Kerala PSC, LDC, LGS, Degree Preliminary Quiz

Kerala PSC, LDC, LGS, Degree Preliminary Quiz,ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം,കേരളത്തിൽ കന്റോൺമെൻറ്,കോൺഗ്രസിൻറെ ആദ്യ മുസ്ലിം,

          Dear Friends, LDC, LGS, Degree Preliminary തുടങ്ങിയ പരീക്ഷകൾക്ക് പ്രതീക്ഷിക്കാവുന്ന 40 ചോദ്യങ്ങളുടെ quiz.  Quiz ചെയ്യൂ... റാങ്ക് നേടാം...Sure💯👍👍

1. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത്?

       Ans: കാണ്ട്ല. (ഗുജറാത്ത്)


2. കേരളത്തിൽ കന്റോൺമെൻറ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കണ്ണൂർ
 


3.വിമാനത്താവളങ്ങൾ തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള സേനാവിഭാഗം?

       Ans: സി. ഐ. എസ്. എഫ്.


4. കോൺഗ്രസിൻറെ ആദ്യ മുസ്ലിം പ്രസിഡണ്ട് ആരായിരുന്നു?

       Ans: ബദ്റുദ്ദീൻ തയാബ്ജി


5. കോൺഗ്രസ് നിസ്സഹരണ പ്രമേയം പാസാക്കിയ സമ്മേളനം?

       Ans: നാഗ്പൂർ കോൺഗ്രസ് സമ്മേളനം (1920)


6. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രി?

       Ans: പി. വി. നരസിംഹറാവു.


7. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമം?

       Ans: മാട്ടുപെട്ടി (ഇടുക്കി)


8. എസ്. എൻ. ഡി. പി. യോഗത്തെ ശക്തിപ്പെടുത്തുന്നതിന് ധർമ്മ ഭട സംഘം എന്ന സംഘടന രൂപീകരിച്ചതാര്?

       Ans: ടി. കെ. മാധവൻ.


9. ഓസോൺ നശീകരണത്തിനെതിരെ മോൺട്രിയൽ പ്രോട്ടോകോൾ നടന്നവർഷം?

       Ans: 1987.


10. സ്ഥിര കാന്തം നിർമിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

       Ans: അൽനിക്കോ.


11. ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?

       Ans: അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)


12. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?

       Ans: മുന്ദ്ര (ഗുജറാത്ത്)


13. ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷ?

       Ans: സംസ്കൃതം.


14. അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗാന്ധിജി രൂപം നൽകിയ പദ്ധതിയേത്?

       Ans: വാർധാ വിദ്യാഭ്യാസ പദ്ധതി.


15. സരോജിനി നായിഡു കോൺഗ്രസ് അദ്ധ്യക്ഷയായ സമ്മേളനം?

       Ans: കാൺപൂർ സമ്മേളനം. (1925).


16. ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചതാര്?

       Ans: എൻ. എ. പൽഖിവാല.


17. ഭരണഘടനാപരമായ പരിഹാരത്തിനുള്ള മാർഗ്ഗം എന്നറിയപ്പെടുന്ന അനുച്ഛേദം?

       Ans: ആർട്ടിക്കിൾ 32.


18. കേരള ഔദ്യോഗിക ഭാഷാ നിയമം പാസാക്കിയ വർഷം?

       Ans: 1969.


19. 1921ലെ മലബാർ കലാപം ആധാരമാക്കി ഉറൂബ് രചിച്ച നോവൽ?

       Ans: സുന്ദരികളും സുന്ദരന്മാരും.


20. ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

       Ans: ഡോ: എം. ഇ. നായിഡു.


21. വേദനസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?

       Ans: തലാമസ്.


22. ഇന്ത്യയിൽ പെൻസിലിൻ നിർമ്മാണ ഫാക്ടറി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പിംപ്രി. (മഹാരാഷ്ട്ര.)


23. ഒരു സൾഫർ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം എത്ര?

       Ans: 8.


24. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം?

       Ans: ഹൈഡ്രജൻ.


25. കൊച്ചി കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ സഹായിച്ച ജാപ്പനീസ് കമ്പനിയുടെ പേര്?

       Ans: മിറ്റ്സുബിഷി.


26. കാച്ചാർ ലെവി എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം?

       Ans: അസം റൈഫിൾസ്.


27. ക്വിറ്റ്ഇന്ത്യാ പ്രമേയ സമ്മേളനം നടന്നതെവിടെ?

       Ans: മുംബൈ.


28. ഏതു മൗലികാവകാശമാണ് 25-ാം അനുച്ഛേദം ഉറപ്പുനൽകുന്നത്?

       Ans: മത സ്വാതന്ത്ര്യം.


29. ഗവേഷണ സ്ഥാപനമായ നാറ്റ്പാക്ക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഗതാഗതം.


30. കേരളത്തിലെ ഏതു നവോത്ഥാന നായകന്റെ ബാല്യകാലനാമമായിരുന്നു ശങ്കരൻ?

       Ans: പണ്ഡിറ്റ് കെ. പി. കറുപ്പൻ.


31. ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാർ?

       Ans: താഷ്കെന്റ് കരാർ.


32. നറോറ ആണവനിലയം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ഉത്തർപ്രദേശ്.


33. സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?

       Ans: സർദാർ കെ. എം. പണിക്കർ.


34. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്ന മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി?

       Ans: ഇർവിൻ പ്രഭു.


35. ഹരിഹരനേയും ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

       Ans: വിദ്യാരണ്യൻ.


36. ഹിമാലയ നിരകളിൽ ഏറ്റവും തെക്കു ഭാഗത്ത് കാണപ്പെടുന്ന പർവ്വതനിര?

       Ans: സിവാലിക്.


37. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ച വർഷം?

       Ans: 1955.


38. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആസ്ഥാനം?

       Ans: റോം.


39. വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം?

       Ans: അനുച്ഛേദം 21 A.


40. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയതാര്?

       Ans: പ്രേം ബിഹാരി നാരായൺ റായ്സദ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments