Kerala PSC Plus Two & Degree Level PSC Previous Questions Quizz

Kerala PSC Plus Two & Degree Level PSC Previous Questions Quiz, രാജീവ് ഗാന്ധി ഖേൽരത്ന, അഭിനയത്തിന്റെ അമ്മ,കൂടിയാട്ടം,ഗരീബി ഹഠാവോ,തമിഴ്നാടിന്റെ ജീവരേഖ,


1. ക്ലോറിൻ വാതകം കണ്ടുപിടിച്ചതാര്? 

      ANS: കാൾ ഷീലെ 

 

2. ഹൂഗ്ലി നദിയുടെ തീരത്ത്  സ്ഥിതി ചെയ്യുന്ന പ്രധാന നഗരം?

      ANS: കൊൽക്കത്ത 

 

3. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതാര്?

      ANS: ഗവർണർ 

 

4. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

      ANS: അലൻ ട്യൂറിംഗ് 

 

5.  തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാള നടൻ?

      ANS: പ്രേം നസീർ 

 

6. 'തമിഴ്നാടിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി?

      ANS: കാവേരി 

 

7. മൂന്നു വിദേശരാജ്യങ്ങളാൽ ചുറ്റപ്പെട്ട ഇന്ത്യയിലെ ഏക കേന്ദ്രഭരണപ്രദേശം?

      ANS: ലഡാക്  

 

8. ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

      ANS: അഞ്ചാം പഞ്ചവത്സര പദ്ധതി 

 

9. കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

      ANS: കർണാടക 

 

10. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?

      ANS: ഇന്ദിരാഗാന്ധി  

 

11. മെൻഡലീവിന്റെ ആവർത്തന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന മൂലകങ്ങളുടെ എണ്ണം? 

      ANS: 63 

 

12. ഇന്ത്യയിലാദ്യമായി നിപ്പ വൈറസ് രോഗം റിപ്പോർട്ട് ചെയ്തെതെവിടെ?

      ANS: സിലിഗുരി

 

13. കേരളത്തിലാദ്യമായി നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത ജില്ല?

      ANS: കോഴിക്കോട്
 

 

14. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

      ANS:  ജവഹർലാൽ നെഹ്റു 

 

15. ഇന്ത്യയേയും ചൈനയേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?

      ANS: മക്മോഹൻ ലൈൻ 

 

16. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി എത്ര? 

      ANS:  30 വയസ്സ്

 

17. കേരളത്തിൽ ഏത് ജില്ലയിലാണ് ജൂതത്തെരുവ് സ്ഥിതി ചെയ്യുന്നത്?

      ANS: എറണാകുളം 

 

18. ഹൃദയത്തെ പൊതിഞ്ഞു കാണപ്പെടുന്ന ഇരട്ട സ്തരമുള്ള ആവരണം?

      ANS: പെരികാർഡിയം 

 

19. പ്രജാരാജ്യം പാർട്ടി ആരംഭിച്ച സിനിമാ നടൻ ആര്?

      ANS: ചിരഞ്ജീവി 

 

20. 'നവധാന്യ' എന്ന പരിസ്ഥിതി പ്രസ്ഥാനം ആരംഭിച്ചതാര്?

      ANS: വന്ദനാ ശിവ 

 

21. 'അഭിനയത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന കേരളാ കലാരൂപം?

      ANS: കൂടിയാട്ടം 

 

22. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി നേടിയതാര്?

      ANS: വിശ്വനാഥൻ ആനന്ദ് 

 

23. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

      ANS: ചിൽക്ക തടാകം

 

24. ഹാലിയുടെ വാൽനക്ഷത്രം എത്ര വർഷത്തിലൊരിക്കലാണ് പ്രത്യക്ഷപ്പെടുക?

      ANS: 76 

 

25. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?

      ANS: കൊൽക്കത്ത 

 

26. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏത്?

      ANS: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (1875) 

 

27. അന്തരീക്ഷ വായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

      ANS: കറുപ്പ് 

 

28. ഹൈഡ്രജന്റെ ന്യൂട്രോൺ ഇല്ലാത്ത ഐസോടോപ്പ് ഏത്? 

      ANS: പ്രോട്ടിയം 

 

29. ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഇന്ത്യൻ സാഹിത്യ പുരസ്കാരം?

      ANS: ജെസിബി പ്രൈസ് (25 ലക്ഷം) 

 

30. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ കായികതാരം?

      ANS: രോഹിത് ശർമ 

Post a Comment

0 Comments