Mahatma Gandhi Quiz |Rashtrapita in Malayalam

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം,ഇന്ത്യൻ ഒപ്പീനിയൻ,നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്,ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു,ഗാന്ധിജിയുടെ ആത്മീയ ഗുരു,

  മഹാത്മാ ഗാന്ധി ക്വിസ്

    മഹാത്മാഗാന്ധി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. - ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയിൽ വിസ്മരിക്കാനാവാത്ത, അക്രമരാഹിത്യത്തിലും അഹിംസയി ലുമൂന്നിയ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ, നേതൃസ്ഥാനീയൻ എന്ന നിലയിൽ 'ഇന്ത്യയുടെ രാഷ്ട്രപിതാവ്' എന്ന ബഹുമതിക്ക് അർഹനായി തീർന്നു. 

    1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ മഹാത്മാഗാന്ധി ജനിച്ചു. കൊലചെയ്യപ്പെട്ടത് 1948 ജനുവരി 30ന്.

      കേരള PSC പരീക്ഷകളിൽ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന ഗാന്ധിജിയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ:


1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം?
  Ans: 1893.

2. വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ ഏത്?
  Ans: പീറ്റർമാരിറ്റ്സ് ബർഗ് റെയിൽവേ സ്റ്റേഷൻ.

3.  ഏത് പത്രമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചത്?
  Ans: ഇന്ത്യൻ ഒപ്പീനിയൻ.
          (1903 ൽ)

4. ഏതു സംഘടനയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചത്?
  Ans: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
       (1894 ൽ)

5. ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമം?
  Ans: ടോൾസ്റ്റോയ് ഫാം.
✅ ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച സ്ഥാപനം?
    ഫിനിക്സ് സെറ്റിൽമെന്റ്

6. പ്രവാസി ഭാരതീയ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആചരിക്കുന്ന സംഭവം?
 Ans: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്.
✅ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം?
   1915 ജനുവരി 9.

7. അതുകൊണ്ട് പ്രവാസി ഭാരതീയ ദിനമായി ഇന്ത്യയിൽ ആചരിക്കുന്ന ദിവസം?
  Ans: ജനുവരി 9.

8. 'ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു' എന്നറിയപ്പെടുന്നതാര്?
  Ans: ഗോപാലകൃഷ്ണ ഗോഖലെ.

9. 'ഗാന്ധിജിയുടെ ആത്മീയ ഗുരു' ആര്?
  Ans: ലിയോ ടോൾസ്റ്റോയ്.

10. 'ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി' എന്നറിയപ്പെടുന്നതാര്?
  Ans: ജവഹർലാൽ നെഹ്റു.
📢 "എനിക്കു ശേഷം അദ്ദേഹം എന്റെ ഭാഷ സംസാരിക്കും." ആരെ പറ്റിയാണ് ഗാന്ധിജി ഇപ്രകാരം പരാമർശിച്ചത്?
    🟥 ജവഹർലാൽ നെഹ്റുവിനെ കുറിച്ച്. ✅

11. 'ഗാന്ധിജിയുടെ ആത്മീയ പിൻഗാമി' എന്നറിയപ്പെടുന്ന താര്?
  Ans: ആചാര്യ വിനോബാ ഭാവേ.

12. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?
 Ans: സി. രാജഗോപാലാചാരി.

13. 'ഗാന്ധിജിയുടെ രാഷ്ട്രീയ എതിരാളി' എന്ന് കണക്കാക്കപ്പെടുന്നതാരെ?
  Ans: മുഹമ്മദലി ജിന്ന.

14. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകമേത്?
  Ans: അൺടു ദിസ് ലാസ്റ്റ്.
✅ അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
   ജോൺ റസ്കിൻ

15. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത ആര്?
  Ans: മീരാ ബെൻ
✅ മീരാബെന്നിന്റെ യഥാർത്ഥ നാമം?
   മെഡലിൻ സ്ലെയ്ഡ്

16.  ആദ്യത്തെ ഗാന്ധിജിയുടെ സത്യാഗ്രഹം നടന്ന വർഷം?
  Ans: 1906 ൽ ദക്ഷിണാഫ്രിക്കയിൽ

17. ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം ഗാന്ധിജിയുടെ  ആദ്യ സത്യാഗ്രഹം ഏത്?
  Ans: ചമ്പാരൻ സത്യാഗ്രഹം.
               (1917)

18. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരമേത്?
  Ans: അഹമ്മദാബാദ് മിൽ സമരം. (1918)

19. ഗാന്ധിജി അഹമ്മദാബാദിലെ സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷമേത്?
  Ans: 1917 ൽ

20. ഗാന്ധിജി മുന്നോട്ടുവച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
  Ans: വാർധാ പദ്ധതി.
              ( 1937 )

21. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഉദ്ദേശത്തോടെ ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
  Ans: നയി താലിം.

22. 1940 ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറയുടെ പേരെന്ത്?
  Ans: വ്യക്തി സത്യാഗ്രഹം

23. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തെരഞ്ഞെടുത്തതാരെ?
  Ans: ആചാര്യ വിനോബ ഭാവേ
✅ രണ്ടാമതായി തെരഞ്ഞെടുത്തത്?
  ജവഹർലാൽ നെഹ്റുവിനെ

24. വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ആര്?
  Ans: കെ കേളപ്പൻ

25. ഇന്ത്യയിൽ വെച്ച് ഗാന്ധിജി ആരംഭിച്ച രണ്ടു പ്രമുഖ പത്രങ്ങൾ ഏതൊക്കെ?
  Ans: നവജീവൻ (ഗുജറാത്തിയിലും)
 യങ് ഇന്ത്യ (ഇംഗ്ലീഷിലും)

26. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
  Ans: 1933 ൽ

27. 'രാഷ്ട്രപിതാവ്' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
  Ans: സുഭാഷ് ചന്ദ്ര ബോസ്.

✅ 'നേതാജി' എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തതാര്?
     ഗാന്ധിജി

✅ 'രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചതാര്?
    ഗാന്ധിജി
✅ 'ദേശ് നായക്' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചതാര്?  
   രവീന്ദ്രനാഥ ടാഗോർ

28. ഗാന്ധിജിയെ ആരാണ് 
'മഹാത്മാ' എന്ന് വിശേഷിപ്പിച്ചതാര്?
    രവീന്ദ്രനാഥ ടാഗോർ
✅  ടാഗോറിനെ ആരാണ് 'ഗുരുദേവ്' എന്ന് വിശേഷിപ്പിച്ചതാര്?
      ഗാന്ധിജി

29. 'സർദാർ' എന്ന് പട്ടേലിനെ വിശേഷിപ്പിച്ചതാര്?
  Ans: ഗാന്ധിജി.

30. 'സത്യാഗ്രഹികളുടെ രാജകുമാരൻ' എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചതാര്?
  Ans: ഗാന്ധിജി.

31. 'ഗംഗയെ പോലെ' എന്ന് ഗോപാലകൃഷ്ണഗോഖലയെ വിശേഷിപ്പിച്ചതാര്?
      ഗാന്ധിജി.

32. 'പുലയരാജ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
  Ans: മഹാത്മാഗാന്ധി

33. 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചതാരെ?
  Ans: ഗാന്ധിജിയെ

34. 'വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
  Ans: ആൽബർട്ട് ഐൻസ്റ്റീൻ

35. "പ്രയത്നശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?
  Ans: മഹാത്മാഗാന്ധിയുടെ

36. 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന് പ്രഖ്യാപിച്ചതാര്?
  Ans: മഹാത്മാഗാന്ധി

37. ഗാന്ധിജിയെ വെടിവെച്ച് കൊന്ന തീവ്രവാദിയുടെ പേര്?
  Ans: നാഥുറാം വിനായക് ഗോഡ്സെ
✅ ഗാന്ധിജിക്ക് വെടിയേറ്റ ദിവസം?
     1948 ജനുവരി 30

38. ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക്?
  Ans: ഹേ റാം.

39. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല" എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി ആര്?
  Ans: ജോർജ് ബർണാഡ്ഷാ

40. ഗാന്ധിജി തന്റെ സാമ്പത്തിക-ശാസ്ത്ര-ആശയങ്ങൾ വിശദീകരിച്ച പുസ്തകം ഏത്?
  Ans: ഹിന്ദ് സ്വരാജ് 

41. ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?
  Ans: ആഗാഖാൻ കൊട്ടാരം. (പൂനെ.)
📢 ഗാന്ധിജിയുടെ പത്നി കസ്തൂർബാഗാന്ധി അന്തരിച്ചത് ആഗാഖാൻ കൊട്ടാരത്തിൽ വച്ച്.


41. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
  Ans: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.
   ( എഴുതപ്പെട്ടത് ഗുജറാത്തിയിൽ)

42. ഗാന്ധിജിയുടെ ആത്മകഥ അദ്ദേഹം എഴുതിയത് എവിടെവച്ച്?
  Ans: യർവാദാ ജയിലിൽ വച്ച്

43. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
  Ans: മഹാദേവ് ദേശായി
( ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി )

44. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാഗീതം ഏത്?
  Ans: വൈഷ്ണവ ജനതോ
✅ വൈഷ്ണവ ജനതോ എന്ന പ്രാർത്ഥനാഗീതം രചിച്ചതാര്?
  Ans: ഭഗത് നരസിംഹ മേത്ത

45. ഗാന്ധിജി എത്ര പ്രാവശ്യമാണ് കേരളം സന്ദർശിച്ചിട്ടുള്ളത്?
  Ans: 5 തവണ

46. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?
    Ans: 1920
✅ ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർഥമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത്
✅ ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നിറങ്ങിയ സ്ഥലം?
  Ans: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

47. ഗാന്ധിജി രണ്ടാമതായി കേരളത്തിലെത്തിയ വർഷം?
  Ans: 1925
✅ വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിജി രണ്ടാമത് കേരളത്തിലെത്തിയത്

48. ഗാന്ധിജിയുടെ എത്രാമത് കേരള സന്ദർശനത്തിലാണ് ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത്?
  Ans: രണ്ടാം കേരള സന്ദർശനത്തിൽ
✅ റാണി സേതുലക്ഷ്മി ഭായിയെ സന്ദർശിച്ചതും ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിൽ

49. ഗാന്ധിജി മൂന്നാമതായി കേരളത്തിൽ എത്തിയ വർഷം ഏത്?
    Ans: 1927

50. ഹരിജന ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം?
   Ans: 1934 ൽ 
(ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം)

51. ഗാന്ധിജിയുടെ നാലാം കേരള സന്ദർശനവേളയിൽ ഗാന്ധിജിക്ക് ആഭരണങ്ങൾ സംഭാവനയായി നൽകിയ പെൺകുട്ടി ആര്?
   Ans: കൗമുദി

52. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി കേരളത്തിൽ എത്തിയ വർഷം?
  Ans: 1937 ജനുവരി 12
( ഗാന്ധിജിയുടെ അഞ്ചാം കേരള സന്ദർശനം)

53. 'ഒരു തീർത്ഥാടനം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കേരള സന്ദർശനം ഏത്?
  Ans: അഞ്ചാം കേരള സന്ദർശനം.

54. മഹാത്മാഗാന്ധി എത്ര പ്രാവശ്യം കോൺഗ്രസിന്റെ അദ്ധ്യക്ഷനായിട്ടുണ്ട് (President)?
🟥 ഒരു തവണ മാത്രം.
📢  ഗാന്ധിജി അദ്ധ്യക്ഷനായ കോൺഗ്രസ് സമ്മേളനം
🟥 1924 ലെ ബൽഗാം സമ്മേളനം.

55. അഴുക്കു ചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് എന്ന് ഗാന്ധിജി പരാമർശിച്ച് പുസ്തകം?
🟥 മദർ ഇന്ത്യ. (by കാതറീൻ മേയോ.)


54. അപരഗാന്ധിമാർ

അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാൻ
അമേരിക്കൻ ഗാന്ധി മാർട്ടിൻ ലൂതർ കിങ്
ലാറ്റിനമേരിക്കൻ ഗാന്ധി ( ബൊളീവിയൻ ഗാന്ധി) സൈമൺ ബൊളിവർ
ആഫ്രിക്കൻ ഗാന്ധി കെന്നത്ത് കൗണ്ട
ദക്ഷിണാഫ്രിക്കൻ ഗാന്ധി നെൽസൺ മണ്ടേല
ബാൾക്കൻ ഗാന്ധി, കോസാവോ ഗാന്ധി ഇബ്രാഹിം റുഗേവാ
കെനിയൻ ഗാന്ധി ജോമോ കെനിയാത്ത
ജപ്പാൻ ഗാന്ധി കഗേവ
ജർമൻ ഗാന്ധി ജെറാൾഡ് ഫിഷർ
ശ്രീലങ്കൻ ഗാന്ധി എ ടി അരിയരത്ന
ടാൻസാനിയൻ ഗാന്ധി ജൂലിയസ് നരേര
ഘാന ഗാന്ധി ക്വാമി എൻക്രൂമ
ഇന്തോനേഷ്യൻ ഗാന്ധി അഹമ്മദ് സുകാർണോ
വേദാരണ്യം ഗാന്ധി സി രാജഗോപാലാചാരി
ഡൽഹി ഗാന്ധി നെയ്യാറ്റിൻകര കൃഷ്ണൻ നായർ
ബീഹാർ ഗാന്ധി ഡോ രാജേന്ദ്രപ്രസാദ്
അഭിനവ ഗാന്ധി അണ്ണാഹസാരെ
ആധുനിക ഗാന്ധി ബാബാ ആംതെ
യുപി ഗാന്ധി പുരുഷോത്തം ദാസ് ഠണ്ഡൻ
കേരള ഗാന്ധി കെ കേളപ്പൻ
മയ്യഴി ഗാന്ധി ഐ കെ കുമാരൻ മാസ്റ്റർ
യങ് ഗാന്ധി ഹരിലാൽ
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments