Kerala PSC ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്?

എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്?, ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്, ദാദാസാഹിബ് ഫാൽക്കെ അവാർഡ്,

1. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
     Ans: പാക്ക് കടലിടുക്ക്.

2. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത?
   Ans: ദേവികാ റാണി റോറിച്ച് 

3. 'ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
   Ans: ദാദാസാഹിബ് ഫാൽക്കെ
( ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം)

4. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏത്? 
  Ans: എം വി റാണി പത്മിനി

5. നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
   Ans: ഈജിപ്ത് 

6. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്? 
   Ans: നൈൽ നദി
💥  എന്നാൽ ലോകത്തിലെ ഏറ്റവും വലിയ നദിയാണ്?
     ആമസോൺ

7. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
Ans: വയനാട് 
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയാണ്?
   അമ്പുകുത്തിമല 

8. അപൂർവ്വയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ 'പക്ഷിപാതാളം' സ്ഥിതി ചെയ്യുന്ന മലനിര?
  Ans: ബ്രഹ്മഗിരി മലനിരകൾ

9. ഇന്ത്യയുടെ ദേശീയ കായിക വിനോദം?
   Ans: ഹോക്കി 

10. 'ഇന്ത്യൻ ഹോക്കിയുടെ മാന്ത്രികൻ', 'ഹോക്കി ഇതിഹാസം' എന്നൊക്കെ അറിയപ്പെടുന്നതാര്?
    Ans: ധ്യാൻചന്ദ് 

11. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?
     Ans: ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ

12. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ഏത്? 
     Ans: എഡ്യൂസാറ്റ്
💥 ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏതായിരുന്നു?
        ആര്യഭട്ട

13. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം 'ആര്യഭട്ട' വിക്ഷേപിച്ച വർഷം? 
       Ans: 1975 

14. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ആര്?
     Ans: കെഎം മാണി 
💥 ഏറ്റവും കൂടുതൽ തവണ കേരള നിയമസഭയിൽ അംഗമായിരുന്ന വ്യക്തിയും ഏറ്റവും കൂടുതൽ കാലം മന്ത്രിയും ആയിരുന്ന വ്യക്തി - കെ എം മാണി തന്നെ) 

15. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?
    Ans: ആർ ശങ്കരനാരായണൻ തമ്പി

16. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ആര്?
   Ans: അഭിലാഷ് ടോമി 

17. ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ ഏത്?
    Ans: പാൻ കാർഡ് 

18. ബ്രഹ്മസമാജ സ്ഥാപകനാര്?
   Ans: രാജാറാം മോഹൻ റോയ്  
💥 ആര്യസമാജ സ്ഥാപകനാര്?
  സ്വാമി ദയാനന്ദ സരസ്വതി 

19. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?
    Ans: കാലടി 

20. കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം? 
   Ans: കുണ്ടറ 
   ( കൊല്ലം ജില്ല )

21. കേരളത്തിൽ ഇൽമനൈറ്റിന്റെയും മോണോസൈറ്റിന്റയും നിക്ഷേപം ഏറ്റവും കൂടുതൽ കാണുന്ന ജില്ല? 
     Ans: കൊല്ലം ജില്ല

22. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്? 
    Ans: പ്ലാസ്സി യുദ്ധം.
                   (1757)

23. പ്ലാസി യുദ്ധത്തിനു കാരണമായ സംഭവം ഏത്? 
    Ans: ഇരുട്ടറ ദുരന്തം 

24. ഭാരതരത്നം ലഭിക്കുന്ന ആദ്യ കായിക താരം?
    Ans: സച്ചിൻ തെണ്ടുൽക്കർ 
💥 ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ

25. ജി എസ് ടി ( ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) നിലവിൽ വന്നതെന്ന്?
    Ans: 2017 ജൂലൈ 1 ന്

26. ലോക്സഭയിൽ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
    Ans: 25 വയസ്സ് 
💥 രാജ്യസഭയിൽ അംഗമാകാൻ കുറഞ്ഞ പ്രായം 30 വയസ്സ്, 
💥 രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരാകാനുള്ള കുറഞ്ഞ പ്രായം 35 വയസ്സ്  

27. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
     Ans: സുപ്രീം കോടതി

28. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷൻ അദ്ധ്യക്ഷൻ ആര്?
     Ans: ഫസൽ അലി 

29. സംസ്ഥാന പുനസംഘടന കമ്മീഷനിലെ മലയാളി അംഗം ആര്? 
     Ans: കെ എം പണിക്കർ

30. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏത്?
     Ans: കിസാൻ മസ്ദൂർ ശക്തി സംഘതൻ.
💥  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിന് കാരണമായ സംഘടനയും കിസാൻ മസ്ദൂർ ശക്തി സംഘതൻ തന്നെ

31. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാഭേദഗതിയേത്? 
     Ans: 42 ഭരണഘടന ഭേദഗതി, 1976 
💥 ഇന്ദിരാഗാന്ധിയുടെ കാലത്താണ് 42 ഭേദഗതി എന്നതിനാൽ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ദിര എന്നറിയപ്പെടുന്നതും നാൽപ്പത്തിരണ്ടാം ഭേദഗതി തന്നെ

32. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത? 
     Ans: ദീപക് സന്ധു 

33. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി? 
      Ans: വജാഹത് ഹബീബുള്ള 

34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം?
      Ans: 2006
💥 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെൻറ് പാസാക്കിയത് 2005

35. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ?
    Ans: 10 വർഷം

36. 'മാഡിബ' എന്ന പേരിലറിയപ്പെടുന്ന ലോക നേതാവ് ആര്?
   Ans: നെൽസൺ മണ്ടേല. 

37. കൂടംകുളം ആണവനിലയത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം? 
     Ans: റഷ്യ 
💥 കൂടംകുളം ആറ്റമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
         തമിഴ്നാട് 

38. ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
    Ans: അന്റാർട്ടിക്കയിൽ 

39. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതാര്?
     Ans: ആർ കെ ഷണ്മുഖം ചെട്ടി 
💥 ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രി ആയിരുന്നു ആർ കെ ഷണ്മുഖം ചെട്ടി 

40. പദാർത്ഥങ്ങളിൽ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം? 
   Ans: ആൽഫാ വികിരണം 
💥 എന്നാൽ പദാർത്ഥങ്ങളിൽ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
      ഗാമാ വികിരണം 

41. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
Ans: ഹൈഡ്രജൻ 
💥 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
       ഹീലിയം

42. കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെൻറിൽ വായിക്കുന്നതാര്?
      Ans: പ്രസിഡണ്ട് 
💥  അതുപോലെ സംസ്ഥാന ഗവൺമെന്റിന്റെ നയപ്രഖ്യാപനം സംസ്ഥാന നിയമസഭയിൽ വായിക്കുന്നത്?
        ഗവർണർ

43. 'ബീഹാർ ഗാന്ധി' എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതിയാര്?
    Ans: ഡോ: രാജേന്ദ്ര പ്രസാദ് 

44. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
    Ans: ഹംപി
     ( കർണാടക ) 

45. നന്തനാർ ആരുടെ തൂലികാനാമമാണ്?
    Ans: പി സി ഗോപാലൻ 

46. കേരളത്തിലെ തനത് കലാരൂപം എന്നറിയപ്പെടുന്നത്?
     Ans: കഥകളി 
💥 എന്നാൽ കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപം എന്നറിയപ്പെടുന്നത്? 
      മോഹിനിയാട്ടം 

47. 'മഹാത്മാ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
     Ans: രവീന്ദ്രനാഥ ടാഗോർ 
💥 ഗുരുദേവ് എന്ന് ടാഗോറിനെ തിരിച്ച് വിശേഷിപ്പിച്ചത്?
      ഗാന്ധിജി

48. കേരള കായിക ദിനം ഒക്ടോബർ 13 ആരുടെ ജന്മദിനമാണ്?
    Ans: ജി വി രാജയുടെ 

49. 'പറങ്കികൾ' എന്ന പേരിൽ അറിയപ്പെടുന്ന വിദേശ ശക്തി?
     Ans: പോർച്ചുഗീസുകാർ 

50. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
     Ans: ഇന്ദുലേഖ 
💥 'ഇന്ദുലേഖ'യുടെ കർത്താവാര്?
        ഒ ചന്തുമേനോൻ
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments