വാഗ്ഭടാനന്ദൻ psc, വയലേരി കുഞ്ഞിക്കണ്ണൻ, പ്രീതി ഭോജനം.

Kerala PSC,  വാഗ്ഭടാനന്ദൻ, വയലേരി കുഞ്ഞിക്കണ്ണൻ, തത്വപ്രകാശിക, പ്രീതി ഭോജനം, ആത്മവിദ്യാസംഘം, മലബാർ കർഷക സംഘം,
Vagbhadanandhan

കേരള നവോത്ഥാനത്തിൽ പ്രമുഖ പങ്കുവഹിച്ച ഹിന്ദു നവോത്ഥാന നായകരിൽ ഒരു പ്രമുഖ വ്യക്തിത്വമാണ് വാഗ്ഭടാനന്ദൻ. (1885 ഏപ്രിൽ 27 - 1939 ഒക്ടോബർ 29).  അക്കാലത്ത് ഹിന്ദുമതത്തിൽ നിലനിന്നിരുന്ന അർത്ഥശൂന്യവും മനുഷ്യത്വരഹിതവുമായ എല്ലാ അനാചാരങ്ങളെയും ശക്തിയായി എതിർത്തു. കേരളാ PSC ചോദിച്ചതും ഇനി ചോദിക്കാനിരിക്കുന്നതുമായ വാഗ്ഭടാനന്ദനെ കുറിച്ചുള്ള ചോദ്യങ്ങൾ:


1. വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം ഏത്?
📚 പാട്യം. (കണ്ണൂർ ജില്ല.)

2. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഏക നവോത്ഥാന നായകനാര്?
📚 വാഗ്ഭടാനന്ദൻ.

3. 'ബാലഗുരു', 'വി കെ ഗുരുക്കൾ' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ?
📚 വാഗ്ഭടാനന്ദൻ.

4. വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം എന്തായിരുന്നു?
📚 കുഞ്ഞിക്കണ്ണൻ.
വയലേരി കുഞ്ഞിക്കണ്ണൻ. ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയതാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി.

5. 1906 ൽ കോഴിക്കോട് 
( കാരപ്പറമ്പിൽ) , തത്വപ്രകാശിക സംസ്കൃത പഠന കേന്ദ്രം സ്ഥാപിച്ച നവോത്ഥാന നായകനാര്?
📚 വാഗ്ഭടാനന്ദൻ.

6. ഏക ദൈവ വിശ്വാസം പ്രചരിപ്പിച്ച നവോത്ഥാന നായകൻ?
📚 വാഗ്ഭടാനന്ദൻ.

7. 'പ്രീതി ഭോജനം' നടത്തിയ കേരളാ നവോത്ഥാന നായകൻ?
📚 വാഗ്ഭടാനന്ദൻ.
മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ.
പന്തിഭോജനം - തൈക്കാട് അയ്യാ.
സമപന്തിഭോജനം - വൈകുണ്ഠസ്വാമികൾ.

8. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ ആര്?
📚 വാഗ്ഭടാനന്ദൻ.

9. ജാതി പ്രമാണം ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
📚 വാഗ്ഭടാനന്ദൻ.

10. 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം' (ഊരാളുങ്കൽ ഐക്യനാണയ സംഘം) എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ?
📚 വാഗ്ഭടാനന്ദൻ.
✅ ഈ സംഘടനയാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറിയത്.

11. "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തതാര്?
📚 വാഗ്ഭടാനന്ദൻ.

12. "ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച വാഗ്ഭടാനന്ദന്റെ മാസികയുടെ പേര്?
📚 ആത്മവിദ്യാ കാഹളം.

13. 1911 ൽ, കോഴിക്കോട്, രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്?
📚 വാഗ്ഭടാനന്ദൻ.

14. അന്ധവിശ്വാസങ്ങൾ, അർത്ഥരഹിതമായ ചടങ്ങുകൾ എന്നിവയ്ക്കെതിരെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ വാഗ്ഭടാനന്ദൻ സ്ഥാപിച്ച സംഘടന ഏത്?
📚 ആത്മവിദ്യാസംഘം.
✅ ആത്മവിദ്യാസംഘം വാഗ്ഭടാനന്ദൻ സ്ഥാപിച്ച വർഷം?
📚 1917 ൽ വടകരയിൽ.

15. ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം ഏത്?
📚 അഭിനവ കേരളം.

16. ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത ഏത്?
📚 സ്വതന്ത്ര ചിന്താമണി.

17. കൊട്ടിയൂരിലെ ഉത്സവ പാട്ട് രചിച്ചതാര്?
📚 വാഗ്ഭടാനന്ദൻ.

18. 'മലബാർ കർഷക സംഘം' രൂപീകരിക്കാൻ നേതൃത്വം നൽകിയതാര്?
📚 വാഗ്ഭടാനന്ദൻ.

18. വാഗ്ഭടാനന്ദൻ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏതൊക്കെ?
📚 ശിവയോഗി വിലാസം
📚 ആത്മവിദ്യാകാഹളം
📚 യജമാനൻ
📚 അഭിനവകേരളം.

19. രാജാറാം റാം മോഹൻ റോയിയെ നവഭാരത പിതാവായി വിശേഷിപ്പിച്ച വാഗ്ഭടാനന്ദന്റെ കൃതി ഏത്?
📚 ആത്മവിദ്യ.

20. വാഗ്ഭടാനന്ദന്റെ പ്രധാനകൃതികൾ:
✅ ആത്മവിദ്യ
✅ ആത്മവിദ്യാലേഖമാല
✅ മാനസ ചാപല്യം
✅ പ്രാർത്ഥനാഞ്ജലി
✅ മംഗള ശ്ലോകങ്ങൾ
✅ അധ്യാത്മ യുദ്ധം
✅ പ്രാർത്ഥനാ മഞ്ജരി
✅ ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
✅ ഈശ്വരവിചാരം
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments