LDC Main|LGS Main|Degree Level Prelims|Expected Questions|Quiz

ഐക്യരാഷ്ട്രസംഘടന,കോമൺവെൽത്ത്,ആംനെസ്റ്റി ഇൻറർനാഷണൽ, പർവ്വതങ്ങളെ കുറിച്ചുള്ള പഠനം,ഫോസിൽ മരുഭൂമി,കാറ്റിൻറെ വേഗത അളക്കുന്ന ഉപകരണം,

1. ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയ വർഷം?

       Ans: 1950.

2. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

       Ans: ബാൽഫോർ പ്രഖ്യാപനം. (1926.)

 


3. ആംനെസ്റ്റി ഇൻറർനാഷണലിന്റെ സ്ഥാപകനാര്?

       Ans: പീറ്റർ ബെനൻസൺ.


4. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: ഓറോളജി.

5. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?

       Ans: കലഹാരി മരുഭൂമി. (ആഫ്രിക്ക.)


6. കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ഏത്?

       Ans: അനിമോമീറ്റർ.  


7. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

       Ans: കൊടുങ്കാറ്റിനെ.

8. എന്തിനെക്കുറിച്ചുള്ള പഠനമാണ് അനിമോളജി?

       Ans: കാറ്റ്.


9. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?

       Ans: 8 മിനിറ്റ് 20 സെക്കൻഡ്.
(Or 500 s = 8.333 min)



10. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയതാര്?

       Ans: ജോസ് ഫോറിയർ.


11. ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹ സംവിധാനത്തിന്റെ പേര്?

       Ans: നാവിക്.

12. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്?

       Ans: ആങ് സാൻ സൂക്കി.


13. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

       Ans: സിരിമാവോ ബണ്ഡാരനായകെ.


14. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര?

       Ans: തെക്കേ അമേരിക്ക.


15. ഇന്ത്യയുടെ അന്റാർട്ടിക്ക് പര്യവേക്ഷണത്തിന്റെ ആസ്ഥാനം?

       Ans: ഗോവ.

16. ഇന്ത്യയുടെ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ജുനഗഡ്.


17. ഇന്ത്യയിലാദ്യമായി ISD സംവിധാനം നിലവിൽ വന്ന നഗരം?

       Ans: മുംബൈ.


18. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: ഉത്തരാഖണ്ഡ്.


19. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം?

       Ans: ചണ്ഡീഗഡ്.

20. ദയാമീർ ('പർവ്വതങ്ങളുടെ രാജാവ്'.) എന്ന പ്രാദേശിക പേരിലറിയപ്പെടുന്ന പർവ്വതം?

       Ans: നംഗ പർവ്വതം.


21. 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവ്വതനിര ഏത്?

       Ans: സിവാലിക്.


22. 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്നറിയപ്പെടുന്ന ചുരം ഏത്?

       Ans: ബോലാൻ ചുരം.


23. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?

       Ans: ഉത്തരമഹാസമതലം.

24. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംഗമിക്കുന്നത്?

       Ans: നീലഗിരി കുന്നുകളിൽ.


25. നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി?

       Ans: 24.56%.


26. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം?

       Ans: ഇന്ത്യ.


27. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായതെവിടെ?

       Ans: കുൾട്ടി (1870 ൽ.) (പശ്ചിമബംഗാൾ.)

28. 'കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം?

       Ans: കൊൽക്കത്ത തുറമുഖം.


29. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ ഏത്?

       Ans: ഡൽഹി മെട്രോ.
(ആദ്യത്തേത് കൊൽക്കത്ത മെട്രോ.)



30. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: വാരണാസി.


31. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരള ജനസംഖ്യ?

       Ans: 2.76%.

32. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നതെന്ന്?

       Ans: ജൂൺ 19.


33. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?

       Ans: 2006.


34. എസ്. കെ. പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?

       Ans: മിഠായിതെരുവ്.


35. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?

       Ans: കക്കയം. (മലബാർ വന്യജീവി സങ്കേതം.)

36. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?

       Ans: ഗവി മ്യൂസിയം. (കോന്നി.)


37. കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചതാര്?

       Ans: ബാസൽ മിഷൻ.


38. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം?

       Ans: ചെമ്മീൻ.


39. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആര്?

       Ans: ജോൺ മത്തായി.

40. ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: അഞ്ചാം പഞ്ചവത്സര പദ്ധതി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments