KUMARANASAN കുമാരനാശാൻ സ്നേഹ ഗായകൻ PSC

വിപ്ലവത്തിന്റെ കവി,തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട,ആദ്യ സെക്രട്ടറി,ബാല്യകാലനാമം,

1. കുമാരനാശാന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ സ്ഥലം?

  📚 കായിക്കര 
(തിരുവനന്തപുരം ജില്ല)

2. കുമാരനാശാൻ ജനിച്ച വർഷം?
 📚 1873 ഏപ്രിൽ 12

3. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത്?
📚 വീണപൂവ്
✅ കുമാരനാശാന്റെ ആദ്യ കൃതി?
📚 വീണപൂവ്
✅ ആശാന്റെ അവസാന കൃതിയാണ്?
📚 കരുണ

4. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക ഏത്?
📚 മിതവാദി.

5. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം ഏത്?
📚 ജൈനിമേട്. 
( പാലക്കാട് ജില്ല )

6. മഹാകാവ്യം എഴുതാതെ 'മഹാകവി' എന്ന പദവി ലഭിച്ച മലയാള കവി ആര്?
📚 കുമാരനാശാൻ.

7. കുമാരനാശാന് മഹാകവി പദവി നൽകിയ സർവ്വകലാശാല ഏത്?
📚 മദ്രാസ് സർവ്വകലാശാല.
      ( 1922 ൽ)

8. കുമാരനാശാന് മദ്രാസ് സർവകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചതാര്?
  📚 വെയിൽസ് രാജകുമാരൻ

9. കുമാരനാശാന്റെ ബാല്യകാലനാമം എന്തായിരുന്നു?
📚 കുമാരു.

10. എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആര്?
📚 കുമാരനാശാൻ.

11. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്?
📚 കുമാരനാശാൻ.

12. എ. ആർ. രാജ രാജ വർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം ഏത്?
📚 പ്രരോദനം.

13. കുമാരനാശാൻ 'ദുരവസ്ഥ' എന്ന കൃതി രചിച്ചത് ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ?
📚 മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ
✅ മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റിക് കാവ്യം?
📚 ദുരവസ്ഥ
✅ ആശാന്റെ ഏക റിയലിസ്റ്റിക് കവിത?
📚 ദുരവസ്ഥ

53 .ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത്?
📚 ദുരവസ്ഥ

14. 'ദിവ്യകോകിലം', കുമാരനാശാൻ ആരോടുള്ള ബഹുമാനസൂചകമായി രചിച്ച കൃതിയാണ്?
📚 രവീന്ദ്രനാഥ ടാഗോർ നോടുള്ള 
ബഹുമാനസൂചകമായി

15. " മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" പ്രശസ്തമായ ഈ വിപ്ലവ വരികൾ ആരുടേതാണ്?
📚 കുമാരനാശാൻ.

16. മാതംഗി യുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി ഏത്?
📚 ചണ്ഡാലഭിക്ഷുകി.

17. "സ്നേഹമാണഖില സാരമൂഴിയിൽ" എന്ന പ്രശസ്തമായ വരികൾ രചിച്ച കവി ആര്?
📚 കുമാരനാശാൻ

18. വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡ കാവ്യത്തിന്റെ പേര് ഏത്?
📚 കരുണ

19. കുമാരനാശാൻ രചിച്ച 'നളിനി' യ്ക്ക് അവതാരിക എഴുതിയതാര്?
📚 എ ആർ രാജരാജവർമ്മ

20. പല്ലനയാറ്റിലെ 'റെഡീമർ' ബോട്ടപകടത്തിൽ മരിച്ച മലയാള കവി ആര്?
📚 കുമാരനാശാൻ

21. പല്ലനയാറ്റിലെ റെഡിമീര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ കൊല്ലപ്പെട്ട വര്‍ഷം?
📚 1924 ജനുവരി 16

22. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
📚 തോന്നയ്ക്കൽ
(തിരുവനന്തപുരം ജില്ല)

23. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ആര്?
📚 കുമാരനാശാൻ

24. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചതാര്?
📚 ജോസഫ് മുണ്ടശ്ശേരി
✅ ജോസഫ് മുണ്ടശ്ശേരിയുടെ 'മനുഷ്യകഥാനുഗായികർ' എന്ന കൃതിയിൽ

25. കുമാരനാശാനെ 'ദിവ്യ കോകിലം' എന്ന് വിളിച്ചതാര്?
📚 ഡോ ലീലാവതി

26. 'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചതാര്?
📚 തായാട്ട് ശങ്കരൻ

27. കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് അഭിസംബോധന ചെയ്തതാര്?
📚 ഡോ പൽപ്പു

28. ആശാൻ സ്ഥാപിച്ച പത്രം?
📚 വിവേകോദയം

29. വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരേ ഒരു കൃതി?
📚 കരുണ

30. ആശാൻ കവിതകളിൽ തത്വചിന്തകൾ ഏറ്റവും അധികം കാണുന്നത്.?
📚 പ്രരോദനം

31. ആശാന്റെ ഏറ്റവും നീണ്ട കാവ്യം?
📚 ദുരവസ്ഥ

32. ആശാന്റെ സാഹിത്യ ഗുരു?
📚  ഏ ആർ രാജരാജവർമ്മ

33. ആശാന്റെ ആദ്ധ്യാത്മിക ഗുരു?
📚  ശ്രീനാരായണ ഗുരു

34. എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്ന കൃതി മലയാളത്തിലേക്ക് ആശാൻ തര്‍ജ്ജമ ചെയ്തത് ഏത് പേരിൽ?
📚 ശ്രീബുദ്ധചരിതം

35. ആശാൻ സ്ഥാപിച്ച ബുക്ക് ഡിപ്പോ?
📚 ശാരദ ബുക്ക് ഡിപ്പോ

ആശാന്‍കൃതികള്‍
📚 വീണപൂവ്-1907
📚 ഒരു സിംഹപ്രസവം-1909
നളിനി-1911
📚 ലീല- 1914
📚 ബാലരാമായണം – 1916
📚 ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) – 1915
📚 ഗ്രാമവൃക്ഷത്തിലെ
📚 കുയില്‍ – 1918
📚 പ്രരോദനം – 1919
📚 ചിന്താവിഷ്ടയായ സീത -1919
📚 പുഷ്പവാടി- 1922
📚 ദുരവസ്ഥ – 1922
📚 ചണ്ഡാലഭിക്ഷുകി- 1922
📚 കരുണ – 1923
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments

  1. Prof Prem raj Pushpakaran writes -- 2022 marks the 150th birth year of Poet, Kumaran and let us celebrate the occasion!!!
    http://www.academicroom.com/users/drpremrajp

    ReplyDelete
  2. Prof Prem raj Pushpakaran writes -- 2022 marks the 150th birth year of Poet, Kumaran and let us celebrate the occasion!!!
    http://www.academicroom.com/users/drpremrajp

    ReplyDelete