Kerala PSC മനുഷ്യ ശരീരം പൊതുഅറിവ് പ്രധാന വസ്തുതകൾ

സൈറ്റോളജി, മനുഷ്യ ശരീരം പൊതുഅറിവ് പ്രധാന വസ്തുതകൾ, കോശത്തെ കുറിച്ചുള്ള പഠനമാണ്, കോശം കണ്ടുപിടിച്ചതാര്, റോബർട്ട് ഹുക്ക്,സൈറ്റോളജിയുടെ പിതാവാര്,

മനുഷ്യ ശരീരം പൊതുഅറിവ് പ്രധാന വസ്തുതകൾ

1. ജീവികളുടെ ഘടനാപരവും ജീവധർമ്മ പരവുമായ അടിസ്ഥാന ഘടകമാണ്? 
        Ans: കോശം

2. കോശത്തെ കുറിച്ചുള്ള പഠനമാണ്?
Ans: സൈറ്റോളജി

3. കോശം കണ്ടുപിടിച്ചതാര്?
Ans: റോബർട്ട് ഹുക്ക്.
✅ കോശമർമ്മം (Nucleus) കണ്ടുപിടിച്ചത്? റോബർട്ട് ബ്രൗൺ

4. സൈറ്റോളജിയുടെ പിതാവാര്?
Ans: റോബർട്ട് ഹുക്ക്


7. ജീവന്റെ അടിസ്ഥാന ഘടകം?
Ans: ജീവദ്രവ്യം (പ്രോട്ടോപ്ലാസം)

8. മനുഷ്യ ശരീരത്തിൽ പുതുതായി കണ്ടെത്തിയ കോശത്തിന്റെ ആകൃതി?
Ans: സ്കുട്ടോയ്ഡ്.

9. കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗമേത്?
Ans: റൈബോസോം.

മൈറ്റോകോൺഡ്രിയ

10. ഓക്സിജനെയും പോഷക ഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംഗം?
Ans: മൈറ്റോകോൺഡ്രിയ.

11. കോശശ്വസനം, ATP സംശ്ലേഷണം എന്നിവ നടക്കുന്ന കോശാംഗം?
Ans: മൈറ്റോകോൺഡ്രിയ.

12. കോശത്തിന്റെ കെമിക്കൽ ഫാക്ടറി, കോശത്തിന്റെ പവർഹൗസ് എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans: മൈറ്റോകോൺഡ്രിയ

13. മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത്?
Ans: ATP തന്മാത്രകളായി
✅ അതുകൊണ്ടുതന്നെ, കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്നത്?
Ans:  ATP

14. കോശത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം?
Ans: ലൈസോസോം ( Lysosome)

15. ലൈസോസോം സ്വന്തം കോശത്തിലെ മറ്റു കോശാംഗങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയയുടെ പേര്?
Ans: ഓട്ടോഫാഗി

16. 'ആത്മഹത്യാ സഞ്ചികൾ', Digestive Bag, Demolition Squad എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans: ലൈസോസോം

17. രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്ന കോശാംഗം?
Ans: ഗോൾഗി കോംപ്ലക്സ്.
✅ കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത് - ഗോൾഗി കോംപ്ലക്സ്.

18. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?
Ans: പ്രോട്ടീൻ.

19. കോശത്തിനുള്ളിൽ പദാർത്ഥങ്ങൾ വിവിധഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്?
Ans: അന്തർദ്രവ്യ ജാലികയിലൂടെ. (Endoplasmic Reticulam)

കണ്ണ്

23. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി? 
Ans: ദൃഢപടലം. (സ്ക്ലീറ)
✅ നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്ന ബാഹ്യ പാളിയാണ് - സ്ക്ലീറ.

24. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന കണ്ണിലെ പാളി?
Ans: രക്തപടലം (Choroid)
✅ കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന ദ്രവം?
Ans: അക്വസ് ദ്രവം.
✅ കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?
Ans: വിട്രിയസ് ദ്രവം.

25. പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി?
       🟥 ദൃഷ്ടിപടലം. (റെറ്റിന)
✅ കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി? റെറ്റിന
✅ കണ്ണിലെ ലെൻസ്?
        🟥 കോൺവെക്സ് ലെൻസ്
✅ റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബം?
        🟥 യഥാർത്ഥവും തലകീഴായതും.

26. പ്രകാശ രശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗം?
      🟥 കോർണിയ.
✅ മനുഷ്യ നേത്രത്തിലെ കോർണിയ യിൽ പുതുതായി തിരിച്ചറിഞ്ഞ പാളി?
      🟥  ദുവ പാളി.
✅ ദുവ പാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
      🟥 ഹർമിന്ദർ സിങ് ദുവാ

27. കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്ത പടലത്തിന്റെ ഭാഗം?
Ans: ഐറിസ്
✅ ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണ വസ്തു?
Ans:  മെലാനിൻ
✅ ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം?
Ans:  പ്യൂപ്പിൾ (കൃഷ്ണമണി)

28. നേത്ര ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ?
Ans: സീലിയറി പേശികൾ
✅ കണ്ണിലെ ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികളാണ് - സീലിയറി പേശികൾ

💥കണ്ണിലെ പ്രകാശ ഗ്രാഹീ കോശങ്ങളാണ്: റോഡ്, കോൺ കോശങ്ങൾ💥

 
 31. റോഡ് കോശങ്ങളിലെ വർണ്ണവസ്തു?
Ans: റൊഡോപ്സിൻ.
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണവസ്തുവാണ് - റൊഡോപ്സിൻ.

32. കോൺ കോശങ്ങളിലെ വർണ്ണവസ്തുവേത്?
Ans: അയഡോപ്സിൻ.
വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണവസ്തു - അയഡോപ്സിൻ

33. റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം?
Ans: പീതബിന്ദു (Yellow Spot)
✅ So ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള ഭാഗം - പീതബിന്ദു.

34. ചെറിയ വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം രൂപംകൊള്ളുന്നുതെവിടെ?
Ans:  പീത ബിന്ദുവിൽ.
✅ റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ ഇല്ലാത്ത ഭാഗം?
Ans:  അന്ധബിന്ദു (Blind Spot)

35. കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans: ലാക്രിമൽ ഗ്രന്ഥി.
✅ രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിൽ അടങ്ങിയിട്ടുള്ള എൻസൈം?
Ans: Lysozyme (ലൈസോസൈം).
✅ ലൈസോസൈം കണ്ടുപിടിച്ചത്? 
Ans: അലക്സാണ്ടർ ഫ്ലെമിങ്.

✅ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്?
Ans: ലൈസോസോം ( Lysosome)
(Note the difference)

36. കണ്ണിന്റെ തിളക്കത്തിന് കാരണമായ കണ്ണുനീരിൽ കാണുന്ന ലോഹം?
Ans: സിങ്ക്

37. വ്യക്തമായ കാഴ്ചശക്തിയ്ക്കുള്ള ശരിയായ അകലം?
Ans: 25 cm

 
40. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?
Ans: ഹ്രസ്വദൃഷ്ടി.
✅ ഹ്രസ്വ ദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത്? റെറ്റിനയ്ക്ക് മുൻപിൽ.
✅ ഹ്രസ്വദൃഷ്ടി പരിഹാര ലെൻസ് - കോൺകേവ് ലെൻസ്.

41. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ?
Ans: ദീർഘദൃഷ്ടി.
✅ ദീർഘദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത്? റെറ്റിനയ്ക്ക് പിന്നിൽ.
✅ ദീർഘദൃഷ്ടി പരിഹാര ലെൻസ്?
Ans:  കോൺവെക്സ് ലെൻസ്.

42.  ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ചു പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
Ans:  ബൈഫോക്കൽ ലെൻസ്.
✅ ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചതാര്?
Ans:  ബെഞ്ചമിൻ ഫ്രാങ്ക്ളിൻ.

43. നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?
Ans: വിഷമദൃഷ്ടി. (അസ്റ്റിഗ്മാറ്റിസം).
✅ വിഷമദൃഷ്ടി പരിഹാര ലെൻസ് - സിലിണ്ട്രിക്കൽ ലെൻസ്.


 
46. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
Ans: വർണ്ണാന്ധത. ( ഡാൾട്ടണിസം)
✅ പ്രധാനമായും തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ?
Ans:  ചുവപ്പ്, പച്ച
✅ വർണാന്ധത കണ്ടുപിടിച്ചതാര്?
Ans: ജോൺ ഡാൾട്ടൻ
✅ വർണ്ണാന്ധത നിർണയിക്കാനുള്ള പരിശോധന?
Ans:  ഇഷിഹാര

47. കൺ പേശികളുടെ സമന്വിത ചലനം സാധ്യമാകാതെ രണ്ട് കണ്ണുകളും ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്?
Ans: കോങ്കണ്ണ്
✅ നേത്രാവരണത്തിനുണ്ടാകുന്ന അണുബാധ?
Ans:  ചെങ്കണ്ണ്
✅ ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?
Ans: കണ്ണ്

48. പ്രായം കൂടുമ്പോൾ കണ്ണിന്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?
Ans: പ്രസ്ബയോപ്പിയ ( വെള്ളെഴുത്ത്)

49. പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ?
Ans: തിമിരം (Cataract)
✅ ലോകത്താദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയതാര്?
Ans: ശുശ്രുതൻ

50. കണ്ണ് പുറത്തേക്കു തുറിച്ചു വരുന്ന അവസ്ഥ?
Ans: എക്സോഫ്താൽമോസ്

51. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?
Ans: കെരാറ്റോ പ്ലാസ്റ്റി
✅ ലോകത്തിലെ ആദ്യ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?
Ans: ഡോ എഡ്വേർഡ് കൊണാർഡ് സിം

52. കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്നത്?
Ans: സ്നെല്ലൻസ് ചാർട്ട്

53. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?
Ans: 1976.

54. കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: ഓഫ്താൽമോസ്കോപ്പ്

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments