Plus Two & Degree Level Preliminary Quiz Kerala PSC

Plus two level preliminary

1. 'ക്ഷീണ ഹൃദയനായ മിതവാദി' എന്ന് ഗോപാലകൃഷ്ണഗോഖലയെ വിശേഷിപ്പിച്ചതാര്?

      ANS: ബാലഗംഗാധര തിലക്  

 

2. കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല ഏത്?

      ANS: പാലക്കാട്  

 

3. കേരളത്തിലെ പ്രസിദ്ധമായ ചാലിയാർ പ്രക്ഷോഭം നടന്ന ജില്ല ഏത്?

      ANS: കോഴിക്കോട്  

 

4. കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ ഏത്?

      ANS: വൈറ്റമിൻ K  

 

5. മഴക്കോട്ടുകൾ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജല പ്രതിരോധത്തിന് കാരണമായ ബലം ഏത്?

      ANS: പ്രതലബലം  

 

6. എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നതെവിടെ?

      ANS: തിരുവനന്തപുരം  

 

7. നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?

      ANS: സ്പെയിൻ  

 

8. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ കലാപ പ്രദേശമായ ഭരത്പൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

      ANS: രാജസ്ഥാൻ  

 

9. 'തത്വബോധിനി സഭ' ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ആര്?

      ANS: ദേവേന്ദ്രനാഥ ടാഗോർ  

 

10. ഹിന്ദി ഭാഷയെ ഔദ്യോഗിക ഭാഷയായി ഭരണഘടന അംഗീകരിച്ചതെന്ന്?

      ANS: 1949 സെപ്റ്റംബർ 14  

 

11. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

      ANS: ശ്രീചിത്തിര തിരുനാൾ  

 

12. സഞ്ജയ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

      ANS: മധ്യപ്രദേശ്  

 

13. ആണി ചുറ്റിക കൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം ഏത്?

      ANS: ആവേഗബലം  

 

14. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

      ANS: ന്യൂഡൽഹി  

 

15. കുറിച്ച്യ കലാപം അടിച്ചമർത്തിയതെന്ന്?

      ANS: 1812 മെയ് 8  

 

16. സൾഫ്യൂരിക് ആസിഡിന്റെ മേഘപടലമുള്ള ഗ്രഹം ഏത്?

      ANS: ശുക്രൻ   

 

17. സിഖുകാരുടെ പുണ്യ ഗ്രന്ഥമായ ആദിഗ്രന്ഥം ക്രോഡീകരിച്ചതാര്?

      ANS: ഗുരു അർജുൻ ദേവ്  

 

18. സസ്യ ലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യവിഭാഗം?

      ANS: ബ്രയോഫൈറ്റുകൾ 

 

19. അലർജി യുമായി ബന്ധപ്പെട്ട ശ്വേതരക്താണു ഏത്?

      ANS: ഈസ്നോഫിൽ  

 

20. ഒരു വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം എത്ര?

      ANS: 6 പേർ 

 

21. ഹൃദയ തടാകം ഏത് ജില്ലയിലാണ്?

      ANS: വയനാട്  

 

22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ഏത്?

      ANS: ഗ്ലൂട്ടിയസ് മാക്സിമസ്  

 

23. സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനമായി ആചരിക്കുന്ന അന്താരാഷ്ട്രാ ദിനം ഏത്?

      ANS: നവംബർ 25  

 

24. സാൾട്ട് ലേക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം?

      ANS: കൊൽക്കത്ത  

 

25. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക് ഏത്?

      ANS: HDFC  

 

26. 'ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

      ANS: എഡ്വേർഡ് ടെല്ലർ  

 

27. '3F ഗ്രന്ഥി' എന്നറിയപ്പെടുന്ന മനുഷ്യശരീരത്തിലെ ഗ്രന്ഥി?

      ANS: അഡ്രിനാൽ ഗ്രന്ഥി  

 

28. 'നൗട്ടാങ്കി' ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

      ANS: ഉത്തർപ്രദേശ്  

 

29. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?

      ANS: കേരളം  

 

30. ലോക ജലദിനം എന്ന്?

      ANS: മാർച്ച് 22  

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments