നമ്മുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോൾ തന്നെ വീട്ട് വാടക ഇനത്തിൽ എന്തെങ്കിലും നികുതി ഇളവ് നേടാമോ?

         

നമ്മുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോൾ തന്നെ വീട്ട് വാടക എന്തിലും ഇനത്തിൽ നികുതി ഇളവ് നേടാമോ?

നമ്മൾ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെങ്കിൽ അവർക്ക് വാടക കൊടുത്താൽ നികുതിയിളവ് ലഭിക്കുമോ എന്ന് പലർക്കും സംശയമുണ്ട്. നിങ്ങൾ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെങ്കിൽപ്പോലും, ഓൺലൈനായോ ചെക്ക് മുഖേനയോ രക്ഷിതാക്കൾക്ക് 'വാടക' നൽകിയതിന് തെളിവുണ്ടെങ്കിൽ നികുതിയിളവ് ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പുതിയ നികുതി ഘടനയിൽ വീടുവാടകയിൽ ഇളവ് ഇല്ലല്ലോ. പഴയ നികുതി ഘടനയിൽ തന്നെ തുടർന്നാൽ ഒരു തുക 'വാടക'യായി അച്ഛനോ അമ്മക്കോ കൈമാറുകയാണെങ്കിൽ ആ തുകയ്ക്ക് നികുതിയിളവ് ലഭിക്കും. ഇതിന് തെളിവായി രസീതുകൾ നൽകേണ്ടതുണ്ട്. എന്നാൽ ‘വാടക’ കൈപ്പറ്റുന്ന അച്ഛനോ അമ്മയോ അത് തങ്ങളുടെ വരുമാനമായി കണക്കാക്കി നികുതി അടക്കാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ അത്തരമൊരു തീരുമാനത്തിലെത്തുന്നതിന് മുമ്പ് രക്ഷിതാക്കളോട് തുറന്ന് സംസാരിക്കുന്നതാണ് നല്ലത്.

Post a Comment

0 Comments