ഇന്ത്യൻ ഭരണഘടന|ഇൻഡ്യയിലെ അടിയന്തരാവസ്ഥകൾ

ഇൻഡ്യയിലെ അടിയന്തരാവസ്ഥകൾ, ലിസ്റ്റുകൾ, ഇന്ത്യൻ ഭരണഘടന,അടിയന്തരാവസ്ഥ എന്ന ആശയം,1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്,ദേശീയ അടിയന്തരാവസ്ഥ,

         Dear Friends, 3 തരം അടിയന്തരാവസ്ഥകളെ കുറിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്നത്. ദേശീയ അടിയന്തരാവസ്ഥ, സംസ്ഥാന അടിയന്തരാവസ്ഥ & സാമ്പത്തിക അടിയന്തരാവസ്ഥ.

       ഭാഗം XVIII ൽ, 352 മുതൽ 360 വരെയുള്ള അനുഛേദങ്ങളിലാണ് അടിയന്തരാവസ്ഥകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥകൾ - ലിസ്റ്റുകൾ.

1. അടിയന്തരാവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്?
📕 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്.

2. അടിയന്തരാവസ്ഥ സമയത്തെ മൗലികാവകാശങ്ങളുടെ റദ്ദ് ചെയ്യൽ എന്ന ആശയം കടമെടുത്തിരിക്കുന്നത്?
📕 ജർമൻ (വെയ്മർ) ഭരണഘടനയിൽ നിന്ന്.

I. ദേശീയ അടിയന്തരാവസ്ഥ

3. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്?
📕 അനുച്ഛേദം 352 പ്രകാരം.

4. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ?
📕 യുദ്ധം, വിദേശ ആക്രമണം & സായുധവിപ്ലവം.

        Note:1978 വരെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള മൂന്നാമത്തെ കാരണമായിരുന്നു ആഭ്യന്തരകലഹം.

       1978 ലെ 44 ഭരണഘടനാ ഭേദഗതിയിലൂടെ മൊറാർജി ദേശായി ഗവൺമെന്റ് പ്രസ്തുത കാരണം മാറ്റി 'സായുധ കലാപം' എന്നാക്കി മാറ്റി.


5. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതാര്? 
📕 രാഷ്ട്രപതി.
(കേന്ദ്ര ക്യാബിനറ്റിന്റെ ലിഖിത ഉപദേശം ഉണ്ടെങ്കിൽ മാത്രം.)

6. ദേശീയ അടിയന്തരാവസ്ഥാ സമയങ്ങളിൽ രാഷ്ട്രപതിക്ക് റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ അടങ്ങിയ അനുച്ഛേദങ്ങൾ?
📕 അനുച്ഛേദം 20 & 21.

🌐 അനുച്ഛേദം 20. - ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട മൂന്നു തരത്തിലുള്ള സംരക്ഷണം.
🌐 അനുച്ഛേദം 21. - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം. ( മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം - അനുച്ഛേദം 21.)

7. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി റദ്ദാക്കുന്ന അനുച്ഛേദം?
📕 അനുച്ഛേദം 19.

🌐 അനുച്ഛേദം 19 - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം. ആർട്ടിക്കിൾ 19(1).

8. രാഷ്ട്രപതി പ്രഖ്യാപിച്ച ഒരു ദേശീയ അടിയന്തരാവസ്ഥ പാർലമെൻറ് അംഗീകരിക്കേണ്ടത് എത്ര മാസത്തിനുള്ളിൽ?
📕 1 മാസത്തിനുള്ളിൽ.

9. പാർലമെൻറ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ എത്ര കാലം നിലനിൽക്കും?
📕 6 മാസം.
Note: ഓരോ 6 മാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ അനിശ്ചിതകാലം ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്.


10. ഇന്ത്യയിൽ ഇതുവരെ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?
📕 3 തവണ. (1962, 1971 & 1975)

11. ഇന്ത്യയിൽ ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
📕 ഡോ എസ് രാധാകൃഷ്ണൻ. ( 1962 ഒക്ടോബർ 26ന്. )
🌐 പ്രധാനമന്ത്രി: ജവഹർലാൽ നെഹ്റു.

12. ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി?
📕 ഡോ സക്കീർ ഹുസൈൻ. (1968 ജനുവരി 10 ന്.)

Click👉 GK ചോദ്യങ്ങൾക്ക്

13. ഒന്നാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണം?

📕 ചൈനീസ് ആക്രമണം - 1962.

14. ഇന്ത്യയിൽ രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
📕 വി വി ഗിരി.
(1971 ഡിസംബർ 3 ന്) - കാരണം ഇൻഡോ-പാക് യുദ്ധം.
🌐 പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി

15. ഇന്ത്യയിലെ ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
📕 ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25 ന്.)
🌐Note: മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥയാണ് ഇന്ത്യയിലെ ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥ എന്ന് അറിയപ്പെടുന്നത്.
🌐 മൂന്നാം ദേശീയ അടിയന്തരാവസ്ഥ കാലത്തെ പ്രധാനമന്ത്രി? ഇന്ദിരാഗാന്ധി.
🌐 ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ (മൂന്നാം ദേശീയ അടിയന്തരാവസ്ഥ) പ്രതിരോധമന്ത്രി? സർദാർ സ്വരൺ സിങ്.

16. രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തരാവസ്ഥകൾ പിൻവലിച്ച രാഷ്ട്രപതി?
📕 ബി ഡി ജെട്ടി. (1977 മാർച്ച് 21ന്.)

17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന ദേശീയ അടിയന്തരാവസ്ഥ ഏത്?
📕 രണ്ടാം ദേശീയ അടിയന്തരാവസ്ഥ. (1971 - 77)

18. 1975ലെ ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ?
📕 ഷാ കമ്മീഷൻ.

II. സംസ്ഥാന അടിയന്തരാവസ്ഥ.

🌐 അനുച്ഛേദം 356 പ്രകാരമാണ് രാഷ്ട്രപതി ഭരണം (സംസ്ഥാന അടിയന്തരാവസ്ഥ) പ്രഖ്യാപിക്കുന്നത്. ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുക.

19. അനുഛേദം 356 പ്രകാരം, ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാൻ കാരണമാകുന്ന സാഹചര്യങ്ങൾ?

📢 സംസ്ഥാന സർക്കാർ ഭരണഘടനക്കതീതമായി പ്രവർത്തിക്കുകയോ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കാൻ പരാജയപ്പെടുകയോ ചെയ്യുമ്പോൾ.

📢 തെരഞ്ഞെടുപ്പിന് ശേഷം ഗവൺമെൻറ് രൂപീകരിക്കാൻ സാധിക്കാതെ വരുമ്പോൾ.

📢  നിലവിലുള്ള മന്ത്രിസഭ ന്യൂനപക്ഷമാവുകയോ പുതിയ ഗവൺമെൻറ് രൂപീകരിക്കാൻ സാധിക്കാതെ വരുമ്പോൾ.


20. രാഷ്ട്രപതി പ്രഖ്യാപിക്കുന്ന സംസ്ഥാന അടിയന്തരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് എത്ര മാസത്തിനുള്ളിൽ?
📕 2 മാസത്തിനുള്ളിൽ.

21. ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഒരു സംസ്ഥാനത്ത് എത്ര വർഷം വരെ നീട്ടാം?
📕 3 വർഷം വരെ.
🌐 അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ സാധിക്കാത്ത അടിയന്തരാവസ്ഥയാണ് സംസ്ഥാനങ്ങളിലെ രാഷ്ട്രപതിഭരണം എന്നർത്ഥം.

22. അനുച്ഛേദം 356 നെ ഇന്ത്യൻ ഭരണഘടനയുടെ ഡെഡ് ലെറ്റർ എന്ന് വിശേഷിപ്പിച്ച വ്യക്തി?
📕 ഡോ ബി ആർ അംബേദ്കർ.

23. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ പ്രദേശമേത്?
📕 വിന്ധ്യ പ്രദേശ്.

24. ഭരണഘടനാ നിലവിൽ വന്നതിനുശേഷം ഏതു സംസ്ഥാനത്താണ് രാഷ്ട്രപതിഭരണം ആദ്യം പ്രഖ്യാപിച്ചത്?
📕 പഞ്ചാബ്. (1951).

🌐 പഞ്ചാബിൽ ഒരു മന്ത്രിസഭ രാജി വെച്ചതിനു ശേഷം മറ്റൊരു മന്ത്രിസഭ ആർക്കും രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ.

25. എന്നാൽ സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഇന്ത്യയിൽ ആദ്യം?
📕 കേരളത്തിൽ. (1959 ൽ.)

26. ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായ സംസ്ഥാനം?
📕 മണിപ്പൂർ. (10 തവണ).

27. എന്നാൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണത്തിൽ കീഴിൽ വന്ന സംസ്ഥാനം?
📕 പഞ്ചാബ്.

28. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണത്തിൽ കീഴിലായ പ്രദേശം?
📕 ജമ്മു കാശ്മീർ.

29. ഇതുവരെയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താത്ത സംസ്ഥാനങ്ങൾ?
📕 ചത്തീസ്ഗഡ് & തെലങ്കാന.

30. കേരളത്തിൽ ഇതുവരെ എത്ര തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്?
📕 7 തവണ.

31. കേരളത്തിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?
📕 1956. (1956 മാർച്ച് 23 മുതൽ 1957 ഏപ്രിൽ 5 വരെ.)
📢 അതായത് കേരള സംസ്ഥാനം രൂപീകൃതമായത് സംസ്ഥാന രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നപ്പോൾ.

32. കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വർഷം?
📕 1982.

II. സാമ്പത്തിക അടിയന്തരാവസ്ഥ.

33. ഏത് അനുച്ഛേദം പ്രകാരമാണ് ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക?

📕 അനുച്ഛേദം 360.
( രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രശ്നങ്ങളുണ്ടാകുമ്പോൾ.)

34. എത്ര മാസത്തിനുള്ളിലാണ് രാഷ്ട്രപതി പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ പാർലമെൻറ് അംഗീകരിക്കേണ്ടത്?
📕 2 മാസത്തിനുള്ളിൽ.
🌐 സംസ്ഥാന രാഷ്ട്രപതിഭരണം - 2 മാസത്തിനുള്ളിൽ.
🌐 ദേശീയ അടിയന്തരാവസ്ഥ - 1 മാസത്തിനുള്ളിൽ.

📢: യഥാർത്ഥത്തിൽ മൂന്ന് അടിയന്തരാവസ്ഥകളും 2 മാസത്തിനുള്ളിൽ ആയിരുന്നു പാർലമെൻറ് അംഗീകരിക്കേണ്ടത്. എന്നാൽ 1978 ൽ, മൊറാർജി ദേശായി ഗവൺമെൻറ് ദേശീയ അടിയന്തരാവസ്ഥ മാത്രം 1 മാസത്തിനുള്ളിൽ പാർലമെൻറ് അംഗീകരിക്കണമെന്ന നിയമമുണ്ടാക്കി. through 44th ഭേദഗതി, 1978.

35. ഇന്ത്യയിൽ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തരാവസ്ഥ?
📕 സാമ്പത്തിക അടിയന്തരാവസ്ഥ.
📢 സാമ്പത്തിക അടിയന്തരാവസ്ഥ അനിശ്ചിതകാലത്തേക്ക് തുടരാവുന്നതാണ്.

ലിസ്റ്റുകൾ.

36. ഭരണഘടനയുടെ ഏത് പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പരാമർശിക്കുന്നത്?
📕 ഏഴാം പട്ടികയിൽ, അനുച്ഛേദം 246 ൽ.

🌐 ആകെ മൂന്നു ലിസ്റ്റുകൾ: യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ്.

🌐 യൂണിയൻ ലിസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിലെ നിയമനിർമാണത്തിന് പാർലമെന്റിന് (or കേന്ദ്ര ഗവൺമെൻറിന്) അധികാരം.

🌐 സ്റ്റേറ്റ് ലിസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണത്തിന് അധികാരം സംസ്ഥാനങ്ങൾക്ക്.

🌐 കൺകറൻറ് ലിസ്റ്റ് - കേന്ദ്ര-സംസ്ഥാന കൂട്ടുത്തരവാദിത്വം.

37. യൂണിയൻ ലിസ്റ്റിൽ ഇപ്പോൾ എത്ര വിഷയങ്ങളാണ് ഉള്ളത്? (@ 2020).
📕 98 വിഷയങ്ങൾ.
🌐 സ്റ്റേറ്റ് ലിസ്റ്റിൽ - 59 വിഷയങ്ങൾ.
🌐 കൺകറൻറ് ലിസ്റ്റിൽ - 52 വിഷയങ്ങൾ.

📢 യൂണിയൻ ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: പ്രതിരോധം, വിദേശകാര്യം, റെയിൽവേ, ടെലിഫോൺ, തപാൽ, സെൻസസ്, കസ്റ്റംസ് തീരുവ, കോർപ്പറേറ്റ് നികുതി, ഇൻകം ടാക്സ്, പൗരത്വം, ബാങ്കിംഗ്, ഇൻഷുറൻസ്, കറൻസി, etc.

📢 സ്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ: ക്രമസമാധാനം, പോലീസ്, ജയിൽ, പൊതുജനാരോഗ്യം, തദ്ദേശ സ്വയംഭരണം, കൃഷി, കാർഷികാദായ നികുതി, ഭൂനികുതി, കെട്ടിടനികുതി, ഫിഷറീസ് etc.

📢 കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങൾ:
വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി, വനം വന്യജീവി സംരക്ഷണം, ജനസംഖ്യാ നിയന്ത്രണം കുടുംബാസൂത്രണം, വിലനിയന്ത്രണം, നീതിന്യായ ഭരണം (സുപ്രീംകോടതി ഹൈക്കോടതി ഒഴിച്ച്), ട്രേഡ് യൂണിയനുകൾ, ഫാക്ടറികൾ, സാമ്പത്തിക സാമൂഹിക ആസൂത്രണം, etc.

38. മൂന്നു ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമനിർമ്മാണത്തിനുള്ള അവകാശം ആർക്ക്?.
📕 പാർലമെന്റിന് or കേന്ദ്ര ഗവൺമെൻറിന്.
📢 പാർലമെൻറിന്റെ ഈ അവകാശമാണ് അവശിഷ്ടാധികാരം (Residuary Powers) എന്ന പേരിൽ അറിയപ്പെടുന്നത്.

39. 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ എത്ര വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്?
📕 5 വിഷയങ്ങൾ. നീതിന്യായ ഭരണം, അളവുതൂക്കം, വിദ്യാഭ്യാസം, വനം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments