Kerala PSC കേരളാ ഭൂമി ശാസ്ത്രം

 കേരളാ ഭൂമി ശാസ്ത്രം

കേരളാ ഭൂമി ശാസ്ത്രം, സമുദ്രതീരം ഇല്ലാത്തതും, അഗസ്ത്യാർകൂടം, ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്,


1. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത കേരള ജില്ലകൾ?
(ആകോകോ)
Ans: ആലപ്പുഴ, കോട്ടയം, കോഴിക്കോട്.

2. എന്നാൽ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല ഏത്?
Ans: വയനാട്
✅ കർണാടകവും തമിഴ്നാടും ആയിട്ട് വയനാടിന് അതിർത്തിയുണ്ട്.

3. സമുദ്രതീരം ഇല്ലാത്തതും മറ്റൊരു സംസ്ഥാനവുമായി അതിർത്തി ഇല്ലാത്തതുമായ ഏക ജില്ല ഏത്?
Ans: കോട്ടയം

6. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്?
Ans: മാഹി

7. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മലനിര ഏത്?
Ans: അഗസ്ത്യാർകൂടം
✅ അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിൽ, നെടുമങ്ങാട് താലൂക്കിൽ.

8. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ഏത്?
Ans: അഗസ്ത്യവനം
✅ സംരക്ഷിത ജൈവ മണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലമാണ് അഗസ്ത്യവനം.

9. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
Ans: നീലഗിരി ബയോസ്ഫിയർ റിസർവ്.

10. അഗസ്ത്യ മലയുടെ ഉയരം എത്ര?
Ans: 1868 മീ

11. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Ans: ആനമുടി
✅ തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി.
✅ പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്? ആനമുടി.
✅ ഹിമാലയത്തിനു തെക്ക് ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
Ans: ആനമുടി

12. ആനമുടിയുടെ ഉയരം എത്ര?
Ans: 2695 മീ.

13. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല യുടെ ഉയരം?
Ans: 2640 മീ
✅ തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പർവ്വതം മീശപ്പുലിമല തന്നെ

14. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ്?
Ans: ഇരവികുളം ദേശീയോദ്യാനം
✅ ആനമുടി ഇടുക്കി ജില്ലയിൽ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു

15. പശ്ചിമഘട്ടത്തിലെ ഏറ്റവും ഏറ്റവും വലിയ ചുരം?
Ans: പാലക്കാട് ചുരം
✅ കേരളത്തിലെ ഏറ്റവും വലിയ ചുരം? പാലക്കാട് ചുരം
✅ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം ഏത്?
Ans:പാലക്കാട് ചുരം
✅ കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
Ans: പാലക്കാട് ചുരം
✅ തമിഴ്നാട്ടിലെ കോയമ്പത്തൂരിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: പാലക്കാട് ചുരം

16. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഏത്?
Ans: ഭാരതപ്പുഴ

17. നീലഗിരി കുന്നുകൾക്കും ആന മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചുരം ഏത്?
Ans: പാലക്കാട് ചുരം

18. ആന മലയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രധാന സുഖവാസ കേന്ദ്രം ഏത്?
Ans: നീലഗിരി

18. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ചുരം ഏത്?
Ans: ആരുവാമൊഴി ചുരം

19. വയനാട് ചുരം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Ans: കോഴിക്കോട്

20. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: മലപ്പുറം

21. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
Ans: ആര്യങ്കാവ് ചുരം
✅ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത് ആര്യങ്കാവ് ചുരത്തിലൂടെയാണ്

22. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി?
Ans: മാധവ് ഗാഡ്ഗിൽ കമ്മിറ്റി
✅ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പഠനം നടത്തിയ കമ്മറ്റി?
Ans: കെ കസ്തൂരി രംഗൻ പാനൽ

23. കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത്?
Ans: ഉമ്മൻ വി ഉമ്മൻ കമ്മിറ്റി

24. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏത്?
Ans: വയനാട് പീഠഭൂമി
✅ ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്?
Ans: വയനാട് പീഠഭൂമി

25. ഇന്ത്യയിലെ ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന പ്രദേശം?
Ans: കുട്ടനാട്
✅ സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണ് കുട്ടനാട്
✅ കേരളത്തിലെ നെതർലാൻഡ്സ് ( ഹോളണ്ട്) എന്നറിയപ്പെടുന്നത്?
✅ കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത്?
✅ കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത്?
✅ പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
Ans: കുട്ടനാട്

26. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല?
Ana: ആലപ്പുഴ ജില്ല

27. കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: കേരളം

28. കേരളത്തിലെ കായലുകളുടെ എണ്ണം എത്ര? 34
✅ കേരളത്തിലെ നദികളുടെ എണ്ണം?
Ans: 44

29. കേരളത്തിൽ കടലുമായി ബന്ധമില്ലാത്ത ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര? 7
✅ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇന്ന് കായലുകളുടെ എണ്ണം? 27

30. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
Ans: വേമ്പനാട്ടു കായൽ
✅ ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം, അതുപോലെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ ഇവരണ്ടും വേമ്പനാട്ടുകായൽ തന്നെ

31. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് ഏതാണ്?
Ans: പാതിരാമണൽ ദ്വീപ്

32. വെല്ലിംഗ്ടൺ, വൈപ്പിൻ, വല്ലാർപാടം ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ഏത് കായലിൽ?
Ans: വേമ്പനാട്ടു കായലിൽ
✅ വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി, പാതിരാമണൽ ദ്വീപുകൾ വേമ്പനാട്ടുകായലിൽ സ്ഥിതിചെയ്യുന്നു

33. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏത്?
Ans: അഷ്ടമുടിക്കായൽ ( കൊല്ലം ജില്ല)

34. കുമരകം വിനോദ സഞ്ചാര കേന്ദ്രം ( കോട്ടയം ജില്ല) ഏത് കായൽ തീരത്ത് സ്ഥിതി ചെയ്യുന്നു?
Ans: വേമ്പനാട്ട് കായൽ

35. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ഏത്?
Ans: കൊച്ചി തുറമുഖം
✅ കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് വേമ്പനാട്ടുകായലിൽ

36. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
Ans: ശാസ്താംകോട്ട കായൽ ( കൊല്ലം ജില്ല)

37. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏത്?
Ans: പൂക്കോട് തടാകം ( വയനാട് ജില്ല)

38. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം ഏത്?
Ans: പൂക്കോട് തടാകം

39. കൊല്ലം ജില്ലയിൽ പനയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത്?
Ans: അഷ്ടമുടി കായൽ
✅ ഇംഗ്ലീഷ് അക്ഷരമാലയിലെ F ആകൃതിയിൽ കാണുന്ന കായൽ?
Zns: ശാസ്താംകോട്ട കായൽ

40. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏത്?
Ans: ശാസ്താംകോട്ട കായൽ

41. പുന്നമടക്കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ ഏത്?
Ans: വേമ്പനാട്ട് കായൽ

42. കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ?
Ans: വേമ്പനാട്ടു കായൽ

43. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടുകായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ ഏത്?
Ans: തോട്ടപ്പള്ളി സ്പിൽവേ

44. കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമ്മിക്കുന്നത് ഏത് നദിയിൽ?
Ans: ഭാരതപ്പുഴയിൽ.
👉 പാലക്കാട് ജില്ലയിലെ മാനന്നൂരിനെ തൃശ്ശൂർ ജില്ലയിലെ പൈങ്കുളവുമായി ബന്ധിപ്പിക്കുന്നു.

45. പെരുമൺ തീവണ്ടി അപകടം നടന്ന കായൽ?
Ans: അഷ്ടമുടി കായൽ
✅ 1988 ജൂലൈ 8 നാണ് പെരുമൺ തീവണ്ടി അപകടം നടന്നത്.
✅ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ കൊല്ലം ജില്ലയിലാണ്.
✅ കൊല്ലം പട്ടണം സ്ഥിതിചെയ്യുന്നത് അഷ്ടമുടിക്കായലിന്റെ തീരത്ത്

46. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
Ans:  അഷ്ടമുടിക്കായൽ
✅ പനയോലയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ?
Ans: അഷ്ടമുടിക്കായൽ
✅ 'ഗേറ്റ് വേ ടു ദ ബാക്ക് വാട്ടർ ഓഫ് കേരള' എന്നറിയപ്പെടുന്നത് ?
✅ കല്ലടയാറ് പതിക്കുന്ന കായൽ?
✅ കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ച കായൽ?
Ans: അഷ്ടമുടിക്കായൽ

47. അഷ്ടമുടി കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം? 
Ans: നീണ്ടകര അഴി ( കൊല്ലം)
✅ കായൽ കടലുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് -  അഴി
✅ അന്ധകാരനഴി സ്ഥിതി ചെയ്യുന്ന ജില്ല? 
Ans: ആലപ്പുഴ

48. അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല?
Ans:  കൊല്ലം ജില്ല
✅ 1988 ൽ പെരുമൺ തീവണ്ടി ദുരന്തം നടന്നത് - അഷ്ടമുുടിക്കായലിൽ

49. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ കായൽ?
Ans:  ഉപ്പള കായൽ 

50. ബിയ്യം കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
Ans:  മലപ്പുറം
✅ മൂരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?
Ans:  തൃശ്ശൂർ 

51. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?
Ans:  പുന്നമടക്കായൽ
✅ പ്രസിഡന്റ്സ് ട്രോഫി ജലോത്സവം നടക്കുന്നത്?
Ans:  അഷ്ടമുടികായലിൽ 

52. കേരളത്തിന്റെ ഏറ്റവും തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം?
Ans:  വെള്ളായണി കായൽ ( തിരുവനന്തപുരം ജില്ല)
✅ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം?
Ans: വെള്ളായണി കായൽ

53. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans:  ശാസ്താംകോട്ട കായൽ ( കൊല്ലം)
✅ കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ?
✅ ഇംഗ്ലീഷ് അക്ഷരമാലയിലെ F ന്റെ ആകൃതിയിലുള്ള കായൽ?
Ans: ശാസ്താംകോട്ട കായൽ

54. കേരളത്തിന്റെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം? 
Ans: പൂക്കോട് തടാകം ( വയനാട്)
✅ കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
ANs:  പൂക്കോട് തടാകം
✅ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?
Ans:  പൂക്കോട് തടാകം
✅ ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള തടാകം?
Ans:  പൂക്കോട് തടാകം
✅ കബനി നദിയുടെ പോഷക നദിയായ പനമരം നദിയുടെ ഉത്ഭവ സ്ഥാനം?
Ans:  പൂക്കോട് തടാകം

55. കേരളത്തിലെ മനുഷ്യനിർമ്മിതമായ ശുദ്ധജല തടാകം? 
Ans:  മാനാഞ്ചിറ തടാകം, കോഴിക്കോട് 
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments