വയനാട് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്

വയനാട് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്, ജീവന്റെ ഉത്ഭവം എവിടെയാണ്,

വയനാട് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?

1. കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്? 
  Ans: വക്കം അബ്ദുൾ ഖാദർ മൗലവി.

2. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ? 
Ans:     വക്കം അബ്ദുൾ ഖാദർ മൗലവി.

3. 1565 ലെ തളിക്കോട്ട യുദ്ധത്തോടെ നാശോന്മുഖമായിത്തീർന്ന സാമ്രാജ്യം ഏത്?
  Ans: വിജയനഗര സാമ്രാജ്യം

4.  വിജയനഗര സാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കുന്ന സ്ഥലം?
Ans: ഹംപി. ( കർണാടക)

5. ഗോദാവരി, നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി?
  Ans: താപ്തി

6. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്ന നന്ദൻ കാനൻ ദേശീയ ഉദ്യാനം ഏത് സംസ്ഥാനത്താണ്?
  Ans: ഒറീസ്സയിൽ.

7. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? 
Ans:  ഒഡീഷ.

8. വയനാട് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
  Ans: ബേഗൂർ വന്യജീവി സങ്കേതം.

9. വയനാട് /മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ആസ്ഥാനം?   
Ans:  സുൽത്താൻബത്തേരി.

10. ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി?
  Ans: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ.

11. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ ആയ ആദ്യ മലയാളി? 
 Ans:   ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ.

12. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
Ans:   ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ.

13. ബാലവേല ഇല്ലാതെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മാ മുദ്രയുടെ പേര്?
  Ans: റഗ് മാർക്ക്.

14. റഗ് മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
Ans:  കൈലാഷ് സത്യാർത്ഥി.
□ കൈലാഷ് സത്യാർത്ഥിയെ അറിയില്ലേ?
      2014 ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് മലാല യൂസഫ് സായിക്കൊപ്പം കൈലാഷ് സത്യാർത്ഥി പങ്കിട്ടു.
    രണ്ടുപേരും പ്രവർത്തിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടി ആയിരുന്നു.

15. FAO (Food & Agriculture Organisation) ന്റെ ആപ്തവാക്യം?
  Ans: Let there be bread

16. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്?
  Ans: ഗോപാലകൃഷ്ണ ഗോഖലെ

17. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു. സെർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ, കോൺഗ്രസിലെ മിതവാദികളുടെ നേതാവ്, ജ്ഞാനപ്രകാശം പത്രത്തിന്റെ സ്ഥാപകൻ, എന്നീ നിലയിൽ പ്രശസ്തൻ.

18. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?
  Ans: മഹാദേവ ഗോവിന്ദ റാനഡെ

19. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് ഏതു പഞ്ചവത്സര പദ്ധതി കാലത്താണ്?
  Ans: 8 ാം പഞ്ചവത്സര പദ്ധതിക്കാലത്ത്.

20. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത് ഏത് വർഷം?
  Ans: 2001 ൽ
    (9 / 11 attack)

21. ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാകുന്നവർക്ക്, ചികിത്സാ സഹായങ്ങൾ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി?
  Ans: ഭൂമിക.

22. 1959 ലെ വിമോചന സമരത്തിന് ആ പേര് നൽകിയതാര്?
  Ans: പനമ്പിള്ളി ഗോവിന്ദമേനോൻ.

23. വിമോചന സമരത്തിന് നേതൃത്വം നൽകിയത്?
  Ans: മന്നത്ത് പത്മനാഭൻ

24. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ട്രൈബൽ വിഭാഗത്തിന്റെ പേര്?
  Ans: മുതുവാൻ
(2010 നവംബർ 1 നാണ് പ്രാബല്ല്യത്തിൽ വന്നത്)

25. ആവർത്തന പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം ഏത്?
  Ans: യുറേനിയം.

26. ആകെ മൂലകങ്ങൾ?
   Ans: 118.

27. ആകെ സ്വാഭാവിക മൂലകങ്ങൾ?
    Ans: 90.

28. ആകെ കൃത്രിമ മൂലകങ്ങൾ?
   Ans:   28.

29. യുറേനിയം ആറ്റമിക് നമ്പർ?
   Ans:   92.

30. ആദ്യ കൃത്രിമ മൂലകം?
    Ans: ടെക്നീഷ്യം.(43.)

31. ലോഹ ഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം ഏത്?.
  Ans: ഹൈഡ്രജൻ.

32. അബ്സല്യൂട് സീറോ എന്നറിയപ്പെടുന്ന ഊഷ്മാവ് ഏത്?
  Ans: - 273.15°C. or 0K.

33.  ഇതുവരെ എത്താൻ സാധിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ഊഷ്മാവ്?
  Ans: -273.15°C 
 (അബ്സല്യൂട് സീറോ) 

34. വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കാനുപയോഗിക്കു ന്ന ഉൽപ്രേരകം ഏത്?
  Ans: വനേഡിയം പെന്റോക്സൈഡ്.

35. സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് കോൺടാക്ട് പ്രോസസ്സ് (സമ്പർക്ക പ്രക്രിയ)
വനേഡിയം പെന്റോക്സൈഡ് ആണ് ഉൽപ്രേരകം.

36. അമോണിയ വ്യാവസായികമായി നിർമ്മിക്കുന്നതിനുള്ള പ്രക്രിയ?
  Ans: ഹേബർ പ്രക്രിയ
 ഉൽപ്രേരകം ഇരുമ്പ്

37. നൈട്രിക് ആസിഡ് നിർമ്മാണ പ്രക്രിയ?
  Ans: ഓസ്റ്റ് വാൾഡ് പ്രക്രിയ. ഉൽപ്രേരകങ്ങൾ പ്ലാറ്റിനം, റോഡിയം.

38. ഉരുക്കിന്റെ വ്യാവസായികോല്പാദനം?
  Ans: ബസിമർ പ്രക്രിയ

39. കുലീനലോഹങ്ങളുടെ നിർമ്മാണ പ്രക്രിയ? 
 Ans: സയനൈഡ് പ്രക്രിയ

40. ഹൈഡ്രജന്റെ വ്യാവസായിക ഉത്പാദനം?
 Ans:  ബോഷ് പ്രക്രിയ

41. സ്വേദനത്തിലൂടെ വേർതിരിച്ചെടുക്കുന്ന ലോഹങ്ങളാണ്?
  Ans:  സിങ്കും മെർക്കുറിയും.

42. വായുവിൽ കൂടി പകരാത്ത രോഗം ഏത്?
1) ആന്ത്രാക്സ് 2) ചിക്കൻപോക്സ്
3) ക്ഷയം 4) കോളറ
   Ans: കോളറ.

43. പുരാണങ്ങളിൽ കോളറയുടെ പേര്?
  Ans: വിഷൂചിക.

44. ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് : കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് dysentery
🛡 വായുവിലൂടെ പകരുന്ന രോഗങ്ങളാണ് : ക്ഷയം, വസൂരി, ചിക്കൻ പോക്സ്, മീസിൽസ്, ആന്ത്രാക്സ്, ഇൻഫ്ലുവൻസ, ജലദോഷം, ഡിഫ്തീരിയ, വില്ലൻചുമ

45. ജീവന്റെ ഉത്ഭവം എവിടെയാണ്?
  Ans: സമുദ്രത്തിൽ.

46.  ജീവന്റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ?
  Ans:  Abiogenesis. (അബയോജനിസിസ്.) 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments