ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ, മൗലികാവകാശങ്ങളുടെ ശില്പി.

അഖിലേന്ത്യാ സർവീസിന്റെ പിതാവ്,ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്,ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ, മൗലികാവകാശങ്ങളുടെ ശില്പി,

        ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ, മൗലികാവകാശങ്ങളുടെ ശില്പി ആര്, മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നതാര്?. എല്ലാ PSC പരീക്ഷകളിലും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ.

1. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്ന നേതാവാര്?
📕 സർദാർ വല്ലഭായി പട്ടേൽ.


2. അഖിലേന്ത്യാ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
📕 സർദാർ വല്ലഭായി പട്ടേൽ.
[എന്നാൽ ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് കോൺവാലിസ് പ്രഭുവാണ്.]

3. മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
📕  ജുഡീഷ്യറി.

4. 1928 നടന്ന ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
📕 സർദാർ വല്ലഭായി പട്ടേൽ.

5. സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷം വഹിച്ച കോൺഗ്രസ് സമ്മേളനം?
📕 കറാച്ചി കോൺഗ്രസ് സമ്മേളനം. (1931.)

LDC-LGS Main-Degree Prelims QUIZ

6. ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളും കമ്മിറ്റിയുടെ ചെയർമാൻ?
📕 സർദാർ വല്ലഭായി പട്ടേൽ.
{സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിച്ചു.}


6. ഇന്ത്യൻ ബിസ്മാർക്ക്, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നീ വിശേഷണങ്ങൾ ആർക്കുള്ളതാണ്?
📕 സർദാർ വല്ലഭായി പട്ടേൽ.

7. വല്ലഭായി പട്ടേലിന് സർദാർ എന്ന ബഹുമതി സമ്മാനിച്ചതാര്?
📕 മഹാത്മാഗാന്ധി.

8. എനിക്ക് ഒരു കൾച്ചറേ അറിയൂ, അത് അഗ്രികൾച്ചറാണ് ഇങ്ങനെ പറഞ്ഞ നേതാവാര്?
📕 സർദാർ വല്ലഭായി പട്ടേൽ.

9. സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 നാം ഏത് ദിനമായി ആചരിക്കുന്നു?
📕 രാഷ്ട്രീയ ഏകതാ ദിവസ്.

10. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഏത്?
📕 സ്റ്റാച്യു ഓഫ് യൂണിറ്റി. (ഏകതാ പ്രതിമ.)
[നർമ്മദാ നദി കരയിൽ, 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേലിന്റെ പൂർണകായ പ്രതിമയാണ് ഏകതാ പ്രതിമ.]

11. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്പി ആര്?
📕 റാം വി സുതർ.

12. ഏകതാ പ്രതിമയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച പ്രൈവറ്റ് കമ്പനി?
📕 ലാർസൺ & ടൂബ്രോ ലിമിറ്റഡ്.

13. ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം?
📕 ഭാഗം III ( അനുച്ഛേദം 12 - 35 വരെ)

14. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
📕 അമേരിക്കയിൽ നിന്ന്.

15. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ മാഗ്നാകാർട്ട, സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നിങ്ങനെ അറിയപ്പെടുന്നത്?
📕 മൗലികാവകാശങ്ങൾ.

16. മൗലിക അവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
📕 1927 ലെ മദ്രാസ് കോൺഗ്രസ് സമ്മേളനം.

17. മൗലികാവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
📕 1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനം.
( അധ്യക്ഷൻ സർദാർ വല്ലഭായ് പട്ടേൽ)

18. ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ്?
📕 മൗലികാവകാശങ്ങൾ.

19. ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിച്ച റിപ്പോർട്ട്?
📕 1928 ലെ നെഹ്റു റിപ്പോർട്ട് by മോത്തിലാൽ നെഹ്റു ചെയർമാനായ കമ്മിറ്റി.

20. ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം?
📕 7.
( മൗലികാവകാശം ആയിരുന്ന സ്വത്താവകാശം ഇപ്പോൾ ഒരു നിയമാവകാശം ആണ്.)

21. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി ഏത്?
📕 44-ാം ഭേദഗതി 1978.

22. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
📕 മൊറാർജി ദേശായി.

23. നിലവിൽ സ്വത്തവകാശം ഉൾപ്പെടുന്ന ഭരണഘടന അനുച്ഛേദം?
📕 അനുച്ഛേദം 300A, ഭാഗം XII.

24. 6 മൗലികാവകാശങ്ങൾ ഏതൊക്കെ?
1. സമത്വത്തിനുള്ള അവകാശം. (14-18.)
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം. (19-22).
3. ചൂഷണത്തിനെതിരായ അവകാശം. (23-24).
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം. (25-28).
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം. (29-30).
6. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം. (32)

25. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും എല്ലാവർക്കും തുല്യ നിയമപരിരക്ഷ നൽകണമെന്നും അനുശാസിക്കുന്ന വകുപ്പ്?
📕 അനുഛേദം 14.

26. മതം, വർഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് അനുശാസിക്കുന്ന വകുപ്പ്?
📕 അനുച്ഛേദം 15.

27. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദം?
📕 അനുഛേദം 15.

28. പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന വകുപ്പാണ്?
📕 അനുച്ഛേദം 16.

LGS/LDC Main/Degree Prelims QUIZ

29. അയിത്തം, തൊട്ടുകൂടായ്മ എന്നിവ നിരോധിക്കുന്ന ഭരണഘടനാ വകുപ്പേത്?
📕 അനുഛേദം 17.

30. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിയോടെ പാസാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?
📕 അനുഛേദം 17.

31. അക്കാദമിക് മിലിട്ടറി നാമങ്ങൾ ഒഴികെ പദവി നാമങ്ങൾ നിരോധിക്കുന്ന വകുപ്പേത്?
📕 അനുച്ഛേദം 18.

32. 6 മൗലിക സ്വാതന്ത്ര്യങ്ങളേ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
📕 അനുച്ഛേദം 19(1).

33. പത്രസ്വാതന്ത്ര്യം പരോക്ഷമായി ഉൾകൊള്ളുന്ന ഭരണഘടനാ അനുച്ഛേദം?
📕 അനുച്ഛേദം 19(1)(a).

34. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ഏത്?
📕 പത്രമാധ്യമങ്ങൾ.

35. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാക്കുന്ന മൗലികാവകാശം ഏത്?
📕 അനുച്ഛേദം 19. (6 തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ).

LDC/LGS Main/Degree Prelims QUIZ

36. മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളതാർക്ക്?
📕 പാർലമെന്റിന്.

37. അടിയന്തരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാനുള്ള അധികാരം ആർക്കാണ്?
📕 രാഷ്ട്രപതിക്ക്.

38. അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ ഏതൊക്കെ?.
📕 അനുച്ഛേദം 20 & 21.

39. ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട മൂന്നു തരത്തിലുള്ള സംരക്ഷണം നൽകുന്ന അനുച്ഛേദം ഏത്?
📕 അനുച്ഛേദം 20.
🔴 മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല.
🔴 ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലേറെത്തവണ ശിക്ഷിക്കാൻ പാടില്ല.
🔴 ഒരു വ്യക്തിയെ അയാൾക്കെതിരെ തെളിവു നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല.

40. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പു നൽകുന്ന അനുച്ഛേദം ഏത്?
📕 അനുച്ഛേദം 21.

41. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം?
📕 21-ാം അനുഛേദം.

42. കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരം?
📕 21-ാം അനുഛേദം.


43. സ്വകാര്യതയ്ക്കുള്ള അവകാശം ഉൾക്കൊള്ളുന്ന അനുഛേദം ഏത്?
📕 അനുച്ഛേദം 21.

44. സ്വകാര്യതയ്ക്കുള്ള അവകാശം ഏത് വിഭാഗത്തിൽപ്പെടുന്നു?
📕 മൗലികാവകാശം.

45. ഏത് കേസിലാണ് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ചത്?
📕 കെ. എസ്. പുട്ടസ്വാമി കേസ്. (2017).

46. സ്വന്തം ഇഷ്ടപ്രകാരം ഒരു പൗരന് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം?
📕 അനുച്ഛേദം 21.

47. വിദ്യാഭ്യാസം മൗലികാവകാശമാക്കിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം ഏത്?.
📕 അനുച്ഛേദം 21A.

48. 6 - 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
📕 86 -ാം ഭേദഗതി, 2002.

49. അനുഛേദം 21A അടിസ്ഥാനമാക്കി പാർലമെൻറ് പാസാക്കിയ നിയമം?
📕 വിദ്യാഭ്യാസ അവകാശനിയമം.

50. പാർലമെൻറ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം?
📕 2009 ഓഗസ്റ്റ് 26.
(വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത്? 2010 ഏപ്രിൽ 1.)

LDC Main/LGS/Degree Prelims QUIZ

51. ഭരണഘടനയിലെ സുവർണ ത്രികോണം എന്ന വിശേഷണമുള്ള അനുഛേദങ്ങൾ?
📕 അനുച്ഛേദം 14, 19 & 21.


52. നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന അനുച്ഛേദം ഏത്?
📕 അനുഛേദം 22.

53. അറസ്റ്റ് ചെയ്ത ഒരാളെ, 24 മണിക്കൂറിനകം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
📕 അനുച്ഛേദം 22.

54. കരുതൽ തടങ്കലിലായ ഒരു വ്യക്തിയെ വിചാരണ കൂടാതെ തടവിൽ വയ്ക്കാൻ കഴിയുന്ന കാലയളവ്?
📕 3 മാസം.

55. കരുതൽ തടങ്കൽ നിയമപ്രകാരം രാജ്യത്ത് അറസ്റ്റിലായ ആദ്യ വ്യക്തി ആര്?
📕 എ. കെ. ഗോപാലൻ.

56. ലോക ബാലവേല വിരുദ്ധ ദിനം എന്ന്?
📕 ജൂൺ 12.

57. മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുച്ഛേദം?.
📕 അനുച്ഛേദം 23.

58. ബാലവേല നിരോധിക്കുന്ന അനുച്ഛേദം ഏതാണ്?
📕 അനുഛേദം 24.

59. ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മാ മുദ്രയുടെ പേര്?
📕 റഗ് മാർക്ക്.
(റഗ് മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് - ഗുഡ് വീവ്.)


60. റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്?
📕 കൈലാഷ് സത്യാർത്ഥി.

61. ഫാക്ടറീസ് ആക്ട് സ്വതന്ത്ര ഇന്ത്യയിൽ പാസാക്കിയ വർഷം?
📕 1948.

Degree Prelims/LDC/LGS Main - QUIZ

62. ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്ട് പാസാക്കിയ വർഷം?
📕 1986.

63. പോക്സോ ആക്ട് പാർലമെന്റ് പാസാക്കിയത്?
📕 2012 ൽ.
[POCSO Act - The Protection of Children from Sexual Offences (POCSO) Act.]

64. കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയത്?
📕 2005 ൽ.


65. NCPCR നിലവിൽ വന്നത്?
📕 2007 ൽ.
[NCPCR - The National Commission for Protection of Child Rights.]

66. NCPCR ന്റെ പ്രഥമ അദ്ധ്യക്ഷ ആര്?
📕 ശാന്താ സിൻഹ.

67. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്ന അനുച്ഛേദം?
📕 അനുഛേദം 25.

68. ഓരോ മതവിഭാഗങ്ങൾക്കും മത സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം?
📕 അനുഛേദം 26.

69. ഏതെങ്കിലും മതത്തിന്റെ പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരെയുള്ള അവകാശം?
📕 അനുച്ഛേദം 27.


70. ഗവൺമെന്റ് സഹായം സ്വീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം നടത്തുന്നത് തടയുന്ന അനുഛേദം?
📕 അനുച്ഛേദം 28.

71. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം ഏത്?
📕 സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
(അനുച്ഛേദം 29 & 30.)

72. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള അവകാശം അടങ്ങുന്ന അനുച്ഛേദം?
📕 അനുച്ഛേദം 30.

73. ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്ന മൗലികാവകാശങ്ങൾ ഏതൊക്കെ?
📕 അനുഛേദം 15, 16, 19, 29 & 30.

74. മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം?
📕 അനുച്ഛേദം 32.
(ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശമാണ് അനുച്ഛേദം 32 നൽകുന്നത്.)


75. ഭരണഘടനയുടെ ഹൃദയം, ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്?
📕 അനുഛേദം 32 നെ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments