Kerala PSC ക്ലാസിക്കൽ ഭാഷാ പദവി

 ക്ലാസിക്കൽ ഭാഷാ പദവി (ശ്രേഷ്ഠ ഭാഷാ പദവി)

Kerala PSC ക്ലാസിക്കൽ ഭാഷാ പദവി,ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാ പദവി,ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച ഭാഷകൾ, തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം,

       1500- 2000 വർഷങ്ങ ൾക്കു മേൽ പഴക്കമുള്ള ഭാഷകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന അംഗീകാരമാണ് ക്ലാസ്സിക്കൽ ഭാഷാ പദവി. ഇതുവരെ 6 ഭാഷകൾക്കാണ് ക്ലാസ്സിക്കൽ ഭാഷാ പദവി കേന്ദ്ര ഗവൺമെന്റ് നൽകിയത്.


1. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷ ഏത്?

📚 തമിഴ്.

2. തമിഴിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം?
📚 2004 ൽ.

3. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?
📚 തമിഴ്.

4. ഏറ്റവും പുതിയ ദ്രാവിഡ ഭാഷ?
📚 മലയാളം.

5. ഏതു ഭാഷയാണ് ഏറ്റവും അവസാനമായി ക്ലാസിക്കൽ ഭാഷാ പദവിക്ക് അർഹയായത്?

📚 ഒഡിയ.

6. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇന്തോ-ആര്യൻ ഭാഷ?
📚 സംസ്കൃതം (രണ്ടാമത് ഒഡിയ).

7. എത്രാമതായാണ് മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചത്?
📚 അഞ്ചാമത്.

8. ക്ലാസിക്കൽ ഭാഷാപദവി മലയാള ഭാഷയ്ക്ക് ലഭിച്ച വർഷം?
📚 2013 മേയ് 23 ന്.

9. ക്ലാസ്സിക്കൽ ഭാഷാപദവി ലഭിച്ച ഭാഷകൾ ഏതൊക്കെ?

📚 തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish you a bright future.


Post a Comment

0 Comments