Kottayam District - കോട്ടയം ജില്ല

Kottayam District - കോട്ടയം ജില്ല

 
കോട്ടയം ജില്ല

കോട്ടയം  ജില്ലയെക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾ ഈ പാഠം പഠിച്ചാൽ മതിയാകും.

കോട്ടയം ജില്ല
സ്ഥാപിതം 
1949
ജൂലൈ 1
ജനസാന്ദ്രത   896 ച.കി.മീ 
സ്ത്രീപുരുഷ അനുപാതം   1040/1000
കടൽത്തീരം  ഇല്ല.
👉 സമുദ്രതീരമോ മറ്റു സംസ്ഥാന ങ്ങളുമായി അതിർത്തിയോ ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയാണ് കോട്ടയം.
 👉 കേരളത്തിലെ ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട ഏക ജില്ല.
👉 കോർപ്പറേഷൻ    ഇല്ല.
👉 മുനിസിപ്പാലിറ്റി   6
👉 താലൂക്ക്   5
👉 ബ്ലോക്ക് പഞ്ചായത്ത്   11
👉 ഗ്രാമപഞ്ചായത്ത്   71
👉 നിയമസഭാ മണ്ഡലം   9
👉 ലോക്സഭാ മണ്ഡലം   1 (കോട്ടയം.)

1. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം, സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി?
🟥 കോട്ടയം.
📢  അക്ഷരനഗരം, ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി എന്നൊക്കെ അറിയപ്പെടുന്നത് കോട്ടയം പട്ടണമാണ്.
📢  കോട്ടയം സ്ഥിതിചെയ്യുന്നത് മീനച്ചിലാറിന്റെ തീരത്ത്.
🔊 കോട്ടയം പട്ടണത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നതാര്?
🟥 ടി. രാമറാവു.

2. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല?
🟥  കോട്ടയം.
📢  കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
🟥 കോട്ടയം.

3. ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?
🟥 മീനച്ചിലാർ.
📢 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?
🟥  അയ്മനം.

4. കോട്ടയം കുലശേഖര സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നപ്പോൾ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
🟥  വെമ്പൊലിനാട്.

5. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
    🟥  കോട്ടയം - കുമളി റോഡ്.

6. മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജന്മസ്ഥലം?
    🟥 ഉഴവൂർ. (കോട്ടയം ജില്ല.)
📢  കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് സ്ഥിതി ചെയ്യുന്നത്?
    🟥 തെക്കുംതല. (കോട്ടയം.)

7. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം?
  🟥 തലയോലപ്പറമ്പ്. (കോട്ടയം ജില്ല.)
📢 മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ സ്വദേശം?
  🟥 തലയോലപ്പറമ്പ്.

8. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏത്?
🟥  മലയാള മനോരമ.
📢 മലയാളമനോരമ പത്രം കോട്ടയത്തുനിന്നും ആരംഭിച്ചവർഷം?
🟥 1888.
📢 മലയാള മനോരമ എന്ന പേരിന്റെ ഉപജ്ഞാതാവ്?
  🟥 കേരളവർമ്മ വലിയകോയിത്തമ്പുരാൻ.
📢 മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ?
🟥 കണ്ടത്തിൽ വർഗീസ് മാപ്പിള.

9. കേരളത്തിലെ ആദ്യ കോളേജ് ഏത്?
🟥 C.M.S. കോളേജ്, കോട്ടയം.
📢 C.M.S. കോളേജ്, കോട്ടയം സ്ഥാപിതമായ വർഷം?
🟥 1817.

10. കേരളത്തിലെ ആദ്യ പ്രസ്സ്?
🟥 C.M.S. പ്രസ്സ്.
📢 C.M.S. പ്രസ്സ് സ്ഥാപിതമായ വർഷം?
🟥 1821 ൽ.
📢 കേരളത്തിൽ മലയാളം അച്ചടിച്ച ആദ്യത്തെ പ്രസ്സ്?
  🟥 C.M.S. പ്രസ്സ്.
📢  C.M.S. പ്രസ്സ് സ്ഥാപിച്ചതാര്?
🟥 ബെഞ്ചമിൻ ബെയ്ലി.

11. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം?
🟥 ദീപിക.
👉 ദീപിക പ്രസിദ്ധീകരണമാരംഭിച്ചത്?
🟥 1887 ൽ, കോട്ടയത്തുനിന്ന്.
👉 ദീപിക പത്രത്തിന്റെ ആസ്ഥാനം?
🟥 കോട്ടയം.

12. അഖില കേരള ബാലജനസഖ്യം രൂപവൽക്കരിച്ചതാര്?
🟥 കെ. സി. മാമ്മൻ മാപ്പിള.

13. കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ച സ്ഥലം?
🟥 കോട്ടയം.

14. കോട്ടയം ആസ്ഥാനമായി സാഹിത്യപ്രവർത്തകസഹകരണസംഘം രൂപം കൊണ്ട വർഷം?
🟥 1945.

15. ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ സർവ്വകലാശാല?
🟥 മഹാത്മാഗാന്ധി സർവ്വകലാശാല.
👉 ആസ്ഥാനം - അതിരമ്പുഴ.

16. കോട്ടയം ജില്ലയിലെ പ്രധാന നൃത്തരൂപങ്ങൾ?
🟥 അർജ്ജുനനൃത്തം & മാർഗ്ഗംകളി.

17. കോട്ടയം ഇടുക്കി അതിർത്തിയിൽ മാങ്കുന്ന്, കടയന്നൂർ മല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം?
🟥 ഇലവീഴാപൂഞ്ചിറ.

18. കോട്ടയം ജില്ലയിൽ പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം?
🟥 ചവിട്ടുനാടകം.
👉 തട്ടുപൊളിപ്പൻ എന്നറിയപ്പെടുന്ന കലാരൂപമാണ് - ചവിട്ടുനാടകം.
👉 പോർച്ചുഗീസുകാരാണ് ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്.

19. ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന പ്രദേശം?
🟥 വാഗമൺ.
👉 പാരാഗ്ലൈഡിങിന് അനുയോജ്യമായ കേരളത്തിലെ പ്രദേശമാണ് - വാഗമൺ.

20. മലയാളി മെമ്മോറിയൽ ന് തുടക്കംകുറിച്ചത് എവിടെവച്ച്?
🟥 കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച്.

21. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം?
🟥 ഏറ്റുമാനൂർ ക്ഷേത്രം.
👉 ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് നടരാജ ചിത്രം സ്ഥിതി ചെയ്യുന്നത്.

22. കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?
🟥 ചങ്ങനാശ്ശേരി.
👉 ചന്ദനക്കുടം മഹോത്സവം നടക്കുന്നത് - ചങ്ങനാശ്ശേരിയിൽ.

23. പേട്ടതുള്ളലിന് പ്രശസ്തമായ വാവരു പള്ളി സ്ഥിതി ചെയ്യുന്നത്?
🟥 എരുമേലി, കോട്ടയം ജില്ല.

24. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം?
🟥 ആദിത്യപുരം. [കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത്.]

25. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?
🟥 പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം.

26. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി?
🟥 ഭരണങ്ങാനം പള്ളി. (കോട്ടയം ജില്ല.)

27. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി?
🟥 ട്രാവൻകൂർ സിമന്റ്സ്, (നാട്ടകം, കോട്ടയം.)

സ്ഥാപനങ്ങൾ - ആസ്ഥാനങ്ങൾ
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ കോട്ടയം
നായർ സർവീസ് സൊസൈറ്റി (N. S. S.) പെരുന്ന (ചങ്ങനാശ്ശേരി.)
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി വെള്ളൂർ
പ്ലാന്റേഷൻ കോർപ്പറേഷൻ കോട്ടയം
മദ്രാസ് റബർ ഫാക്ടറി (MRF) വടവാതൂർ
റബ്ബർ ബോർഡ് കോട്ടയം
റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments