ക്വിറ്റ് ഇന്ത്യാ സമര നായിക

ക്വിറ്റ് ഇന്ത്യ എന്ന പദം ആദ്യം ഉപയോഗിച്ചതാര്,ദ ലീഡർ എന്ന പത്രം ആരംഭിച്ചതാര്, മഹാമാന എന്നപേരിലറിയപ്പെടുന്ന, ക്വിറ്റ് ഇന്ത്യ എന്ന പദം, ക്വിറ്റ് ഇന്ത്യ,

മുൻ വർഷ ചോദ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങൾ

1. ദ ലീഡർ എന്ന പത്രം ആരംഭിച്ചതാര്?.
Ans: പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.

✅ ഇംഗ്ലീഷ് ന്യൂസ് പേപ്പർ ആയിരുന്ന ദ ലീഡർ അലഹബാദിൽ നിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.

2.  ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാര്?
📚  മദൻ മോഹൻ മാളവ്യ.
( വാരണാസി in 1916.)

3. 'മഹാമാന' എന്നപേരിലറിയപ്പെടുന്ന ദേശീയ നേതാവാര്? 
📚  പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.


4. ക്വിറ്റ് ഇന്ത്യ എന്ന പദം ആദ്യം ഉപയോഗിച്ച വ്യക്തി ആര്?
📚  യൂസഫ് മെഹറലി.

5. ക്രിപ്സ്മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് തുടക്കം കുറിച്ച സമര പരിപാടി?
📚 ക്വിറ്റ് ഇന്ത്യ സമരം. (1942).

6. ഏതു കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
📚 ബോംബെ കോൺഗ്രസ് സമ്മേളനം.

7. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയതോടുകൂടി ബോംബെ ഗോവാലിയ ടാങ്ക് മൈതാനം ഏത് പേരിൽ അറിയപ്പെട്ടു?.
📚 ആഗസ്റ്റ് ക്രാന്തി മൈതാനം.

8. ക്വിറ്റ് ഇന്ത്യ പ്രമേയം അവതാരകൻ ആരായിരുന്നു?
📚 ജവഹർലാൽ നെഹ്റു.

9. ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം ഏത്?
📚 പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.

10. ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നതാര്?
📚 അരുണാ അസഫലി.

11. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന സുപ്രധാന സംഭവമേത്?
📚 കീഴരിയൂർ ബോംബ് കേസ് (1942)

12. ഹെയ്ലി നാഷണൽ പാർക്ക് എന്ന ആദ്യകാലനാമമുണ്ടായിരുന്ന ദേശീയോദ്യാനം ഏത്?
Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ് ( നൈനിറ്റാൾ ഡിസ്ട്രിക്ട്)

13. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ദേശീയോദ്യാനം ഏത്?
📚 ജിം കോർബറ്റ് നാഷണൽ പാർക്ക്.
(1936).

14. ഏതു മൃഗമാണ് പ്രധാനമായും ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നത്?
📚 ബംഗാൾ കടുവ.

15. ബംഗാൾ കടുവയുടെ പ്രധാന ആവാസ കേന്ദ്രമായ ദേശീയോദ്യാനം ഏത്?
📚 മനാസ് നാഷണൽ പാർക്ക്

16. ഏത് ദേശീയോദ്യാനമാണ് ഇന്ത്യയുടേയും ഭൂട്ടന്റേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നത്?
📚 മനാസ് നാഷണൽ പാർക്ക്

17. സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം ഏത്?
📚 ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം.

18. ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രമായുള്ള ഇന്ത്യയിലെ ദേശീയോദ്യാനം ഏത്?
📚 കാസിരംഗാ നാഷണൽ പാർക്ക്
( ആസാം )

19. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രമേത്?
📚 നന്ദൻ കാനൻ സുവോളജിക്കൽ പാർക്ക്, ഭുവനേശ്വർ, ഒറീസ

20. ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കണ്ടുവരുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്?
📚 പശ്ചിമബംഗാൾ

21. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
📚 മധ്യപ്രദേശ്

22. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്ക വിഷയമായ തവാങ് ബുദ്ധമത കേന്ദ്രം   ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
📚 അരുണാചൽ പ്രദേശിൽ

23. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രം എന്ന ഖ്യാതിയുള്ളത്?
📚 തവാങ് ബുദ്ധമത കേന്ദ്രം

                       
24. അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹം നീണ്ടുനിന്ന കാലയളവ്?
📚 603 ദിവസം
✅ 1924 മാർച്ച് 30-ന് ആരംഭിച്ച സമരം 603 ദിവസം നീണ്ടുനിന്നു.

25. ഏത് ആസിഡാണ് തേങ്ങയിൽ അടങ്ങിയിരിക്കുന്നത്?
📚 കാപ്രിക് ആസിഡ്

26. ഏത് ഇന്ത്യൻ നഗരമാണ് ആദ്യമായി പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചത്?
📚 ചണ്ഡീഗഡ്

27. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആസൂത്രിത നഗരം എന്ന ഖ്യാതി ഏതു നഗരത്തിനു സ്വന്തം?
📚 ചണ്ഡീഗഡ്

28. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന നഗരം?
📚 ബംഗളൂരു

29. ഏതു ദിവസമാണ് ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്?
📚 2006 ഒക്ടോബർ 26

30. സാത്രിയ എന്ന് നൃത്തരൂപം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
📚 ആസ്സാം
✅ ബിഹു എന്ന നൃത്തരൂപവും ആസാം സംസ്ഥാനത്തെ നൃത്തരൂപമാണ്.

31. ഏത് ഇന്ത്യൻ സംസ്ഥാനമാണ് 'ചുവന്ന മലകളുടെ നാട്' എന്ന അപരനാമത്തിൽ കൂടി അറിയപ്പെടുന്നത്?
📚 അരുണാചൽ പ്രദേശ്
ഉദയസൂര്യന്റെ നാട് എന്ന അപര നാമധേയവും അരുണാചൽപ്രദേശിന്റെ തന്നെ.

32. ഏതു നദിയാണ് 'പാക്കിസ്ഥാന്റെ ജീവരേഖ' എന്ന പേരിൽ അറിയപ്പെടുന്നത്?
📚 സിന്ധു നദി

33. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശമുള്ള നദി ഏത്?
📚 സിന്ധു നദി

✅ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏത്?
📚 സിന്ധു നദി

34. ശിവസമുദ്രം പദ്ധതി, ഹൊഗനക്കൽ വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്ന നദിയേത്?
📚 കാവേരി നദി

35. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഭവാനി, പാമ്പാർ, കബനി നദികൾ ഏതു നദിയുടെ പോഷകനദികളാണ്?
📚 കാവേരി നദിയുടെ

36. ഏതു നദിയിലാണ് ഇന്ത്യയിലെ തന്നെ ആദ്യ അണക്കെട്ടായ കല്ലണൈ അണക്കെട്ട് (ഗ്രാന്റ് അണക്കെട്ട്) നിർമ്മിക്കപ്പെട്ടത്?
📚 കാവേരി നദിയിൽ (TN)

37. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി, കൃഷ്ണരാജസാഗർ ഡാം എന്നിവ സ്ഥിതിചെയ്യുന്നത്?
📚 കർണാടകയിലെ കാവേരി നദിയിൽ

38. ശിവജിയുടെ കുതിരയുടെ പേരെന്ത്?
📚 പഞ്ചകല്യാണി
📚 ശിവജിയുടെ വാൾ - ഭവാനി

39. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് ഏതു പേരിൽ?
📚 അഷ്ടപ്രധാൻ

40. യുഎൻ പൊതുസഭയുടെ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ ഇന്ത്യൻ ആര്?
📚 വിജയലക്ഷ്മി പണ്ഡിറ്റ്
✅ യുഎൻ പൊതുസഭയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ഖ്യാതിയും വിജയലക്ഷ്മി പണ്ഡിറ്റിന് തന്നെ.

41. ഏതു നദിയാണ് ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒഴുകുന്നത്?
📚 താവി നദി
✅ പുരാതനകാലങ്ങളിൽ സൂര്യപുത്രി എന്ന വിളിപ്പേരുള്ള താവി നദി ചെനാബ് നദിയുടെ ഒരു പോഷക നദിയാണ്.

42. ഏതു ഭരണഘടനാഭേദഗതി ആണ് ജി എസ് ടി നിയമവിധേയമാക്കിയത്?
Ans: 101 -ാം ഭരണഘടനാ ഭേദഗതി

43. സ്വാതന്ത്ര ഇന്ത്യയിൽ പ്രഥമ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലമെവിടെ?
📚 ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചിനി താലൂക്കിൽ

44. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് ഏതു വർഷം?
📚 1951 ൽ

45. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ഏതാണ്?
📚 രാഷ്ട്ര മഹിളാ.

46. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ഏത്?
📚 സ്ത്രീശക്തി

47. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ (Gandhian Economy) എന്ന ആശയം മുന്നോട്ട് വെച്ചതാര്?
📚 ജെ. സി. കുമരപ്പ.

48. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്, ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് എന്നീ വിശേഷണങ്ങൾ ആർക്കുള്ളതാണ്?
📚 എം. വിശ്വേശ്വരയ്യ.

49. ബിർസാമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
📚 ഝാർഖണ്ഡ്

50. ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്ന പേരിൽ അറിയപ്പെടുന്നത്?
📚 ഝാർഖണ്ഡ്

51. ഏത് ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകയാണ് മെൻഗൗബി എന്ന പേരിൽ അറിയപ്പെടുന്നത്?
📚 ഇറോം ശർമിള
✅ മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന അപര നാമധേയമുള്ളതും ഇറോം ശർമിളയ്ക്ക് തന്നെ.

52. "വരിക വരിക സഹജരെ" എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്?
📚 കേരളാ ഉപ്പ് സത്യാഗ്രഹം

53. വരിക വരിക സഹജരെ എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്?
📚 അംശി നാരായണപിള്ള

54. കേരളാ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന കണ്ണൂരിലെ സ്ഥലം?
📚 പയ്യന്നൂർ

55. രണ്ടാം ബർദോളി എന്ന പേരിൽ പ്രശസ്തമായ കേരള ഉപ്പുസത്യാഗ്രഹ വേദി?
📚 പയ്യന്നൂർ

56. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി ആര്?
📚 ഏ സി കുഞ്ഞിരാമൻ അടിയോടി

57. 1938 ൽ ദിവാൻ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം ഏതു പേരിൽ അറിയപ്പെടുന്നു?
📚 ഉത്തരവാദ ഭരണ പ്രക്ഷോഭം

58. 1938 ൽ ദിവാൻ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടനയേത്?
📚 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

59. തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തോടനുബന്ധിച്ച് തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചതാര്?
📚 അക്കാമ്മാ ചെറിയാൻ

60. കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നും തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നും അറിയപ്പെടുന്നതാര്?
📚 അക്കാമ്മ ചെറിയാൻ

61. മലബാറിലെ ഔഷധസസ്യങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകമേത്?
📚 ഹോർത്തൂസ് മലബാറിക്കസ്
✅ ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന എന്ന് കരുതപ്പെടുന്നത് ലാറ്റിൻ ഭാഷയിൽ തയ്യാറാക്കിയ ഹോർത്തൂസ് മലബാറിക്കസ് ആണ്. 
🔴 കേരളാരാമം എന്നുകൂടി ഹോർത്തൂസ് മലബാറിക്കസ് അറിയപ്പെടുന്നു.
✅ ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷമാണ് തെങ്ങ്. 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments