Kerala PSC Quiz|LDC Main|LGS Main|Degree Prelims

ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ,ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം,കേരളത്തിന്റെ സ്വന്തം ബാങ്ക്,ക്രെഡിറ്റ് കാർഡ് ആരംഭിച്ച,

1. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ അവസാനത്തെ അദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: നരേന്ദ്ര മോദി.

2. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം?

       Ans: 1969.

 


3. ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക് ഏത്?

       Ans: നബാർഡ്.


4. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആപ്തവാക്യമുള്ള ബാങ്ക് ഏത്?

       Ans: കേരള ഗ്രാമീൺ ബാങ്ക്.

5. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത്?

       Ans: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.


6. കേരളത്തിൽ ജി എസ് ടി ഭവൻ സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: തിരുവനന്തപുരത്ത്.  


7. ലോക്പാൽ ബിൽ പാസ്സാക്കുന്നതിനു വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആര്?

       Ans: അണ്ണാ ഹസാരെ.

8. ഇന്ത്യയുടെ രാഷ്ട്രപതിഭവൻ രൂപകൽപന ചെയ്ത വ്യക്തി ആര്?

       Ans: എഡ്വിൻ ല്യുട്ടിൻസ്.


9. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി?

       Ans: എം. എം. ജേക്കബ്.


10. ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നതെന്ന്?

       Ans: ഡിസംബർ 24.


11. ഇന്ത്യയിൽ ആദ്യ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷം?

       Ans: 1976.

12. മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം?

       Ans: അനുച്ഛേദം 32.


13. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംഗം?

       Ans: മൈറ്റോകോൺട്രിയ.


14. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണകം ഏത്?

       Ans: ഹീമോഗ്ലോബിൻ.


15. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര്?

       Ans: ലൂയിസ് ബ്രൗൺ. (1978.)

16. കേരളത്തിന്റെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

       Ans: മുതലമട. (പാലക്കാട്.)


17. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?

       Ans: ജലം.


18. വിയർക്കുമ്പോൾ വസ്ത്രങ്ങൾ നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്നതിന് കാരണമായ ബലം?

       Ans: അഡ്ഹിഷൻ ബലം.


19. ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം?

       Ans: ചൊവ്വ.

20. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാർബണിന്റെ ഐസോടോപ്പ്?

       Ans: കാർബൺ - 12.


21. ഒരു കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?

       Ans: 12.


22. ലോകത്തിലെ ആദ്യ സേർച്ച് എഞ്ചിൻ?

       Ans: ആർച്ചി.


23. സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാൽ സംസാരിക്കുന്ന കഥകളി എന്നറിയപ്പെടുന്ന കല?

       Ans: യക്ഷഗാനം.

24. കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

       Ans: അഞ്ജു ബോബി ജോർജ്.


25. ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിമ്പിക്സ്?

       Ans: പാരീസ് ഒളിമ്പിക്സ്. (1900)


26. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?

       Ans: ഫുട്ബോൾ.


27. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ച താരം?

       Ans: വിരാട് കോഹ്ലി.

28. ചെസ്സ് ഉടലെടുത്ത രാജ്യം?

       Ans: ഇന്ത്യ.


29. കേരളത്തിലെ ആദ്യ ശാസ്ത്ര മാസിക?

       Ans: പശ്ചിമോദയം.


30. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

       Ans: വില്യം ബെന്റിക്ട് പ്രഭു.


31. ഇന്ത്യയിൽ വൈസ്രോയിയായി നിയമിതനായ ഏക ജൂത മതവിശ്വാസി?

       Ans: റീഡിങ് പ്രഭു.

32. ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര്?

       Ans: സ്വാമി വിവേകാനന്ദൻ.


33. സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയതാര്?

       Ans: യൂസഫ് മെഹ്റലി.


34. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നതാര്?

       Ans: സി. രാജഗോപാലാചാരി.


35. ഉൽക്കാ വർഷ പ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി?

       Ans: മിസോസ്ഫിയർ.

36. മരുഭൂമിയിലുണ്ടാകുന്ന മരീചിക എന്ന പ്രതിഭാസത്തിന് കാരണം?

       Ans: പ്രകാശത്തിന്റെ പൂർണ്ണാന്തരിക പ്രതിഫലനം.


37. സുനാമി എന്ന വാക്ക് ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്ന്?

       Ans: ജാപ്പനീസ്.


38. ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്?

       Ans: ഹർമാട്ടൻ.


39. റബ്ബർ, കശുവണ്ടി എന്നിവയുടെ ജന്മദേശം?

       Ans: ബ്രസീൽ.

40. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം?

       Ans: ബീഹാർ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments