LDC, LGS, Degree Preliminary Quiz

ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വൈറസ്,LDC, LGS, Degree Preliminary Quiz,അനുവാദം കൂടാതെ പരസ്യം ചേർക്കുന്ന മാൽവെയറിന്,

         Dear Friends, LDC, LGS, Degree Preliminary തുടങ്ങിയ പരീക്ഷകളിൽ പ്രതീക്ഷിക്കാവുന്ന 40 ചോദ്യങ്ങളുടെ quiz.  Quiz ചെയ്യൂ... റാങ്ക് നേടൂ...Sure💯👍👍

1. അനുവാദം കൂടാതെ പരസ്യം ചേർക്കുന്ന മാൽവെയറിന് ഉദാഹരണമാണ്?

       Ans: ആഡ്‌വെയർ


2. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വൈറസായി അറിയപ്പെടുന്നതേത്?

       Ans: ക്രീപ്പർ.
 


3. വീഡിയോ ഫയൽ സംഭരിക്കാനുപയോഗിക്കുന്ന ഹയൽ ഫോർമാറ്റ് ഏത്?

       Ans: എം. പി. 4 (.mp4)


4. പൊതുജനങ്ങൾക്ക് ആദ്യമായി ഇൻറർനെറ്റ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ സേവനദാതാവ്?

       Ans: വി. എസ്. എൻ. എൽ.


5. ഇന്ത്യയിലാദ്യമായി ഓൺലൈൻ ബാങ്കിംഗ് സൈറ്റ് തുടങ്ങിയ ബാങ്ക്?

       Ans: ഐ. സി. ഐ. സി. ഐ.


6. യു എസ് ബി എന്നതിന്റെ മുഴുവൻ രൂപം എന്ത്?

       Ans: യൂണിവേഴ്സൽ സീരിയൽ ബസ്.


7. വിക്കി എന്ന ആശയത്തിനും സോഫ്റ്റ്‌വെയറിനും രൂപം നൽകിയതാര്?

       Ans: വാഡ് കണ്ണിങ്ഹാം


8. കടൽ വെള്ളത്തിന്റെ ശരാശരി ലവണത്വം എത്ര ശതമാനം?

       Ans: 3.5%


9. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: അമേരിക്കൻ വിപ്ലവം.


10. ആധുനിക ചൈനയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: സൺയാറ്റ്സെൻ.

11. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യത്തിന്റെ മരം നട്ട ഇന്ത്യൻ ഭരണാധികാരി?

       Ans: ടിപ്പു സുൽത്താൻ.


12. LPG യുടെ ചോർച്ച തിരിച്ചറിയാൻ ചേർക്കുന്ന പദാർത്ഥം ഏത്?

       Ans: ഈഥൈൽ മെർക്യാപ്റ്റൻ


13. വാഹനങ്ങളിലെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?

       Ans: കോൺവെക്സ് മിറർ.


14. ടൂർണിക്കറ്റ് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഡെങ്കിപ്പനി.


15. മനുഷ്യ ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

       Ans: പെരികാർഡിയം.


16. 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്താചാരത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതാര്?

       Ans: ടി കെ മാധവൻ.


17. ജാതിഭാരതം എന്ന കൃതി രചിച്ചതാര്?

       Ans: സഹോദരൻ അയ്യപ്പൻ.


18. മലബാറിലെ വിദ്യാഭ്യാസ വ്യാവസായിക പുരോഗതിക്ക് നേതൃത്വം നൽകിയ മിഷണറി സംഘം?

       Ans: ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.


19. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പ്രധാന നദി?

       Ans: കുറ്റ്യാടിപ്പുഴ.

20. കേരള സംസ്ഥാനം ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച വർഷം?

       Ans: 1986.


21. മുൻ നാടുവാഴികൾക്ക് നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?

       Ans: 26 ാം ഭേദഗതി (1971)


22. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രഥമ വനിത ആര്?

       Ans: മനോഹര ഹോൾക്കർ.


23. ഭരണഘടനയുടെ 24 ാം അനുച്ഛേദം പ്രതിപാദിക്കുന്നതെന്ത്?

       Ans: ബാലവേല നിരോധനം.


24. കോൺഗ്രസിന്റെ പൂർണ്ണസ്വരാജ് ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: ജവഹർലാൽ നെഹ്റു.


25. ക്ലാസ്സിക്കൽ ഭാഷാപദവി പദവി അഞ്ചാമതായി ലഭിച്ച ഭാഷ ഏത്?

       Ans: മലയാളം (2013)


26. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

       Ans: 15.


27. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തിയാര്?

       Ans: വി. എസ്. അച്യുതാനന്ദൻ.


28. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

       Ans: പ്യൂർട്ടോറിക്കാ ഗർത്തം.


29. പോളിയോ രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് കണ്ടുപിടിച്ചതാര്?

       Ans: ജോനാസ് സാൾക്ക്.


30. പ്രകാശ തീവ്രതയുടെ യൂണിറ്റ് ഏത്?

       Ans: കാൻഡെല.

31. കേരളത്തിൽ മീനാക്ഷി കല്യാണം എന്ന ഉത്സവം നടക്കുന്ന ജില്ല?

       Ans: പാലക്കാട്.


32. പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയ?

       Ans: യെർസീനിയ പെസ്റ്റിസ്.


33. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

       Ans: ഓക്സിജൻ.


34. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

       Ans: ഹൈപ്പോതലാമസ്.


35. ഉറുമ്പുകളാൽ നടക്കുന്ന പരാഗണം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: മിർമ്മിക്കോഫിലി.


36. ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നുകൂടി അറിയപ്പെടുന്ന സസ്യം ഏത്?

       Ans: രാമനാഥ പച്ച.


37. എവിടെ വെച്ച് നടത്താനിരുന്ന ഒളിമ്പിക്സ് ഗെയിം ആണ് ആദ്യമായി റദ്ദാക്കിയത്?

       Ans: ബെർലിൻ.


38. നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് ഏത് രാജ്യത്തെ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയാണ്?

       Ans: ബ്രിട്ടൻ.


39. നവോത്ഥാനം, നവജനാധിപത്യം, നവകേരളം ആരെഴുതിയ പുസ്തകമാണ്?

       Ans: പി. ശ്രീരാമകൃഷ്ണൻ.


40. തിരുവിതാംകൂറിൽ ചാലകമ്പോളം പണികഴിപ്പിച്ച ദിവാൻ ആര്?

       Ans: രാജാ കേശവദാസൻ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments