Thiruvonam Quiz Malayalam ഓണം ക്വിസ് 2023

ഓണം ക്വിസ് | Onam Quiz Malayalam

  

  

(1)
ഓണം കേരളത്തിന്റെ ദേശീയോത്സവം ആക്കിയ വർഷം ഏതാണ് ?
Click here for Answer👇👇
1961
(2)
എന്നാണ് ഓണം ആഘോഷിക്കുന്നത് ?
Click here for Answer👇👇
ചിങ്ങമാസത്തിലെ അത്തം മുതൽ ചതയം നാൾ വരെ. ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.
(3)
മഹാബലിയുടെ പിതാവിന്റെ പേരെന്താണ്?
Click here for Answer👇👇
വിരോചനൻ
(4)
എന്താണ് മഹാബലി എന്ന വാക്കിനർത്ഥം ?
Click here for Answer👇👇
മഹത്തായ ത്യാഗം ചെയ്‌തവൻ
(5)
മഹാബലിയുടെ യഥാർത്ഥ നാമം എന്താണ്?
Click here for Answer👇👇
ഇന്ദ്രസേനന്‍
(6)
അത്തം മുതൽ ഉത്രാടം വരെ ഇടുന്ന പൂക്കളങ്ങളിൽ ഒരു ദിവസത്തെ പൂക്കളം മാത്രം ചതുരത്തിലാണ്. ഏതു നാളിലാണത്?
Click here for Answer👇👇
മൂലം നാൾ
(7)
മഹാബലിയുടെ ഭാര്യയുടെ നാമം പറയുക?
Click here for Answer👇👇
വിന്ധ്യാവലി
(8)
വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മഹാബലിയോട് മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ ആരാണ് അദ്ദേഹത്തെ അത് കൊടുക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചത്?
Click here for Answer👇👇
അസുരഗുരു ശുക്രാചാര്യൻ
(9)
തമിഴകത്ത് ഓണം ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള സംഘകാല കൃതി ഏതാണ്?
Click here for Answer👇👇
മധുരൈ കാഞ്ചി
(10)
എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ ഓണപൂക്കളത്തിൽ സ്ഥാനം കൊടുക്കുന്നത്?
Click here for Answer👇👇
ചോതിനാൾ മുതൽ
(11)
തിരുവോണ ദിവസം അട നിവേദിക്കുന്നത് ആര്‍ക്കാണ്?
Click here for Answer👇👇
തൃക്കാക്കരയപ്പന്
(12)
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവിന്റെ പേരെന്ത്?
Click here for Answer👇👇
കശ്യപൻ
(13)
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ മാതാവ് ആരാണ്?
Click here for Answer👇👇
അദിതി
(14)
‘ഓണം പോലെ ഐശ്വര്യമുള്ള നാട് ‘ എന്നു വിശേഷണമുള്ള നാട് ഏത്?
Click here for Answer👇👇
ഓണാട്ടുകര ( ആലപ്പുഴ)
(15)
ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത് അവതാരമാണ് വാമനൻ?
Click here for Answer👇👇
അഞ്ചാമത്തെ
(16)
വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത് ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ്?
Click here for Answer👇👇
എട്ടാം സ്കന്ധത്തിൽ
(17)
വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് മഹാബലി എത് യാഗം ചെയ്യവേ അണ്?
Click here for Answer👇👇
വിശ്വജിത്ത്‌ എന്ന യാഗം ചെയ്യവേ
(18)
എത് യുഗത്തിലാണ് വാമനാവതാരം സംഭവിച്ചത് ?
Click here for Answer👇👇
ത്രേതായുഗത്തിൽ
(19)
എന്താണ് മഹാബലിയുടെ പുത്രന്റെ പേര് ?
Click here for Answer👇👇
ബാണാസുരന്‍
(20)
മാവേലിയെ ഊട്ടിയ നാട്, ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷണമുള്ള നാട് ഏത്?
Click here for Answer👇👇
ഓണാട്ടുകര ( ആലപ്പുഴ)
(21)
വാമനന് ചവിട്ടി താഴ്ത്തുവാനായി മഹാബലി തന്റെ തലകുനിച്ചു കൊടുത്തതായി കഥകളിൽ പറയുന്ന സ്ഥലം?
Click here for Answer👇👇
ഓണാട്ടുകര ( ആലപ്പുഴ)
(22)
മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
Click here for Answer👇👇
ഭൃഗുകച്ഛം എന്ന സ്ഥലത്ത്
(23)
എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
Click here for Answer👇👇
ഉത്രാടനാള്ളിൽ
(24)
എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
Click here for Answer👇👇
ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്.
(25)
നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?
Click here for Answer👇👇
ശ്രീനാരായണഗുരു
(26)
രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ?
Click here for Answer👇👇
അമ്മായിയോണം
(27)
ഓണപ്പാട്ടുകളുടെ തമ്പുരാൻ എന്നറിയപ്പെട്ടത്?
Click here for Answer👇👇
മച്ചാട്ടിളയത്
(28)
‘ഓണപ്പാട്ടുകാർ’ എന്ന കവിത എഴുതിയത് ആര്?
Click here for Answer👇👇
വൈലോപ്പള്ളി ശ്രീധരമേനോൻ
(29)
ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്?
Click here for Answer👇👇
കുഗ്രാമം
(30)
ഓണാട്ടുകര അറിയപ്പെടുന്ന മറ്റൊരു പേര്?
Click here for Answer👇👇
ഓടനാട്
(31)
“ഓണപ്പൂക്കൾ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ” ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്?
Click here for Answer👇👇
ചങ്ങമ്പുഴ കൃഷ്ണപിള്ള
(32)
തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?
Click here for Answer👇👇
ഉത്രാടം
(33)
മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്?
Click here for Answer👇👇
തമിഴ്നാട്
(34)
ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്?
Click here for Answer👇👇
കാശിത്തുമ്പ
(35)
സംഘകൃതികളിൽ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Click here for Answer👇👇
ഇന്ദ്രവിഴ
(36)
ഓണത്തിന് എത്രാമത്തെ ദിവസമാണ് പുലിക്കളി നടക്കുന്നത്?
Click here for Answer👇👇
മൂന്നാമത്തെ ദിവസം
(37)
ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ്?
Click here for Answer👇👇
തൃശ്ശൂർ
(38)
ഓണത്തിന്റെ അഞ്ചാമത്തെ ദിനം ഏതാണ്?
Click here for Answer👇👇
അനിഴം
(39)
ഓണത്തിന് പ്രധാനമായും ഒരുക്കുന്ന വള്ളംകളി?
Click here for Answer👇👇
ആറന്മുള വള്ളംകളി
(40)
എന്തിനുവേണ്ടിയാണ് ആളുകൾ ആളുകൾ ഓണത്തിന് ഓണക്കോടിയും ഓണസദ്യയും ഓണക്കളിയും ഒക്കെ ഒരുക്കുന്നത്?
Click here for Answer👇👇
മാവേലിയുടെ സമ്പൽസമൃദ്ധമായ ഭരണം ഓർക്കുവാൻ വേണ്ടി
(41)
മാവേലിയെ ദൈവത്തോട് ഉപമിച്ച് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്?
Click here for Answer👇👇
തൃക്കാക്കരയപ്പൻ
(42)
ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?
Click here for Answer👇👇
ചിങ്ങമാസത്തിൽ
(43)
ഓണസദ്യയിൽ പ്രധാനമായിട്ടുള്ള പഴം ഏത്?
Click here for Answer👇👇
വാഴപ്പഴം
(44)
ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്?
Click here for Answer👇👇
തിരുവാതിരക്കളി
(45)
ഓണ ഉത്സവവുമായി ബന്ധപ്പെട്ട അമ്പലം ഏത്?
Click here for Answer👇👇
വാമന മൂർത്തി അമ്പലം /തൃക്കാക്കര അമ്പലം
(46)
ഏതു സ്ഥലമാണ് അത്തച്ചമയത്തിന് പ്രസിദ്ധമായത്?
Click here for Answer👇👇
തൃപ്പൂണിത്തറ
(47)
മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു?
Click here for Answer👇👇
പ്രഹ്ലാദൻ
(48)
ഓണവുമായി ബന്ധപ്പെട്ട രാജാവ് ആര്?
Click here for Answer👇👇
മഹാബലി
(49)
ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്?
Click here for Answer👇👇
തുമ്പപൂവ്
(50)
ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്?
Click here for Answer👇👇
വിഷ്ണു
(51)
വള്ളംകളിയിൽ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?
Click here for Answer👇👇
ചുണ്ടൻ വള്ളം
(52)
എന്താണ് തുമ്പിതുള്ളൽ?
Click here for Answer👇👇
പരമ്പരാഗത നാടോടി നൃത്തം
(53)
കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം?
Click here for Answer👇👇
മിസോറാം
(54)
സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം?
Click here for Answer👇👇
ഓണം
(55)
ഓണത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?
Click here for Answer👇👇
കായംകുളം
(56)
വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?
Click here for Answer👇👇
തൃക്കാക്കര
(57)
വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന് അർത്ഥ വരുന്ന സ്ഥലം ഏത്?
Click here for Answer👇👇
തൃക്കാക്കര (തൃ കാൽക്കര)
(58)
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം?
Click here for Answer👇👇
ഋഗ്വേദം
(59)
മലബാറിൽ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്?
Click here for Answer👇👇
ഓണപ്പൊട്ടൻ
(60)
എത്രാമത്തെ ഓണം ആണ് ‘കാടിയോണം’ എന്നറിയപ്പെടുന്നത്?
Click here for Answer👇👇
ആറാമത്തെ
(61)
‘പൂക്കളം’ എന്ന കവിതാസമാഹാരം ആരുടേതാണ്?
Click here for Answer👇👇
പി കുഞ്ഞിരാമൻ നായർ
(62)
ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം?
Click here for Answer👇👇
ശ്രാവണം
(63)
അത്തപ്പൂക്കളത്തിൽ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കൾ ആണ് ഉപയോഗിക്കാൻ പാടില്ലാത്തത്?
Click here for Answer👇👇
ചുവപ്പ്
(64)
‘ഓണപ്പാട്ടുകാർ’എന്ന കവിത എഴുതിയത് ആര്?
Click here for Answer👇👇
വൈലോപ്പിള്ളി ശ്രീധരമേനോൻ
(65)
ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളൽ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്?
Click here for Answer👇👇
കൊല്ലം
(66)
ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
Click here for Answer👇👇
അഞ്ചാമത്തെ
(67)
ചിങ്ങം ഒന്ന് ഏതു ദിനമായി ആഘോഷിക്കുന്നു ?
Click here for Answer👇👇
കർഷകദിനം
(68)
വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്?
Click here for Answer👇👇
തിരുവനന്തപുരം
(69)
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി ആരാണ്?
Click here for Answer👇👇
മഹാബലി
(70)
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം?
Click here for Answer👇👇
തൃക്കാക്കര
(71)
തൃക്കാക്കരാക്കര എന്ന സ്ഥലത്തിന്റെ അർത്ഥം?
Click here for Answer👇👇
വാമനന്റെ പാദമുദ്രയുള്ള സ്ഥലം
(72)
മഹാബലിയുടെ ആസ്ഥാനം എവിടെയായിരുന്നു?
Click here for Answer👇👇
തൃക്കാക്കര
(73)
തൃക്കാക്കരയുടെ പഴയ പേര് എന്താണ്?
Click here for Answer👇👇
കാൽകര നാട്
(74)
ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്?
Click here for Answer👇👇
ഓണം കൊള്ളുക
(75)
തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തിൽ ശിവസങ്കൽപ്പത്തിൽ വെക്കുന്ന മണ്ണുരുള എന്താണ്?
Click here for Answer👇👇
മാതേവർ
(76)
വാമനമൂർത്തിയെ തൃക്കാക്കരയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് ആര്?
Click here for Answer👇👇
പരശുരാമൻ
(77)
രണ്ടാം ചേര സാമ്രാജ്യകാലത്ത് തൃക്കാക്കരയപ്പനെ വിളിച്ചിരുന്ന പേര്?
Click here for Answer👇👇
തിരുകാൽക്കരെൽ പട്ടാരകൻ
(78)
കേരളത്തിലെ രാജാക്കന്മാർ തൃക്കാക്കരയിൽ എത്തി മഹാബലിയെ വന്ദിച്ചിരുന്നതിന്റെ സ്മരണയ്ക്കായി കൊച്ചി രാജാക്കന്മാർ നടത്തിയ ആഘോഷം?
Click here for Answer👇👇
അത്തച്ചമയ ഘോഷയാത്ര
(79)
ആരൊക്കെ ചേർന്നാണ് അത്തച്ചമയം ഘോഷയാത്ര നടത്തിയിരുന്നത്?
Click here for Answer👇👇
കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും
(80)
തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?
Click here for Answer👇👇
ഉത്രാടം
(81)
ഓണാഘോഷം അവസാനിക്കുന്നത് ഏത് നാളിലാണ്?
Click here for Answer👇👇
ചിങ്ങമാസത്തിലെ ചതയം നാളിൽ
(82)
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തറയിൽ നടത്തുന്ന ആഘോഷം ഏത്?
Click here for Answer👇👇
അത്തച്ചമയഘോഷയാത്ര
(83)
തൃശ്ശൂരിൽ പുലി കളി നടക്കുന്നത് എന്നാണ്?
Click here for Answer👇👇
തിരുവോണത്തിന്റെ മൂന്നാം നാൾ
(84)
ഇന്ദ്രവിഴ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
Click here for Answer👇👇
ഇന്ദ്രന്റെ വിജയം
(85)
വിഷ്ണുവിന്റെ മറ്റൊരു അവതാരത്തിന്റെ ജന്മദിനവും ചിങ്ങമാസത്തിലാണ് ആരുടേതാണ്?
Click here for Answer👇👇
ശ്രീകൃഷ്ണന്റെ
(86)
ചിങ്ങമാസത്തിൽ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?
Click here for Answer👇👇
കൃഷ്ണഗാഥ
(87)
ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഏക പുൽച്ചെടി ഏത്?
Click here for Answer👇👇
കറുക
(88)
എന്നാണ് കർഷക ദിനമായി ആചരിക്കുന്നത്?
Click here for Answer👇👇
ചിങ്ങം 1-ന്
(89)
‘ശ്രാവണം’ എന്ന വാക്ക് ലോപിച്ച് ഓണമായി എന്നത് ഏതു സങ്കല്പപ്രകാരമാണ്?
Click here for Answer👇👇
ബുദ്ധസങ്കല്പം
(90)
അവിട്ടം നാളിൽ നടക്കുന്ന വിനോദം ഏത്?
Click here for Answer👇👇
അവിട്ടത്തല്ല്
(91)
എന്നാണ് ‘പിള്ളേരോണം’ ആഘോഷിക്കുന്നത്?
Click here for Answer👇👇
കർക്കിടക മാസത്തിലെ തിരുവോണ നാളിൽ
(92)
മരുമക്കത്തായം നിലനിന്നിരുന്ന തറവാടുകളിൽ രണ്ടാം ഓണം അറിയപ്പെടുന്നത് എങ്ങനെ?
Click here for Answer👇👇
അമ്മായി ഓണം
(93)
“കുട്ടികളെത്തീ കുറ്റിക്കാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം” ഇത് ആരുടെ വരികളാണ്?
Click here for Answer👇👇
ഒളപ്പമണ്ണ
(94)
‘ഓണവിജ്ഞാനകോശം’ എന്ന ഗ്രന്ഥം രചിച്ചതാര്?
Click here for Answer👇👇
പ്രൊഫ. പി കർത്ത
(95)
എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിലെ വിഭവം ഏത്?
Click here for Answer👇👇
ഓലൻ
(96)
ഓണത്തിന് ശേഷമുള്ള ചിങ്ങമാസത്തിലെ ബാക്കി ദിവസങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Click here for Answer👇👇
പൂക്കുചിങ്ങം
(97)
ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തുന്ന സംഭവം പറയുന്നത്?
Click here for Answer👇👇
അഷ്ട സ്കന്ധം (എട്ടാം സ്കന്ധം)
(98)
പൂക്കൾ ശേഖരിക്കുവാൻ കുട്ടികൾ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്?
Click here for Answer👇👇
പൂവട്ടക, പൂവട്ടി
(99)
ഓണക്കോടിയായി കുട്ടികൾക്ക് നൽകിയിരുന്നത് ഏത് നിറത്തിലുളള വസ്ത്രം?
Click here for Answer👇👇
മഞ്ഞവസ്ത്രം
(100)
തിരുവോണം മലബാറിൽ ആണ്ട് പിറവി ആണെന്നു സൂചിപ്പിക്കുന്ന വില്യം ലോഗന്റെ കൃതി?
Click here for Answer👇👇
മലബാർ മാന്വൽ
(101)
അത്തച്ചമയഘോഷയാത്രയ്ക്ക് ശേഷം കൊച്ചി രാജാവ് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നൽകിയിരുന്ന നാണയം ഏത്?
Click here for Answer👇👇
സർവാണി പുത്തൻ
(102)
പണ്ട് അടിയാന്മാർ ജന്മിമാർക്ക് ഓണനാളിൽ നൽകിയിരുന്ന കാഴ്ച ദ്രവ്യം അറിയപ്പെടുന്ന പേര്?
Click here for Answer👇👇
ഓണക്കാഴ്ച
(103)
പണ്ട് അത്തചമയം വിളംബരം ചെയ്യാൻ നടത്തിയിരുന്ന ഘോഷയാത്ര ഏത് പേരിലാണ് അറിയപ്പെടുന്നത്?
Click here for Answer👇👇
ദേശം അറിയിക്കൽ
(104)
കർക്കടക മാസത്തിലെ തിരുവോണം അറിയപ്പെടുന്നതെങ്ങനെ?
Click here for Answer👇👇
പിള്ളേരോണം
(105)
ഓണാഘോഷ ചടങ്ങുകൾ പ്രതിപാദിക്കുന്ന വെള്ളനശ്ശേരി വാസുണ്ണി മൂസ്സിന്റെ കൃതി?
Click here for Answer👇👇
ഓണവൃത്തം
(106)
ഒരു ചെടിയും നട്ടുവളർത്തീ ലോണപ്പൂവെങ്ങനെ നുള്ളാൻ ഒരു വയലും പൂട്ടി വിതച്ചീ – ലോണച്ചോറെങ്ങനെയുണ്ണാൻ ആരുടെ വരികൾ?
Click here for Answer👇👇
എൻ വി കൃഷ്ണവാരിയർ
(107)
ഗുരുവായൂർ ക്ഷേത്രത്തിൽ ഓണതലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾക്ക്‌ പറയുന്ന പേര്?
Click here for Answer👇👇
ഉത്രാട കാഴ്ച
(108)
ഓമനയുടെ ഓണം എന്ന കവിത രചിച്ചത് ആര്?
Click here for Answer👇👇
ഏറ്റുമാനൂർ സോമദാസൻ
(109)
കന്നുകാലികൾക്കായി നടത്തുന്ന ഓണം എന്ന് വിശേഷണം ഉള്ളത്?
Click here for Answer👇👇
ഇരുപത്തെട്ടാം ഓണം
(110)
ഒന്നാം ഓണം എന്ന വിശേഷണം ഉള്ളത്?
Click here for Answer👇👇
ഉത്രാടം
(111)
രണ്ടാം ഓണം എന്ന് വിശേഷിപ്പിക്കുന്നത്?
Click here for Answer👇👇
തിരുവോണം
(112)
കോഴിക്കോട് ജില്ലയിൽ മഹാബലി സങ്കല്പത്തിൽ മലയസമുദായക്കാർ കെട്ടുന്ന തെയ്യത്തിനെ പറയുന്ന പേര്?
Click here for Answer👇👇
ഓണപ്പൊട്ടൻ
(113)
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രം?
Click here for Answer👇👇
തൃക്കാക്കര ക്ഷേത്രം
(114)
തൃക്കാക്കര ക്ഷേത്രം ഏതു ജില്ലയിൽ
Click here for Answer👇👇
എറണാകുളം
(115)
വാമനൻ മഹാബലിയെ പാതാളത്തിൽ എവിടെക്കാണ് ചവിട്ടി താഴ്ത്തിയത്?
Click here for Answer👇👇
രസാതലം
(116)
ഐതിഹ്യമനുസരിച്ച് മഹാബലി നർമ്മതാനദിയുടെ തീരത്ത് നടത്തിയ ദിവസങ്ങളോളം നീളുന്ന വിശ്വജിത്ത് യാഗത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
Click here for Answer👇👇
മഹാബലിയെ ആരും തോൽപ്പിക്കാതിരിക്കാൻ
(117)
ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട മഹാബലിയെ പുനർജനിപ്പിച്ചത് ആരാണ്?
Click here for Answer👇👇
ശുക്രാചാര്യർ
(118)
മഹാബലിയുടെ യാഗവേദിയിൽ മുനികുമാരന്റെ വേഷത്തിൽ എത്തിയത് ആര്?
Click here for Answer👇👇
വാമനൻ
(119)
യജ്ഞശാലയിൽ മുനികുമാരനായി എത്തിയ വാമനൻ മഹാബലിയോട് ആവശ്യപ്പെട്ടത് എന്താണ്?
Click here for Answer👇👇
മൂന്നടി മണ്ണ്
(120)
ഓണത്തെപ്പറ്റി പരാമർശമുള്ള വാഴപ്പള്ളി ശാസനം ഏത് രാജാവിന്റെ കാലത്താണ് പുറപ്പെടുവിച്ചത്?
Click here for Answer👇👇
സ്ഥാണു രവി
(121)
‘തിരുവോണത്തോണി’ കാട്ടൂർ എന്ന സ്ഥലത്തുനിന്ന് ഓണസദ്യക്ക് വേണ്ട വിഭവങ്ങളുമായി എങ്ങോട്ടാണ് പോകുന്നത്?
Click here for Answer👇👇
ആറന്മുള ക്ഷേത്രത്തിൽ
(122)
ഓണക്കാലത്ത് നടക്കുന്ന കായികവിനോദമായ ഓണത്തല്ലിനെ നിയന്ത്രിക്കുന്നവരെ എന്താണ് വിളിക്കുന്നത്?
Click here for Answer👇👇
ചേതൻമാർ
(123)
പണ്ട് അത്തച്ചമയ ആഘോഷങ്ങൾ നടക്കുമ്പോൾ കൊട്ടാരം നർത്തകിമാരുടെ നേതൃത്വത്തിൽ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ?
Click here for Answer👇👇
ദാസിയാട്ടം
(124)
തുമ്പി തുള്ളുമ്പോൾ ഉറയുന്ന സ്ത്രീകൾ അടുത്തു കൂട്ടിയിട്ട പൂവാരി എറിയാറുണ്ട് ഈ ചടങ്ങിന്റെ പേര്?
Click here for Answer👇👇
പൂപ്പട വാരൽ
(125)
തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകൾതോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതിൽ പങ്കെടുക്കുന്നത് ഏതാണ് ഈ കളി?
Click here for Answer👇👇
കുമ്മാട്ടിക്കളി
(126)
ഓണത്തോടനുബന്ധിച്ചു തൃശൂരിൽ നടക്കുന്ന പ്രധാന ആഘോഷം?
Click here for Answer👇👇
പുലികളി
(127)
കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിർത്തലാക്കിയത് ഏതു വർഷം?
Click here for Answer👇👇
1949
(128)
“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” ഈ കവിതയുടെ രചയിതാവ്?
Click here for Answer👇👇
സഹോദരൻ അയ്യപ്പൻ
(129)
ഓണത്തിന് വാൽക്കഷണം എന്നറിയപ്പെടുന്നത്?
Click here for Answer👇👇
പതിനാറാം മകം
(130)
മഹാബലിയെപോലെ ഒരു രാജാവ് എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നു.ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്നു അദ്ദേഹം. ‘പതിറ്റുപ്പത്ത്’ എന്ന പ്രാചീന തമിഴ് കൃതിയിൽ പരാമർശിക്കുന്ന ഈ രാജാവ് ആരാണ്?
Click here for Answer👇👇
നെടുംചേരലാതൻ
(131)
ബലിതർപ്പണം എന്ന ഓണക്കവിത എഴുതിയത്?
Click here for Answer👇👇
അക്കിത്തം അച്യുതൻനമ്പൂതിരി
(132)
‘അവർക്കും ഓണം ഉണ്ടായിരുന്നു’ എന്ന കവിതയുടെ രചയിതാവ്?
Click here for Answer👇👇
വയലാർ രാമവർമ്മ
(133)
‘ഓണമുണ്ണാൻ വന്നവർ’ എന്ന കവിതയുടെ രചയിതാവ്?
Click here for Answer👇👇
പി ഭാസ്കരൻ
(134)
സൃഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയർ ആരാധിക്കുന്നത് എന്ന രീതിയിലുള്ള പരശുരാമന്റെ ആത്മകഥ ബാലാമണിയമ്മ ഒരു കവിതയിലൂടെ അവതരിപ്പിക്കുന്നു ഏതാണ് ആ കവിത?
Click here for Answer👇👇
മഴുവിന്റെ കഥ
(135)
മഹാബലി വാണിരുന്ന നീളവേ നഗരത്തിന് ഭാരതീയ സാഹിത്യത്തിൽ കാണപ്പെടുന്ന പേര്?
Click here for Answer👇👇
ഷോണിത പുരം
(136)
ആറാം ഓണം ഏത് പേരിൽ അറിയപ്പെടുന്നു?
Click here for Answer👇👇
കാടിയോണം
(137)
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ നൂറ്റാണ്ടുകൾക്കു മുമ്പേ കേരളത്തിൽ പ്രചരിച്ചിരുന്ന ഈ വരികൾ ഏത് പാട്ടിലെതാണ്?
Click here for Answer👇👇
മഹാബലി ചരിതം
(138)
ഓണത്തെക്കുറിച്ച് പരാമർശമുള്ള അസുരവിത്ത് എന്ന നോവൽ എഴുതിയത്?
Click here for Answer👇👇
എംടി വാസുദേവൻ
(139)
‘ഓണത്തിന് പാട്ട്’ എന്ന പ്രശസ്തമായ ഓണക്കവിതകൾ എഴുതിയത്?
Click here for Answer👇👇
ജി കുമാരപിള്ള
(140)
‘മഹാബലിക്കൊരു കത്ത്’ എന്ന കവിത എഴുതിയത്?
Click here for Answer👇👇
വയലാർ
(141)
ഓണാഘോഷത്തോടനുബന്ധിച്ച് മൂലം നാളിൽ കുട്ടനാട് നടക്കുന്ന ജലോത്സവം?
Click here for Answer👇👇
ചമ്പക്കുളം വള്ളംകളി
(142)
അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ പായിപ്പാട്ടാറ്റിൽ നടക്കുന്ന ജലോത്സവം?
Click here for Answer👇👇
പായിപ്പാട്ട് വള്ളംകളി
(143)
ചിങ്ങമാസത്തിലെ ഏതു നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്?
Click here for Answer👇👇
ഉത്രട്ടാതി
(144)
ഉത്രട്ടാതി വള്ളംകളി നടക്കുന്നത് എവിടെയാണ്?
Click here for Answer👇👇
ആറന്മുളയിൽ പമ്പയാറ്റിൽ
(145)
മൂലം വള്ളംകളി നടക്കുന്നത് എവിടെയാണ്?
Click here for Answer👇👇
ചമ്പക്കുളം പമ്പാനദിയിൽ
(146)
ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടക്കുന്ന വള്ളംകളി?
Click here for Answer👇👇
നീരേറ്റുപുറം വള്ളംകളി
(147)
ഓണത്തെയ്യത്തിൽ സംസാരിക്കാത്ത തെയ്യം ഏത്?
Click here for Answer👇👇
ഓണപൊട്ടൻ
(148)
ഭാഗവതത്തിലെ ഏത് സ്കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്?
Click here for Answer👇👇
എട്ടാമത്ത സ്കന്ധം
(149)
ഓണത്തിന് പ്രധാനമായും ഒരുക്കുന്ന ആറന്മുള വള്ളംകളി ഏതു നദിയിലാണ് നടത്തുന്നത്?
Click here for Answer👇👇
പമ്പാനദി
(150)
ഓണക്കാലത്തെ മത്സരിച്ചുളള ഊഞ്ഞാലാട്ടം ഏതു പേരിലാണ് അറിയപ്പെടുന്നത്?
Click here for Answer👇👇
ആട്ടം പറക്കൽ
(151)
ഓണത്തുനാട് /ഓടനാട് / ഓണാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം ഏത് ?
Click here for Answer👇👇
കായംകുളം
(152)
ഓണാഘോഷത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണം ഏത് ?
Click here for Answer👇👇
ഓണവില്ല്
(153)
ഓണത്തോടനുബന്ധിച്ച് മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന പന്ത് കളി ഏത് ?
Click here for Answer👇👇
തലപ്പന്തു കളി
(154)
ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്ന് ഏത് ?
Click here for Answer👇👇
ആട്ടകളം കുത്തൽ
(155)
കർക്കിടകമാസത്തിലെ ഏതു നാളിലാണ് ‘പിള്ളരോണം ‘ ആഘോഷിക്കുന്നത്?
Click here for Answer👇👇
തിരുവോണം നാളിൽ
(156)
ഓണക്കാലത്ത് ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപിരിവായിരുന്ന സമർപ്പണം ഏതു പേരിലാണ് അറിയപ്പെടുന്നത്?
Click here for Answer👇👇
ഓണക്കാഴ്ച
(157)
ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്?
Click here for Answer👇👇
ഉത്രാടപാച്ചിൽ
(158)
ഓണത്തിന്റെ ആദ്യദിവസം പൂക്കളത്തിൽ ഏത് നിറമുള്ള പൂവാണ് ഇടുന്നത് ?
Click here for Answer👇👇
മത്ത
(159)
ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെൺകുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകൾ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ?
Click here for Answer👇👇
തുമ്പി തുള്ളൽ
(160)
തൃശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകൾ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങൾ വച്ചുകൊണ്ടുള്ള കലാരൂപമേത് ?
Click here for Answer👇👇
കുമ്മാട്ടി
(161)
കാഴ്ചക്കുല കൃഷി നടത്തുന്നതിൽ പ്രസിദ്ധമായ ജില്ല ഏത് ?
Click here for Answer👇👇
തൃശൂർ
(162)
ഓണവുമായി ബന്ധപ്പെട്ട പുലിക്കളിക്ക് പ്രശസ്തമായത് ഏത് ജില്ലയാണ് ?
Click here for Answer👇👇
തൃശ്ശൂർ
Result:
 

Post a Comment

0 Comments