Kerala PSC|LDC Main|LGS Main|Degree Preliminary|Expected Questions|Quiz


തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച തിരുവിതാംകൂർ രാജാവ്,രണ്ടാം ഈഴവ മെമ്മോറിയൽ,കീഴരിയൂർ ബോംബ് കേസ്,

1. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച തിരുവിതാംകൂർ രാജാവ്?

       Ans: മാർത്താണ്ഡവർമ്മ.

2. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

       Ans: 1900.

 


3. കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചതാര്?

       Ans: വി. എ. കേശവൻനായർ.


4. കേരളത്തിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം?

       Ans: 14.

5. കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ ഓർമ്മയ്ക്കായാണ്?

       Ans: ക്വാജ കുത്തബ്ദീൻ ബക്തിയാർ കാക്കി.


6. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ഏത്?

       Ans: മൂന്നാം പാനിപ്പട്ട് യുദ്ധം (1761)  


7. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവാര്?

       Ans: ഗുരു അംഗദ്.

8. ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി ആര്?

       Ans: ഇർവിൻ പ്രഭു.


9. 1857 വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത് വിപ്ലവകാരി ആര്?

       Ans: നാനാ സാഹിബ്.


10. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡണ്ടായിരുന്നത്?

       Ans: ജെ. ബി. കൃപലാനി.


11. വേദഭാഷ്യം, വേദഭാഷ്യ ഭൂമിക എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് ആര്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.

12. ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


13. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏത്?

       Ans: ചമ്പാരൻ സത്യാഗ്രഹം. (1917.)


14. ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ട കമ്മീഷൻ?

       Ans: സൈമൺ കമ്മീഷൻ.


15. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച ഏക വ്യക്തി?

       Ans: ഗാന്ധിജി.

16. "ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

       Ans: ക്ഷേത്രപ്രവേശന വിളംബരത്തെ.


17. ഭാഭ ആറ്റമിക് റിസർച്ച് സെന്ററിന്റെ ആദ്യ ഡയറക്ടർ ആര്?

       Ans: ഹോമി ജഹാംഗീർ ഭാഭ.


18. ചന്ദ്രനിൽ പതാക പാറിച്ച എത്രാമത് രാജ്യമാണ് ഇന്ത്യ?

       Ans: 4 -ാമത്.


19. ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ശതവത്സര യുദ്ധം നടന്നത്?

       Ans: ഇംഗ്ലണ്ടും ഫ്രാൻസും.

20. ഏഷ്യൻ വികസന ബാങ്ക് (ADB) യുടെ ആസ്ഥാനം എവിടെ?

       Ans: മനില. (ഫിലിപ്പൈൻസ്.)


21. ശിലകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശില?

       Ans: ആഗ്നേയ ശില.


22. എന്തിനെക്കുറിച്ചുള്ള പഠനമാണ് എറിമോളജി?

       Ans: മരുഭൂമിയെ കുറിച്ചുള്ള പഠനം.


23. ടൊർണാഡോ ചക്രവാതം മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുന്ന രാജ്യം?

       Ans: അമേരിക്ക.

24. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം ഏത്?

       Ans: ജൂൺ 21.


25. മേഘങ്ങളുടെ ചലന ദിശയും വേഗതയും അളക്കാനുപയോഗിക്കുന്ന ഉപകരണം?

       Ans: നെഫോസ്കോപ്പ്.


26. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന പർവ്വതനിര?

       Ans: യൂറാൽ പർവ്വതനിര.


27. ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?

       Ans: അന്റാർട്ടിക്ക.

28. ഏറ്റവും കൂടുതൽ പാഴ് ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

       Ans: ഗുജറാത്ത്.


29. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊൽക്കത്തയിൽ.


30. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി ഏത്?

       Ans: ചിനാബ് നദി.


31. ബഗ്ലിഹാർ അണക്കെട്ട് തർക്കം ഏത് രാജ്യങ്ങൾ തമ്മിൽ?

       Ans: ഇന്ത്യയും പാക്കിസ്ഥാനും.

32. ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

       Ans: 1972.


33. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത്?

       Ans: കാസർഗോഡ് ജില്ല.


34. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ഏത്?

       Ans: ജാംനഗർ. (ഗുജറാത്ത്.)


35. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?

       Ans: ഗുവാഹത്തി. (അസം.)

36. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ഏത്?

       Ans: കൊൽക്കത്ത മെട്രോ.


37. കേരളത്തിന്റെ തെക്ക് വടക്ക് ദൂരം?

       Ans: 560 Km.


38. ആലപ്പുഴയെ ഒരു തുറമുഖ നഗരമായി വികസിപ്പിച്ചതാര്?

       Ans: രാജാകേശവദാസ്.


39. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം?

       Ans: കൃഷ്ണഗിരി. (വയനാട്.)

40. ഒ വി വിജയന്റെ 'ഗുരുസാഗരം' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി ഏത്?

       Ans: തൂതപ്പുഴ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments