Kerala PSC കേരള നിയമസഭാ ക്വിസ്

കേരളം അടിസ്ഥാന വിവരങ്ങൾ 

കേരള നിയമസഭാ ക്വിസ് , കേരളം അടിസ്ഥാന വിവരങ്ങൾ, കേരളത്തിലെ ആദ്യ ഗവർണർ, കേരള ഗവർണറായ ആദ്യ മലയാളി, പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ, കേരളം അടിസ്ഥാന വിവരങ്ങൾ, കേരളത്തിലെ ആദ്യ ഗവർണർ, കേരള ഗവർണറായ ആദ്യ മലയാളി, പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ, ഗവർണർ പദവി വഹിച്ച ആദ്യ മലയാളി,


1. കേരളത്തിലെ ആദ്യ ഗവർണർ
  📕 ബി രാമകൃഷ്ണറാവു.

2.  കേരള ഗവർണറായ ആദ്യ മലയാളി?
  📕 വി വിശ്വനാഥൻ.

3.  പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ?
  📕 സിക്കന്ദർ ഭക്ത്.

4. കേരള ഗവർണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി?
  📕 വി. വി. ഗിരി.

5.  ഗവർണർ പദവി വഹിച്ച ആദ്യ മലയാളി?
  📕 വി. പി. മേനോൻ.
( ഒഡീഷ.)


6. ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
 📕 ഫാത്തിമ ബീവി. (TN)

7.  കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
 📕 ജ്യോതി വെങ്കിടാചലം.

8. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
  📕  ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

9. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി?
  📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

10. 356 വകുപ്പനുസരിച്ച് പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി?
  📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

11) മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
  📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

12) 'പ്രഭാതം' എന്ന പത്രത്തിന്റെ സ്ഥാപകനാര്?
   📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

13) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
  📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

14. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര്?
  📕 ആർ. ശങ്കർ.

15) കേരളത്തിൽ ഉപമുഖ്യമന്ത്രി ആയതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
   📕 ആർ ശങ്കർ.

16)  വിമോചന സമരകാലത്തെ KPCC പ്രസിഡണ്ട്?
    📕 ആർ. ശങ്കർ.

17) അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
    📕 ആർ ശങ്കർ.

18) പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?
    📕 ആർ ശങ്കർ.

19. ആർ ശങ്കർ ആരംഭിച്ച പത്രം?
   📕  ദിനമണി.

20) കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?
   📕 ആർ. ശങ്കർ.

21. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
   📕 എം ഉമേഷ് റാവു

22. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്?
   📕 പി. ടി. ചാക്കോ.

23) രണ്ടാമത്തെ പ്രതിപക്ഷ നേതാവ്?
   📕 ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

24. കേരളത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്?
   📕 1957 ൽ.

25) കേരളത്തിലെ ആദ്യ നിയമസഭാ നിലവിൽ വന്നത്?
   📕  1957 ഏപ്രിൽ 1.

26) കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത്?
   📕  1957 ഏപ്രിൽ 5.

27) ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനം നടന്നതെന്ന്?
   📕  1957 ഏപ്രിൽ 27.

28) ഒന്നാം കേരള മന്ത്രിസഭയെ പുറത്താക്കിയതെന്ന്?
   📕  1959 ജൂലൈ 31ന്.

29. സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി ആര്?
   📕  വി. ആർ. കൃഷ്ണയ്യർ.

30) കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
   📕  വി. ആർ. കൃഷ്ണയ്യർ.

31) എന്നാൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
   📕  റോസമ്മ പുന്നൂസ്.


32). കേരളത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന വർഷം?
 
   📕 1958.

33) കേരളത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭ മണ്ഡലം?
   📕 ദേവികുളം നിയമസഭാമണ്ഡലം.

34). കേരളത്തിൽ നടന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതാര്?
   📕 റോസമ്മ പുന്നൂസ്.

35) കേരളത്തിൽ MLA ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
 📕 റോസമ്മ പുന്നൂസ്.

36) കേരള നിയമസഭയുടെ ആദ്യ പ്രോടൈം സ്പീക്കർ?
 📕 റോസമ്മ പുന്നൂസ്.

37) ഏറ്റവും കൂടുതൽ കാലം പ്രോടൈം സ്പീക്കർ പദവി വഹിച്ച വ്യക്തി?
   📕 റോസമ്മ പുന്നൂസ്.

38). കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര്?
  📕  വില്യം ഹാമിൽട്ടൺ ഡിക്രൂസ്.

39) പതിനാലാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആരാണ്?
  📕  ജോൺ ഫെർണാണ്ടസ്.

40) കേരള നിയമസഭയുടെ ആദ്യ സ്പീക്കർ?
  📕  ആർ. ശങ്കരനാരായണൻ തമ്പി.

41) കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കർ?
  📕  കെ. എം. സീതി സാഹിബ്.

42) കേരളാ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
  📕  കെ. എം. സീതി സാഹിബ്.

43). കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നതാര്?
  📕  എ. സി. ജോസ്.
( ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കർ.)

44) കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
  📕  സി. എച്ച്. മുഹമ്മദ് കോയ.

45) കാലാവധി തികച്ച ആദ്യ സ്പീക്കർ ആര്?
  📕  എം. വിജയകുമാർ.

46). ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
  📕  വി. കെ. കൃഷ്ണമേനോൻ.

47) ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
  📕  എ. കെ. ആന്റണി.


48). കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യമലയാളി?
  📕  ഡോ: ജോൺ മത്തായി.
49) കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി, പ്രഥമ റെയിൽവേ ബജറ്റ് അവതരിപ്പിച്ച മലയാളി?
  📕  ജോൺ മത്തായി.

50) കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡണ്ട്?
  📕  കെ. ആർ. നാരായണൻ.

51) എന്നാൽ കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി?
  📕  ജവഹർലാൽ നെഹ്റു.

52). കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
  📕  ആർ. ബാലകൃഷ്ണപിള്ള.
✅ by the then നിയമസഭാ സ്പീക്കർ വർക്കല രാധാകൃഷ്ണൻ.

53). ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര്?
  📕  ചാൾസ് ഡയസ്.

54) രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
  📕  സർദാർ കെ. എം. പണിക്കർ.

55. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റംഗം ആര്?
  📕  ആനി മസ്ക്രീൻ. (LS)

56) രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
  📕  ലക്ഷ്മി എൻ. മേനോൻ.

57) കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത ആര്?
  📕  ലക്ഷ്മി എൻ. മേനോൻ.

58) രാജ്യ സഭയിലേക്ക് നാമനിർദ്ദേശംചെയ്യപ്പെട്ട ആദ്യ മലയാള കവി?
  📕  ജി. ശങ്കരക്കുറുപ്പ്.

59. കേരളം ആദ്യമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലായ വർഷം?
  📕  1956.

60) കേരളം അവസാനമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലായ വർഷം?
  📕  1982.

61). കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചതാര്?
  📕  സി. അച്യുതമേനോൻ.

62) കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?
 📕  സി. അച്യുതമേനോൻ.

63) തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
 📕  സി. അച്യുതമേനോൻ.

64) തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
 📕  സി. അച്യുതമേനോൻ.

65) കേരളനിയമസഭയിൽ ആദ്യമായി വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?
 📕  സി. അച്യുതമേനോൻ.

66) കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി?
 📕  സി. അച്യുതമേനോൻ.

67). കോളിളക്കം സൃഷ്ടിച്ച 1975 അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി ആരായിരുന്നു?
 📕   സി. അച്യുതമേനോൻ.

68) 1975 അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി?
 📕   കെ. കരുണാകരൻ.

69) 1975 അടിയന്തരാവസ്ഥ കാലത്തെ കേരള ഗവർണർ?
 📕   എൻ. എൻ. വാഞ്ചു.

70). ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്?
 📕   വടക്കൻ പറവൂർ. (1982 ൽ.)

71) കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന വർഷം?
 📕   2001.

72). ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രി ആയിരുന്നത്?
 📕   അവുക്കാദർ കുട്ടിനഹ.

73) രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏകവ്യക്തി?
 📕   സി. എച്ച്. മുഹമ്മദ് കോയ.

74) കേരള മുഖ്യമന്ത്രിയായ ശേഷം മന്ത്രിയായ ആദ്യ വ്യക്തി, മുഖ്യമന്ത്രി ആയതിനു ശേഷം ഉപ മുഖ്യമന്ത്രി ആയ വ്യക്തി?
 📕   സി. എച്ച്. മുഹമ്മദ് കോയ.

75. കേരളത്തിന്റെ ആദ്യ ധനകാര്യ മന്ത്രി?
 📕   സി. അച്യുതമേനോൻ.

76) കേരളത്തിന്റെ ആദ്യ വ്യവസായ മന്ത്രി?
 📕   കെ. പി. ഗോപാലൻ.

77) കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ സഹകരണ വകുപ്പ് മന്ത്രി?
 📕   ജോസഫ് മുണ്ടശ്ശേരി.

78) കേരളത്തിന്റെ ആദ്യ റവന്യൂ മന്ത്രി?
 📕   കെ. ആർ. ഗൗരിയമ്മ. 
( കേരളത്തിന്റെ ആദ്യ വനിതാ മന്ത്രി.)

79) കേരളത്തിന്റെ ആദ്യ തദ്ദേശ ഭരണ വകുപ്പ് മന്ത്രി?
 📕   പി. കെ. ചാത്തൻ മാസ്റ്റർ.

80) കേരളത്തിന്റെ ആദ്യ നിയമ വൈദ്യുത വകുപ്പ് മന്ത്രി?
 📕   വി. ആർ. കൃഷ്ണയ്യർ.

81) കേരളത്തിന്റെ ആദ്യ തൊഴിൽ ട്രാൻസ്പോർട്ട് മന്ത്രി?
 📕   ടി. വി. തോമസ്.

82). ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരള നിയമസഭ?
 📕   10 -ാം നിയമസഭ.

83) ഏറ്റവും കുറവ് വനിതാപ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ?
 📕   മൂന്നാം നിയമസഭ.

84) ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?
 📕   4 ാം നിയമസഭ.

85) ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ?
 📕   6 ാം നിയമസഭ.

86). കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?
 📕   പട്ടം താണുപിള്ള.

87) കേരളത്തിന്റെ ആദ്യ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി ആര്?
 📕   പട്ടം താണുപിള്ള.
88) കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
 📕   പട്ടം താണുപിള്ള.

89) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
 📕   പട്ടം താണുപിള്ള.

90). കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?
 📕    കെ. ഒ. ഐഷാഭായ്.

91). കേരള നിയമസഭാംഗം ആയ ആദ്യ IAS ഓഫീസർ?
 📕    അൽഫോൺസ് കണ്ണന്താനം.

92). ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി?
 📕    കെ. ആർ. നാരായണൻ.
( എതിരെ മത്സരിച്ചത് ടി എൻ ശേഷൻ.)

93) രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
 📕    വി. ആർ. കൃഷ്ണയ്യർ.

94) രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി വനിത?
 📕    ക്യാപ്റ്റൻ ലക്ഷ്മി.

95). കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
 📕    കെ. കരുണാകരൻ.

96) കാലാവധി പൂർത്തിയാക്കിയ ആദ്യ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
 📕    ഇ. കെ. നായനാർ.

97). തൊഴിലില്ലായ്മാ വേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി?
 📕    എ. കെ. ആന്റണി.

98). കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തിയാര്?
 📕    ഈച്ചര വാര്യർ.

99) രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?
 📕    കെ. കരുണാകരൻ.

100) ഈച്ചരവാര്യരുടെ പുസ്തകം?
 📕    'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ'.

101. കേരള ഔദ്യോഗിക ഭാഷാ ആക്ട് പാസാക്കിയ വർഷം?
 📕    1969.

102) കേരളത്തിലെ ഔദ്യോഗിക ഭാഷകൾ?
 📕     ഇംഗ്ലീഷ്, മലയാളം.

103) 'മലയാളഭാഷാ ബിൽ' പാസാക്കിയ വർഷം?
 📕     2015. 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments