യൂറോപ്യന്മാരുടെ ആഗമനം - ഡച്ചുകാർ psc - ഹോർത്തൂസ് മലബാറിക്കസ്

ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം, ഡച്ചുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി,ഹോർത്തൂസ് മലബാറിക്കസ്,മലബാറിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന,

 ഡച്ചുകാർ ഇന്ത്യയിൽ 

      യൂറോപ്യന്മാരുടെ ആഗമനം എന്ന ഭാഗത്തുനിന്ന്, ഡച്ചുകാരെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ, സംഭാവനകൾ, സംഭവങ്ങൾ.

1. ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം?

📚 A.D. 1595.

2. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
📚 A.D. 1602

3. ഏതു വർഷമാണ് ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്തത്?
📚 1658 ൽ

4. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?
📚 1663

5. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആരായിരുന്നു?
📚 അഡ്മിറൽ വാൻഗോയുൻസ്

6. ഏതു മത വിഭാഗമായിരുന്നു ഡച്ചുകാർ?
📚 പ്രൊട്ടസ്റ്റന്റ് വിഭാഗം

7. ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് വിഭാഗം?
📚 ഡച്ചുകാർ

8. ഡച്ചുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ?
📚   മസൂലി പട്ടണം. (ആന്ധ്രാ പ്രദേശ്). (1605.)

ഹോർത്തൂസ് മലബാറിക്കസ്

9. മലബാറിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം?

📚 ഹോർത്തൂസ് മലബാറിക്കസ്

10. ഇന്ത്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കുന്നത്?
📚 ഹോർത്തൂസ് മലബാറിക്കസ്

11. ഹോർത്തൂസ് മലബാറിക്കസ് രചിച്ചിരിക്കുന്ന ഭാഷ?
📚 ലാറ്റിൻ

12. കേരളാരാമം എന്ന പേരിലറിയപ്പെടുന്ന ഗ്രന്ഥം?
📚 ഹോർത്തൂസ് മലബാറിക്കസ്

13. ഹോർത്തൂസ് മലബാറിക്കസിന്റെ പ്രസിദ്ധീകരണം നടന്ന സ്ഥലം?
📚 ആംസ്റ്റർഡാം (1678 - 1703)

14. ആകെ എത്ര വാല്യങ്ങളിലായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്?
📚 12

15. ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിരിക്കുന്ന ആദ്യ വൃക്ഷം?
📚 തെങ്ങ്.
🔴  അവസാന വൃക്ഷം? ആൽ

16. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച് ഗവർണർ ആര്?
📚  അഡ്മിറൽ വാൻറീഡ്

17. ഹോർത്തൂസ് മലബാറിക്കസിന്റെ എന്ന രചനയിൽ സഹായിച്ച ഈഴവ വൈദ്യൻ?
📚   ഇട്ടി അച്യുതൻ

18. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച കാർമൽ പുരോഹിതനാര്?
📚 ജോൺ മാത്യൂസ്

19. മലയാളത്തിലേക്ക് ഹോർത്തൂസ് മലബാറിക്കസ് വിവർത്തനം ചെയ്തതാര്?

📚 കെ എസ് മണിലാൽ

20. ലോകത്ത് മലയാള ഭാഷ പ്രത്യക്ഷപ്പെട്ട ആദ്യ ഗ്രന്ഥം?
📚 ഹോർത്തൂസ് മലബാറിക്കസ്

21. ഹോർത്തൂസ് മലബാറിക്കസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യ ആദ്യ വാക്ക്?
📚 തെങ്ങ്

22. ഹോർത്തൂസ് മലബാറിക്കസിന്റെ മലയാള വിവർത്തനത്തിന് നേതൃത്വം നൽകിയത്?
📚 കേരള സർവകലാശാല

23. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയത് ഏത് യുദ്ധത്തിൽ?
📚 കുളച്ചൽ യുദ്ധം

24. കുളച്ചൽ യുദ്ധം നടന്ന വർഷം?

📚 1741

25. മാർത്താണ്ഡവർമ്മ മഹാരാജാവിന് മുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ?
📚 ഡിലനോയി

26. തിരുവിതാംകൂർ ചരിത്രത്തിൽ വലിയ കപ്പിത്താൻ എന്നറിയപ്പെട്ടതാര്?
📚 ഡിലനോയി

27. തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായിത്തീർന്ന വിദേശി ആര്?
📚 ഡിലനോയി

28. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ?
📚 ഉദയഗിരി കോട്ട. (തക്കല, തമിഴ്നാട്)

29. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തിയാര്?
📚  ഡച്ചുകാർ. (1825)

30. ഡച്ചുകാർ ഏത് രാജ്യക്കാരാണ്?
📚 നെതർലൻഡ്സ് 

31. ഡച്ചുകാർ 18 -ാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട?
📚 ചേറ്റുവ കോട്ട

32. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ ഒപ്പുവച്ച ഉടമ്പടി?
📚 അഴീക്കോട് സന്ധി (1661)

33. കേരളത്തിൽ ഡച്ച് ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി?
📚 മാവേലിക്കര ഉടമ്പടി (1753)

34. മാവേലിക്കര ഉടമ്പടി ഒപ്പ് വെച്ചത് ആരൊക്കെ തമ്മിൽ?
📚 മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ.

35. 1789 ൽ ധർമ്മരാജാവ് ഡച്ചുകാരിൽ നിന്നും വിലയ്ക്കുവാങ്ങിയ കോട്ടകൾ ഏതൊക്കെ?
📚 കൊടുങ്ങല്ലൂർ കോട്ട & പള്ളിപ്പുറം കോട്ട

36. കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെട്ടിരുന്ന യൂറോപ്പ്യൻ ശക്തി?
📚 ഡച്ചുകാർ

37. ഡച്ചുകാരുടെ പ്രധാന സംഭാവനകൾ:

📚 ഉപ്പു നിർമ്മാണം, തുണിക്ക് ചായം മുക്കൽ, തെങ്ങ് കൃഷിക്ക് പ്രത്യേക പ്രോത്സാഹനം, ഹോർത്തൂസ് മലബാറിക്കസ്

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments