന്റെ യൂണിറ്റ്? 
Ans: ജൂൾ or Nm
✅ 1 കലോറി എത്ര ജൂൾ?
Ans: 4.2 J


2. പവറിന്റെ യൂണിറ്റ്?
Ans: Joule/s or Watts
✅ 1 കുതിരശക്തി എത്ര വാട്ട്സ് ആണ്?
Ans: 746 W

3. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
Ans: ഗതികോർജ്ജം (KE = 1/2 mv²)

4. സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
Ans: സ്ഥിതികോർജ്ജം
♦️ ജലസംഭരണിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിനുള്ള ഊർജ്ജം?
         സ്ഥിതികോർജ്ജം
♦️ എന്നാൽ തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം?
           0
♦️ ഉയരം കൂടുന്തോറും വർദ്ധിക്കുന്ന ഊർജ്ജം?
         സ്ഥിതികോർജം

5. തെർമോമീറ്റർ കണ്ടുപിടിച്ചതാര്?
Ans: ഗലീലിയോ
♦️ മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതാര്?
        ഫാരൻഹീറ്റ്
♦️ ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചതാര്?
    സർ തോമസ് ആൽബട്ട്

6. വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയ സ്കെയിൽ?
Ans: കെൽവിൻ സ്കെയിൽ 
(by Lord Kelvin )
♦️ നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?
        കെൽവിൻ സ്കെയിൽ

7. ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?
Ans: അബ്സല്യൂട്ട് സീറോ (കേവല പൂജ്യം = -273.15°C = 0K)✅

8. സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
Ans: -40°C or -40°F

9. സാധാരണ ശരീര ഊഷ്മാവ് എത്ര?
Ans: 37°C or 98.6°F (K = C + 273.15) or 310.15K✅

10. തന്മാത്രകളുടെ സഞ്ചാരം ഇല്ലാതെ അവയുടെ കമ്പനം മൂലം മാത്രം താപം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയ?
Ans: ചാലനം (Conduction)
♦️ ഖര പദാർത്ഥങ്ങളിലെ താപപ്രേഷണരീതി?
          ചാലനം
♦️ പ്രഷർകുക്കർ നോൺസ്റ്റിക് പാത്രങ്ങൾ എന്നിവയുടെ കൈപ്പിടികൾ നിർമ്മിച്ചിരിക്കുന്നത്?
     ബേക്കലൈറ്റ് ( കുചാലകം)

11. ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?
Ans: സംവഹനം (Convection)
♦️ കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?
        സംവഹനം

12. ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതി?
Ans: വികിരണം (Radiation)
♦️ സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്നത്?
         വികിരണം മൂലം

13. വിശിഷ്ട താപധാരിത (specific heat capacity) ഏറ്റവും കൂടുതലുള്ള പദാർത്ഥം?
Ans: ജലം
( വിശിഷ്ട താപധാരിത - ഒരു 1kg മാത്രമുള്ള ഒരു പദാർത്ഥത്തിന്റെ താപനില 1K ഉയർത്താനാവശ്യമായ താപം)

14. കടൽകാറ്റും കരക്കാറ്റും ഉണ്ടാകുന്നതിന്റെ അടിസ്ഥാനം?
Ans: വിശിഷ്ടതാപധാരിത
♦️ എൻജിനുകളുടെ റേഡിയേറ്ററിൽ കൂളന്റായി ജലം ഉപയോഗിക്കുന്നതിന് കാരണം?
          ജലത്തിന്റെ ഉയർന്ന വിശിഷ്ടതാപധാരിത
♦️വിശിഷ്ട താപധാരിത ഏറ്റവും കൂടിയ മൂലകം?
           ഹൈഡ്രജൻ

15. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?
Ans: അതിചാലകത (Super Conductivity)
♦️ അതിചാലകത കണ്ടെത്തിയതാര്?
             കമർലിംഗ് ഓൺസ്
♦️ അതിചാലകത പ്രദർശിപ്പിച്ച ആദ്യ ലോഹം?
              മെർക്കുറി

16. വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ്?
Ans: അതിദ്രവത്വം (Super Fluidity)
17. വളരെ താഴ്ന്ന താപനിലയെ കുറിച്ചും താഴ്ന്ന താപനില എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖ?
Ans: ക്രയോജനിക്സ്
♦️ ദ്രാവക നൈട്രജൻ, ഓക്സിജൻ, ഹൈഡ്രജൻ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
            ക്രയോജനിക്സ്

18. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ നീരാവി കൊണ്ടുള്ള പൊള്ളൽ ഗുരുതരമാകുന്നതിന് കാരണം?
Ans: ലീനതാപം (Latent Heat)

19. ചലനത്തെ കുറിച്ചുള്ള പഠനം?
Ans: ഡൈനാമിക്സ്

20. സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പസമയത്തേക്ക് കറങ്ങുന്നതിന് കാരണം?
Ans: ചലന ജഡത്വം
♦️ മാവിൻ കൊമ്പ് പെട്ടെന്ന് കുലുക്കുമ്പോൾ മാങ്ങാ ഞെട്ടറ്റു വീഴുന്നതിന് കാരണം?
          നിശ്ചല ജഡത്വം
♦️ ജഡത്വ നിയമം ആവിഷ്കരിച്ചത്?
                 ഗലീലിയോ

21. ചലനനിയമങ്ങൾ ആവിഷ്കരിച്ചതാര്?
Ans: ഐസക് ന്യൂട്ടൺ
♦️ ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്, സൂര്യപ്രകാശത്തിന് 7 നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ, ഘടക വർണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയത്?
                ഐസക് ന്യൂട്ടൺ
♦️ ഒന്നാം ചലനനിയമം (ജഡത്വ നിയമം)( ഒരു ബാഹ്യബലം ഇല്ലാതെ ഒരു വസ്തുവിന്റെ ജഡത്വത്തിന് വ്യത്യാസം വരുന്നില്ല)
♦️ രണ്ടാം ചലന നിയമം - ബലത്തെ എങ്ങനെ അളക്കാമെന്ന് പ്രസ്താവിക്കുന്നു
♦️ മൂന്നാം ചലന നിയമം - ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട്
✅ റോക്കറ്റുകളുടെ പ്രവർത്തനത്തിന് കാരണമായ ചലനനിയമം?
           മൂന്നാം ചലന നിയമം

22. വസ്തുവിൽ പ്രയോഗിക്കുന്ന ബലങ്ങളെയും വസ്തുവിന്റെ സ്വഭാവത്തെയും കുറിച്ചുള്ള പഠനം?
Ans: മെക്കാനിക്സ്
♦️ ബലത്തിന്റെ യൂണിറ്റ്?
                    ന്യൂട്ടൺ

ബലങ്ങൾ രണ്ടുതരം:
23. സമ്പർക്ക ബലം: ഉദാ: വിസ്കസ് ബലം, പ്രതലബലം, ഘർഷണബലം, ഇലാസ്റ്റിക് ബലം
♦️ സമ്പർക്ക രഹിത ബലം: ഉദാ: ന്യൂക്ലിയർ ബലം, വൈദ്യുത കാന്തിക ബലം, ഗുരുത്വാകർഷണബലം

24. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
Ans: ന്യൂക്ലിയർ ബലം
♦️ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
     ഗുരുത്വാകർഷണബലം

25. ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്?
Ans: ധ്രുവപ്രദേശങ്ങളിൽ✅
♦️ ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?
      ഭൂമധ്യരേഖാ പ്രദേശങ്ങളിൽ
♦️ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?
               പൂജ്യം

26. ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: സ്പ്രിംങ് ത്രാസ്
♦️ മാസ് അളക്കാനുപയോഗിക്കുന്ന ഉപകരണം?
         സാധാരണ ത്രാസ്സ്

27. വ്യത്യസ്ത പിണ്ഡമുള്ള രണ്ടു വസ്തുക്കൾ താഴോട്ടു വീഴുന്നത് ഒരേ വേഗതയിലായിരിക്കുമെന്ന് തെളിയിച്ചത്?
Ans: ഗലീലിയോ

28. ആണി, ചുറ്റിക കൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം?
Ans: ആവേഗബലം (Impulsive force)

29. ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിനു മേൽ കൈ പ്രയോഗിക്കുന്ന ബലം?
Ans: അഭികേന്ദ്രബലം
♦️ കല്ല് തിരിച്ച് കയ്യിൽ പ്രയോഗിക്കുന്ന ബലമാണ്?
            അപകേന്ദ്രബലം
♦️ തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണം?
             അപകേന്ദ്രബലം 
✅ വാഷിംഗ് മെഷീനിന്റെ പ്രവർത്തനതത്വവും? 
            അപകേന്ദ്രബലം

30. പ്രഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ്?
Ans: 120°C
( പ്രഷർകുക്കറിനുള്ളിലെ ഉയർന്ന മർദ്ദം ജലത്തിന്റെ താപനില വർദ്ധിപ്പിക്കുന്നു)

31. മർദ്ദത്തിന്റെ യൂണിറ്റ്?
Ans: പാസ്ക്കൽ or N/m²
✅ അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം?
Ans: ബാരോമീറ്റർ
✅ ആദ്യമായി അന്തരീക്ഷമർദ്ദം അളന്നതും മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചതും?
            ടോറിസെല്ലി

32. ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്?
Ans: കൊടുങ്കാറ്റിനെ
✅  ബാരോമീറ്ററിലെ പെട്ടെന്നുള്ള  ഉയർച്ച സൂചിപ്പിക്കുന്നത്? 
              പ്രസന്നമായ കാലാവസ്ഥയെ

33. ദ്രാവകങ്ങൾ ഒന്നുംതന്നെ ഉപയോഗിച്ചിട്ടില്ലാത്ത ബാരോമീറ്റർ?
Ans: അനിറോയ്ഡ് ബാരോമീറ്റർ

34. ഐസ് സ്കേറ്റിങ് സാധ്യമാക്കുന്ന പ്രതിഭാസം?
Ans: പുനർഹിമായാനം

35. ഹൈഡ്രോളിക് പ്രസ്സ്, ബ്രേക്ക് ജാക്ക്, ലിഫ്റ്റ് എന്നിവയുടെ അടിസ്ഥാന നിയമം?
Ans: പാസ്കൽ നിയമം

36. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം?
Ans: അഡ്ഹിഷൻ ബലം
♦️ ജലത്തുള്ളികൾ ജനൽ ഗ്ലാസിൽ ഒട്ടി നിൽക്കുന്നതിന് കാരണം?
            അഡ്ഹിഷൻ ബലം

37. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം?
Ans: കൊഹിഷൻ ബലം
♦️ ജലത്തുള്ളിയിൽ ജല തന്മാത്രകൾ തമ്മിൽ ചേർന്ന് നിൽക്കുന്നതിന് കാരണം?
          കൊഹിഷൻ ബലം

38. മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്ക് കാരണം?
Ans: പ്രതലബലം
♦️ ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ ചലിക്കാൻ കഴിയുന്നതിനു കാരണം?
               പ്രതലബലം
♦️ സോപ്പുലായനിയോ ചൂടുവെള്ളമോ തുണികളിലെ അഴുക്ക് എളുപ്പം നീക്കാൻ കാരണം?
      ചൂടു വെള്ളത്തിന്റെ ( ഷോപ്പ് ലായനിയുടെ ) പ്രതലബലം കുറവായതിനാൽ

39. വിളക്ക് തിരിയിൽ എണ്ണ മുകളിലേക്ക് കയറുന്നതിന് കാരണമായ ബലം?
Ans: കേശികത്വം (Capillarity)
✅ വേര് മണ്ണിൽ നിന്ന് ജലം വലിച്ചെടുക്കുന്നത്, ഒപ്പുകടലാസ് ജലം വലിച്ചെടുക്കുന്നത്, ഫൗണ്ടൻ പേന പ്രവർത്തിക്കുന്നത് - കാരണമായ ബലം?
             കേശികത്വം

40. കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം?
Ans: മെർക്കുറി

41. കല്ലിന് ജലത്തിനുള്ളിൽ ഭാരക്കുറവ് അനുഭവപ്പെടാൻ കാരണമായ ബലം?
Ans: പ്ലവക്ഷമബലം
♦️ ഇരുമ്പുകൊണ്ട് നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?
          പ്ലവക്ഷമബലം

42. "യുറേക്കാ യുറേക്കാ" എന്ന് വിളിച്ചു കൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ?
Ans: ആർക്കമെഡീസ്
( ആർക്കമെഡിസ് തത്വം പ്ലവക്ഷമബലം ത്തെക്കുറിച്ച് പറയുന്നു

43. അപായകരമല്ലാത്ത രീതിയിൽ കപ്പലിൽ ഭാരം കയറ്റുന്നതിന് സഹായിക്കുന്ന സൂചക രേഖകൾ?
Ans: പ്ലിംസോൾ ലൈനുകൾ

44. കടൽ ജലത്തിൽ ശുദ്ധ ജലത്തേക്കാൾ എളുപ്പത്തിൽ നീന്താൻ കഴിയുന്നതിന് കാരണം?
Ans: കടൽ ജലത്തിന് സാന്ദ്രത കൂടുതലുള്ളതിനാൽ
✅ നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പം ഉയരുന്നതിന് കാരണം?
        കടൽ ജലത്തിന് സാന്ദ്രത കൂടുതലുള്ളതിനാൽ

45. ഒരു ബക്കറ്റിലെ ജലത്തിൽ പൊങ്ങി കിടക്കുന്ന ഐസ് ഉരുകുമ്പോൾ ബക്കറ്റിലെ ജലത്തിന്റെ അളവ്?
Ans: മാറ്റമില്ലാതെ തുടരുന്നു

46. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: ഹൈഡ്രോമീറ്റർ.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments