Kerala PSC - കേരളം അടിസ്ഥാന വിവരങ്ങൾ

Kerala PSC കേരളം അടിസ്ഥാന വിവരങ്ങൾ, കേരളത്തിൽ തീരപ്രദേശമില്ലാത്ത,ഏറ്റവും കൂടുതൽ,ഏറ്റവും ഉയരം കൂടിയ,ഏറ്റവും നീളം കൂടിയ, സ്ഥിതി ചെയ്യുന്ന,ഡിഗ്രി ലെവൽ,

കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?

1. കേരളത്തിൽ തീരപ്രദേശമില്ലാത്ത ജില്ലകളുടെ എണ്ണം?

📚 5.


✅ തീരപ്രദേശമില്ലാത്ത ജില്ലകൾ:- ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട.

2. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?
📚 കണ്ണൂർ (2nd - ആലപ്പുഴ).

3. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
📚 കൊല്ലം.

4. ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കേരളത്തിലെ ജില്ല?
📚 കണ്ണൂർ.

5. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്?
📚 മുഴുപ്പിലങ്ങാട് ബീച്ച്.
        (കണ്ണൂർ ജില്ല).

6. കേരളത്തിലെ (ഏഷ്യയിലെ ഏറ്റവും വലിയ) ഏക ഡ്രൈവ് ഇൻ ബീച്ച്?
📚 മുഴുപ്പിലങ്ങാട് ബീച്ച്.

7. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
📚 ആനമുടി (2695 m)

8. തെക്കേ ഇന്ത്യയിലെ, പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
📚 ആനമുടി.


9. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
📚 ഇരവികുളം.

10. ആനമുടി സ്ഥിതി ചെയ്യുന്നത്?
📚 മൂന്നാർ പഞ്ചായത്തിൽ, ദേവികുളം താലൂക്കിൽ.

11. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
📚 മീശപ്പുലിമല (2640 m).

12. കേരളത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല?
📚 തിരുവനന്തപുരം

13. ശതമാനടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല?
📚 കണ്ണൂർ.

14. ശതമാനടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല?
📚 വയനാട്.

15. കേരളത്തിന്റെ ഔദ്യോഗിക മൃഗം?
📚 ആന. 🐘

16. ആനയുടെ ശാസ്ത്രീയ നാമം?
📚 എലിഫസ് മാക്സിമസ് ഇൻഡിക്കസ്.

17. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
📚 മലമുഴക്കി വേഴാമ്പൽ.

18. മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം?
📚 ബ്യൂസിറസ് ബൈക്കോർണിസ്.

19. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
📚 കരിമീൻ.

20. എന്താണ് കരിമീനിന്റെ ശാസ്ത്രീയ നാമം?
📚 Etroplus Suratensis.

21. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
📚 തെങ്ങ് (Cocos Nucifera)

22. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
📚 കണിക്കൊന്ന (Cassia fistula).

23. കേരളത്തിന്റെ ഔദ്യോഗിക ഫലം?
📚 ചക്ക (Artocarpus heterophyllus).

24. പ്രതിശീർഷ വരുമാനം കൂടിയ കേരളത്തിലെ ജില്ല?
📚 എറണാകുളം.

25. പ്രതിശീർഷ വരുമാനം കുറഞ്ഞ കേരളത്തിലെ ജില്ല?
📚 മലപ്പുറം.

26. വനപ്രദേശം ഏറ്റവും കൂടിയ കേരളത്തിലെ ജില്ല?
📚 ഇടുക്കി

27. വനപ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
📚 ആലപ്പുഴ.

28. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
📚 ഏറനാട് ( മലപ്പുറം).

29. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?
📚 കുന്നത്തൂർ ( കൊല്ലം).

30. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?

📚 കാസർഗോഡ്.

31. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
📚 കാസർഗോഡ്.

32. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
📚 കാസർഗോഡ്

33. കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
📚 കാസർഗോഡ്.

34. ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല?
📚 കാസർഗോഡ് ജില്ല.

35. ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല?
📚 മലപ്പുറം.

36. കേരളത്തിൽ ഏറ്റവും കുറവ് ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല?
📚 വയനാട്.

37. കേരളത്തിലെ വിസ്തീർണം കൂടിയ മുനിസിപ്പാലിറ്റി?
📚 തൃപ്പൂണിത്തുറ.

38. കേരളത്തിലെ വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി?
📚 ഗുരുവായൂർ

39. കേരളത്തിലെ ഏക കന്റോൺമെൻറ്?
📚 കണ്ണൂർ.

40. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ താലൂക്ക്?
📚 നെയ്യാറ്റിൻകര.

41. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ താലൂക്ക്?
📚 മഞ്ചേശ്വരം.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future! 

Post a Comment

0 Comments