Kerala PSC കേരളം പ്രധാന അടിസ്ഥാന വിവരങ്ങൾ

കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ഏത്?

Kerala PSC കേരളം പ്രധാന അടിസ്ഥാന വിവരങ്ങൾ,കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ഏത്?,ഏറ്റവും തെക്കേയറ്റത്തുള്ള, പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ളത്,

          കേരളം പ്രധാന അടിസ്ഥാന വിവരങ്ങൾ

1. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലവും & ഗ്രാമപഞ്ചായത്തും ഏത്?
📚 പാറശ്ശാല.

2. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലവും & ഗ്രാമപഞ്ചായത്തും ഏതാണ്?
📚 മഞ്ചേശ്വരം

3. കേരളത്തിന്റെ തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം ഏത്?
📚   തിരുവനന്തപുരം

4. കേരളത്തിന്റെ വടക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം?
📚   കാസർഗോഡ്

5. കേരളത്തിലെ ഏത് ജില്ലയിലാണ് പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ളത്?
📚   പാലക്കാട്

6. പട്ടികജാതി നിരക്ക് ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേതാണ്?
📚   പാലക്കാട്

7. കേരളത്തിലെ ഏത് ജില്ലയിലാണ് പട്ടികവർഗക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്?
📚   വയനാട്

8. പട്ടികവർഗ്ഗ നിരക്ക് കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
📚   വയനാട്

9. പട്ടികവർഗ്ഗക്കാർ കുറവുള്ള കേരളത്തിലെ ജില്ല ഏതാണ്?
📚 ആലപ്പുഴ

10. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?
📚 ആലപ്പുഴ.

11. പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?
📚 വയനാട്.

12. പട്ടികജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?
📚 കണ്ണൂർ

13. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള കേരളത്തിലെ ജില്ല?
📚 തിരുവനന്തപുരം

14. പ്രതിമകളുടെ നഗരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന ജില്ല?
📚 തിരുവനന്തപുരം

15. കേരളത്തിൽ ഏത് ജില്ലക്കാണ് ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ളത്?
📚 പത്തനംതിട്ട ( തിരുവല്ല റെയിൽവേ സ്റ്റേഷൻ )

16. കേരളത്തിൽ ഏറ്റവും കുറച്ചു റെയിൽ പാത ഉള്ള ജില്ല?
📚 പത്തനംതിട്ട

17. കേരളത്തിൽ പോസ്റ്റോഫീസുകൾ കൂടുതലുള്ള ജില്ല?
📚 തൃശ്ശൂർ

18. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ഏത്?
📚 പട്ടം, തിരുവനന്തപുരം.

19. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം ഏതാണ്?
📚 സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം).

20. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ?
📚 നീണ്ടകര, കൊല്ലം

21. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ?
📚 ഫോർട്ട് കൊച്ചി

22. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?
📚 കോഴിക്കോട്
( ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധി)

23. ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ?
📚 കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ.

24. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
📚 തിരുവനന്തപുരം
🧿 കേരളത്തിൽ ആകെ 6 കോർപ്പറേഷനുകൾ

25. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?
📚 തിരുവനന്തപുരം

26. കേരളത്തിലെ ഏറ്റവും ചെറിയ കോർപ്പറേഷൻ?
📚 തൃശ്ശൂർ

27. കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
📚 തൃശ്ശൂർ

28. കേരളത്തിൽ അവസാനം രൂപംകൊണ്ട കോർപ്പറേഷൻ?
📚 കണ്ണൂർ

29. ജനസംഖ്യ കൂടിയ കേരളത്തിലെ കോർപ്പറേഷൻ?
📚 തിരുവനന്തപുരം.

30. ജനസംഖ്യ കുറഞ്ഞ കേരളത്തിലെ കോർപ്പറേഷൻ?
📚: തൃശ്ശൂർ

31. കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), ആദ്യ മൃഗശാല, ആദ്യ എൻജിനീയറിങ് കോളേജ്, ആദ്യ വനിതാ കോളേജ്, ആദ്യ മെഡിക്കൽ കോളേജ്, ആദ്യ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെല്ലാം സ്ഥാപിക്കപ്പെട്ടത്?
📚 തിരുവനന്തപുരം

32. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര്?
📚 വില്യം ബാർട്ടൻ.

33. കേരളാ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം?
📚 1869

34. സെക്രട്ടേറിയറ്റ് പണികഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
📚 ആയില്യം തിരുനാൾ

35. കേരളാ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രതിമ ആരുടേത്?
📚 വേലുത്തമ്പിദളവയുടെ

36. സെക്രട്ടേറിയറ്റ് വളപ്പിന് പുറത്തു കാണുന്ന പ്രതിമ ആരുടേതാണ്?
📚 ടി മാധവറാവുവിന്റെ

37. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
📚 തിരുവിതാംകൂർ സർവകലാശാല ( സ്ഥാപിതം: 1937)

38. തിരുവിതാംകൂർ സർവകലാശാല, കേരള സർവകലാശാല എന്ന പേരു മാറ്റിയ വർഷം?
📚 1957.

39. പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായിരുന്ന കാന്തല്ലൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?
📚 തിരുവനന്തപുരം


40. കേരളത്തിലെ ആദ്യ വനിതാ ജയിൽ?
📚 നെയ്യാറ്റിൻകര.

41. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ?
📚 പൂജപ്പുര

42. കേരളത്തിലെ ഏറ്റവും വലിയ ജയിൽ?
📚 പൂജപ്പുര സെൻട്രൽ ജയിൽ

43. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?
📚 നെട്ടുകാൽത്തേരി, (കാട്ടാക്കട).
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments