India Republic Day Quiz Malayalam REPUBLIC DAY QUIZ INDIA റിപ്പബ്ലിക് ദിന ക്വിസ് ഇൻഡ്യ

റിപ്പബ്ലിക് ദിനം, Republic Day Quiz, India Republic Day Quiz, ദേശീയഗാനം രചിച്ചതാര്,ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം,ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ,ഇന്ത്യയുടെ മാഗ്നാകാർട്ട,ഭരണഘടനയുടെ ആണിക്കല്ല്,REPUBLIC DAY QUIZ,

Republic Day Quiz 2024 - India

ഇന്ത്യയുടെ 75 മത് 
റിപ്പബ്ലിക് ദിനം  (2024)

1. വിദേശ ഭരണത്തിൽ നിന്നും മോചിതയായി ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്ന്?
    📚 1950 ജനുവരി 26 ന്

2. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടതെന്ന്?
    📚 1949 നവംബർ 26

3. ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്ന വര്‍ഷം?
     📚 1950 ജനുവരി 26 ന്.
✅ ഇന്ത്യ റിപ്പബ്ലിക്കായത്?
    📚 1950 ജനുവരി 26 ന്

4. ദേശീയ ഭരണഘടനാ ദിനം ആയി ആചരിക്കുന്നതെന്ന്?
    📚 നവംബർ 26
✅ ദേശീയ നിയമ ദിനമായി ആചരിക്കുന്നതും?
   📚 നവംബർ 26 ന് തന്നെ.

5. ഭരണഘടന തയ്യാറാക്കാൻ എടുത്ത സമയം എത്ര?
📚 2 വർഷം 11 മാസം 18 ദിവസം

6. ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന അനുഛേദങ്ങൾ എത്ര?
  📚 395 അനുച്ഛേദം 8 പട്ടിക 22 ഭാഗം
✅ നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുഛേദങ്ങൾ ഉണ്ട്?
  📚 448 അനുച്ഛേദം 12 പട്ടിക 25 ഭാഗം


7. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാര്?
  📚 ഡോ. രാജേന്ദ്രപ്രസാദ്.

8. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
    📚 രാഷ്ട്രപതി
✅ രാജ്യത്തിന്റെ പ്രഥമ പൗരൻ.


9. എത്രാമത് റിപ്പബ്ലിക് ദിനമാണ് രാജ്യം 2024 ൽ ആഘോഷിക്കുന്നത്?
📚 75 - മത്
👍 എത്രാമത്തെ റിപ്പബ്ലിക് ദിനം, എത്രാമത്തെ സ്വാതന്ത്ര്യ ദിനം എന്നിവ കണക്കാക്കാൻ: വർഷങ്ങൾ തമ്മിലുള്ള വ്യത്യാസം +1]
Eg: 2024 റിപ്പബ്ലിക് ദിനം: 2024 - 1950 + 1 = 75
👍 എന്നാൽ ഏതെങ്കിലും സംഭവങ്ങളുടെ വാർഷികമാണ് ചോദിക്കുന്നതെങ്കിൽ, (+1) 1 കൂട്ടി ചേർക്കേണ്ട ആവശ്യമില്ല.

10. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
    📚 ഇന്ത്യ.

11. ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?
  📚 ഗ്രീസ്.

12. 'ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം?
    📚 ഗ്രീസ്

13. 'ആധുനിക ജനാധിപത്യത്തിന്റെ നാട്' എന്നറിയപ്പെടുന്ന രാജ്യം?
   📚 ബ്രിട്ടൺ

14. 'പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
    📚 സ്വിറ്റ്സർലാൻഡ്.

15. ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം?
   📚 ബ്രിട്ടൺ.

16. ലിഖിത ഭരണഘടന നിലവിൽ വന്ന ആദ്യ രാജ്യം?
   📚 അമേരിക്ക (1789).

17. ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏത് രാജ്യത്തിന്റെ?
    📚 അമേരിക്കയുടെ.

18. ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടനയുള്ള രാജ്യം?
    📚 ഇന്ത്യ.

19. 'ഇന്ത്യൻ ഭരണഘടനാ ശിൽപി', 'ഇന്ത്യൻ ഭരണഘടനയുടെ പിതാവ്' എന്നിങ്ങനെ അറിയപ്പെടുന്നതാര്?
    📚 ഡോ: അംബേദ്കർ.

20. ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാൻ നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ ഏത്?
    📚 വേവൽ പ്ലാൻ (1945 ൽ)

21. ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യമേത്?
     📚 ക്യാബിനറ്റ് മിഷൻ.

22. 'ഇന്ത്യയുടെ മാഗ്നാകാർട്ട', 'ഭരണഘടനയുടെ ആണിക്കല്ല്' എന്നിങ്ങനെ അറിയപ്പെടുന്നത്?
     📚 മൗലികാവകാശങ്ങൾ.

23. ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം ഏത്?
       📚 ആമുഖം.

24. 'റിപ്പബ്ലിക്' എന്ന കൃതിയുടെ രചയിതാവ് ആര്?
      📚 പ്ലേറ്റോ.

25. പ്ലേറ്റോയുടെ 'റിപ്പബ്ലിക്' ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത ഇന്ത്യൻ പ്രസിഡണ്ട് ആര്?
     📚 സക്കീർ ഹുസൈൻ.

26. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത്?
     📚 ഫ്രാൻസിൽ നിന്ന്.

27. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്?
     📚 സാൻ മരീനോ.

28. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
      📚 നൗറു.

29. 'ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
     📚 നാഗാലാൻഡ്.

30. 75-മത് (2024) റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
     📚 ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

31. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തതാര്?
   📚 പിംഗലി വെങ്കയ്യ.

32. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
   📚 സർവേപ്പള്ളി രാധാകൃഷ്ണൻ.

33. ഇന്ത്യയുടെ ദേശീയമുദ്ര?
    📚  സിംഹമുദ്ര.

34. ഇന്ത്യയുടെ ദേശീയ ചിഹ്നമായ സിംഹമുദ്ര ഔദ്യോഗികമായി അംഗീകരിച്ച വർഷം?
     📚 1950 ജനുവരി 26.

35. ഇന്ത്യയുടെ ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യം?
     📚 സത്യമേവ ജയതേ.
✅ 'സത്യമേവ ജയതേ' രേഖപ്പെടുത്തിയിരിക്കുന്നത്?
     📚 ദേവനാഗരി ലിപിയിൽ.

36. 'സത്യമേവ ജയതേ' എന്ന വാക്യം എടുത്തിരിക്കുന്നത്?
     📚 മുണ്ഡകോപനിഷത്തിൽ നിന്ന്.

37. ദേശീയഗാനം രചിച്ചതാര്?
     📚 രവീന്ദ്രനാഥ ടാഗോർ.

38. വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര്?
     📚 ബങ്കിം ചന്ദ്ര ചാറ്റർജി.

39. 'സാരെ ജഹാൻസെ അച്ഛാ' എന്ന ദേശഭക്തി ഗാനം രച്ചിച്ചതാര്?
    📚 മുഹമ്മദ് ഇക്‌ബാൽ.

40. ഇന്ത്യയുടെ ദേശീയ മൃഗം?
     📚 കടുവ.

41. ഇന്ത്യയുടെ ദേശീയമൃഗമായി കടുവയെ തിരഞ്ഞെടുത്ത വര്‍ഷം?
      📚 1972-ൽ.
✅ 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?
     📚 സിംഹം.

42. മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച വര്‍ഷം?
     📚 1963-ൽ.

43. ഇന്ത്യയുടെ ദേശീയ പുഷ്പം?
     📚 താമര.

44. ദേശീയ വൃക്ഷം?
   📚 പേരാല്‍.

45. ദേശീയ ഫലം?
    📚 മാങ്ങ

46. ഇന്ത്യയുടെ ദേശീയ ജലജീവി?
    📚 ഗംഗാ ഡോൾഫിൻ.
✅ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ച വർഷം?
    📚 2009.

47. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി ഏത്?
     📚 ആന.

48. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
      📚 ഫീൽഡ് ഹോക്കി.

49. ഇന്ത്യയുടെ ദേശീയ നദി?
      📚 ഗംഗാനദി.
✅ ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം?
      📚 2008 ൽ.

50. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?
      📚 ഹിന്ദി.

51. ഇന്ത്യയുടെ ദേശീയ കലണ്ടർ?
     📚 ശകവർഷം.

52. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമനയും' ദേശീയഗീതമായ 'വന്ദേമാതരവും' രചിക്കപ്പെട്ട ഭാഷ?
      📚 ബംഗാളി.

53. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ആലപിക്കാൻ വേണ്ട സമയം?
     📚 52 സെക്കൻഡ്.

54. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം?
       📚 65 സെക്കൻഡ്.

55. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമനയും' ദേശീയഗീതമായ 'വന്ദേമാതരവും' ഭരണഘടന അംഗീകരിച്ച വർഷം?
      📚 1950 ജനുവരി 24.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments