10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz
1. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായ ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച ഈഴവ വൈദ്യൻ?
Ans: ഇട്ടി അച്യുതൻ.2. എന്താണ് തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
Ans: പണ്ടാരപ്പാട്ട വിളംബരം.(1865.)
3. ഏത് വർഷമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായത്?
Ans: 1909.4. ഏത് ദിവസമാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
Ans: 1936 നവംബർ 12.5. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം?
Ans: പാലിയം സത്യാഗ്രഹം.6. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന കേരളാ നിയമസഭ?
Ans: 10-ാം നിയമസഭ.7. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Ans: ഇ. കെ. നായനാർ.(4009 ദിവസം.)
8. ആര്‍ട്ടിക്കിള്‍ 338 പ്രകാരം നിലവില്‍ വന്ന കമ്മീഷനേത്?
Ans: ദേശീയ പട്ടികജാതി കമ്മീഷന്.9. വിവരാവകാശ നിയമത്തിലെ ആകെ ഷെഡ്യൂളുകളുടെ എണ്ണമെത്ര?
Ans: 2.10. ഇന്ത്യയില്‍ സ്ത്രീകള്‍ക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി രൂപീകരിച്ച വര്‍ഷം?
Ans: 1971.11. ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യ യുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ചതാര്?
Ans: വില്യം ബെന്റിക് പ്രഭു.12. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ വൈസ്രോയി?
Ans: ഇർവിൻ പ്രഭു. (1931.)13. ഏത് നേതാവാണ് 'ബീഹാർ സിംഹം' എന്നറിയപ്പെട്ടത്?
Ans: കൺവർസിംഗ്.14. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആര്?
Ans: ഹാർഡിഞ്ച് പ്രഭു II.15. 'മൂൽ ശങ്കർ' എന്ന യഥാർത്ഥനാമമുണ്ടായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
Ans: ദയാനന്ദ സരസ്വതി.16. ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?
Ans: ഇംഗ്ലീഷ്.17. 'ക്രൗളിങ് ഓർഡർ' ഏത് ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല. (1919)18. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ലാഹോർ കേസിൽ തൂക്കിലേറ്റിയതെന്ന്?
Ans: 1931 മാർച്ച് 23.19. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കാരം?
Ans: കമ്മ്യൂണൽ അവാർഡ്. (1932)20. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം?
Ans: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935.21. 'ഗെറ്റിസ്ബർഗ് പ്രസംഗം' നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?
Ans: എബ്രഹാം ലിങ്കൺ.22. 'നഴ്സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരി' എന്നറിയപ്പെടുന്നതാര്?
Ans: ഫ്ലോറൻസ് നൈറ്റിംഗേൽ.23. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലാവാ പീഠഭൂമി?
Ans: ഡെക്കാൺ പീഠഭൂമി.24. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
Ans: അഴീക്കൽ. (കൊല്ലം.)25. ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച തെലുങ്കാനയിലെ ഗ്രാമം?
Ans: പോച്ചമ്പള്ളി.26. ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ഒഴുകുന്ന നദി?
Ans: താവി നദി.27. മാൾവ - പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര?
Ans: ആരവല്ലി.28. ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലത്തിനു കാരണമാകുന്ന കാറ്റ്?
Ans: തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ്.29. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans: തമിഴ്നാട് .30. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്?
Ans: ഭക്രാനംഗൽ.[ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ടെഹ്രി അണക്കെട്ട്.]
31. 'എനർജി പോർട്ട് ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന തുറമുഖം?
Ans: കാമരാജ് തുറമുഖം.(തമിഴ്നാട്.)
32. ഇന്ത്യൻ റെയിൽവേയിൽ ഒരേ ഒരു ഡയമണ്ട് ക്രോസിംഗ് ഉള്ള സ്ഥലം?
Ans: നാഗ്പൂർ. (മഹാരാഷ്ട്ര.)33. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
Ans: നെടുമുടി. (ആലപ്പുഴ ജില്ല.)34. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?
Ans: സൈലന്റ് വാലി.35. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം?
Ans: ചിന്നാർ. (ഇടുക്കി.)36. കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഏതുതരം?
Ans: ജലവൈദ്യുതി.37. 'ഇന്ത്യൻ ബജറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
Ans: പി. സി. മഹലനോബിസ്.38. ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നതെന്ന്?
Ans: 1969 ജൂലൈ 19.39. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?
Ans: കോർപ്പറേറ്റ് നികുതി.40. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?
Ans: 30 ദിവസത്തിനുള്ളിൽ.
0 Comments