Environment and Environmental Problems പരിസ്ഥിതി ദിന ക്വിസ്

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും, പരിസ്ഥിതി ദിന ക്വിസ്

 പരിസ്ഥിതിയും പരിസ്ഥിതി  പ്രശ്നങ്ങളും 
1. ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?
📚 ഓയ്ക്കോസ് (Oikos)
✅ ഓയ്ക്കോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം?
📚 വാസസ്ഥലം

2. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
📚 ഏണസ്റ്റ് ഹെയ്ക്കൽ.

3. 'പരിസ്ഥിതിയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്?
📚 അലക്സാണ്ടർ വോൺ ഹംബോൾട്ട്

4. 'ആധുനിക പരിസ്ഥിതിയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
📚 യൂജീൻ പി. ഓഡും.

5. 'ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്' ആര്?
📚 പ്രൊഫ: രാം ഡിയോ മിശ്ര.

📢 കേരള പരിസ്ഥിതിയുടെ പിതാവ്?
🟥  ജോൺ. സി. ജേക്കബ്.

6. ലോക പരിസ്ഥിതി ദിനം എന്ന്?
📚 ജൂൺ 5

7. 'ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്' എന്നറിയപ്പെടുന്നതാര്?
📚  റേച്ചൽ കഴ്സൺ  

8. ഏതാണ് റേച്ചൽ കഴ്സൺന്റെ വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം?
📚  സൈലൻറ് സ്പ്രിങ് (നിശ്ശബ്ദ വസന്തം)

✅ 'നിശബ്ദ വസന്തം' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം?
📚 പരിസ്ഥിതിയിൽ കീടനാശിനിയുടെ പ്രത്യാഘാതം


9. 1972 ൽ അമേരിക്കയിൽ DDT നിരോധിക്കാൻ കാരണമായ പുസ്തകം ഏത്?
📚 നിശബ്ദ വസന്തം

10.  മേദിനി പുരസ്കാരം  ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
📚 പരിസ്ഥിതി

11. നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി എന്ന പുസ്തകം എഴുതിയതാര്?
📚 ബിജീഷ് ബാലകൃഷ്ണൻ.
✅ പരിസ്ഥിതി പോരാട്ടത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്' ഗ്രേറ്റാ തുൺബെർഗിന്റെ ജീവിതം ആസ്പദമാക്കിയ പുസ്തകം.

12. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏതു പേരിൽ അറിയപ്പെടുന്നു?
📚 ജൈവമണ്ഡലം.
( ബയോസ്ഫിയർ. )

13. സംരക്ഷിത ജൈവ മണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലം ഏത്?
📚 അഗസ്ത്യമല.

14. കരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യ-ജന്തു-സൂക്ഷ്മജീവികളേയും ചേർത്ത് പറയുന്ന പേര്?
📚 ജീവമണ്ഡലം.

15. ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകമാണ്?
📚 ആവാസവ്യവസ്ഥ.

16. ഇക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചതാര്?
📚 ടാൻസ് ലി.

17. ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ?
📚 കുളം, നദി, സമുദ്രം, വനം

18. ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്തു പറയുന്ന പദം?
📚 ജീവി സമുദായം.

19. ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിന്റെ നിലനിൽപ്പിൽ സ്വാധീനം ചെലുത്തുന്നതുമായ മറ്റ് ജീവികളും അവയുടെ പ്രവർത്തനങ്ങൾക്കും പറയുന്ന പേര്?
📚 ജീവീയ ഘടകങ്ങൾ.

20. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്?
📚 അജീവീയ ഘടകങ്ങൾ.

21. ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നത്?
📚 ഹരിതസസ്യങ്ങൾ.
✅ ആവാസവ്യവസ്ഥയിലെ സ്വപോഷികളാണ്?
📚 ഹരിതസസ്യങ്ങൾ.
✅ ആഹാര നിർമ്മിതിക്ക് സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾക്ക് പറയുന്ന പേര്?
📚 പ്രകാശപോഷികൾ.

22. ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?
📚 ഉൽപാദകരിൽ നിന്ന്.
(ഹരിത സസ്യങ്ങളിൽ നിന്ന്.)
✅ ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?
📚 വിഘാടകരിൽ.

23. സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്?
📚 സസ്യഭോജികൾ.
          (Herbivores.)

24. മറ്റു ജന്തുക്കളെ ഭക്ഷിക്കുന്ന ജീവികൾ?
📚 മാംസഭോജികൾ.
         (Carnivores.)

25. ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവികൾ?
📚 മിശ്രഭോജികൾ.
         (Omnivores.)

26. സംരക്ഷിക്കപ്പെടേണ്ട എല്ലാ ജീവി വിഭാഗങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയ്ക്കുള്ളിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ്?
📚 ഇൻ-സിറ്റു- കൺസർവേഷൻ.
✅ ഉദാ: വന്യജീവിസങ്കേതങ്ങൾ. നാഷണൽ പാർക്കുകൾ കമ്മ്യൂണിറ്റി റിസർവുകൾ, ബയോസ്ഫിയർ റിസർവുകൾ, കാവുകൾ.


27. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ്?
📚 എക്സ്-സിറ്റു- കൺസർവേഷൻ.
✅ ഉദാ: സുവോളജിക്കൽ പാർക്കുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ.

28. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്?
📚 കമ്മ്യൂണിറ്റി റിസർവുകൾ.
✅ കേരളത്തിലെ ഒരു പ്രധാന കമ്മ്യൂണിറ്റി റിസർവാണ്?
📚 കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്.

29. മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?
📚 കാവുകൾ.

30. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ?
📚 കൊൽക്കത്തയിൽ.

31. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
📚 എടവക. (വയനാട് ജില്ല.)

32. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
📚 വയനാട്.

33. ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞനാര്?
📚 ഡബ്ല്യു ജി. റോസൻ.


34. മണ്ണിര, തവള, ഒച്ചുകൾ, വിവിധയിനം ഷഡ്പദങ്ങൾ എന്നിവയെ ഗ്ലാസ് ടാങ്കുകളിൽ മണ്ണ് നിറച്ച വളർത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
🟥  ടെറേറിയം.

35.  2023, ലോക പരിസ്ഥിതി ദിന തീം എന്ത്? ?
🟥  #BeatPlasticPollution.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments