Pathanamthitta District of Kerala പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ല, മൂഴിയാർ ഡാം, കക്കാട് ജലവൈദ്യുത പദ്ധതി, ശബരിഗിരി ജലവൈദ്യുത പദ്ധതി, ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ല

      പത്തനംതിട്ട ജില്ലയെക്കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങളെ പ്രാപ്തരാക്കുന്ന പാഠഭാഗം.



💥 കേരളത്തിലെ 14 ജില്ലകളിൽ 13 -ാമതായി രൂപം കൊണ്ട ജില്ല?
💥 തെക്കൻ കേരളത്തിലെ ഏറ്റവും പുതിയ (ഏറ്റവും പ്രായം കുറഞ്ഞ) ജില്ല?
💥 കടൽ തീരമില്ലാത്ത കേരളാ ജില്ലകളിൽ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല?
പത്തനംതിട്ട ജില്ല.

1.  പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം പത്തനംതിട്ട സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്ത്?
🟥 അച്ചൻകോവിലാർ.

2. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈയ്യെടുത്ത വ്യക്തിയാര്?
🟥 കെ. കെ. നായർ.

3. 1982 ൽ ഏത് ജില്ലകൾ വിഭജിച്ചാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്?
🟥 കൊല്ലം & ആലപ്പുഴ ജില്ലകൾ.

4. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
🟥 തമിഴ്നാട്.

5. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ഏത്?
🟥 തിരുവല്ല റെയിൽവേ സ്റ്റേഷൻ.
📢 റെയിൽവേയുള്ള ജില്ലകളിൽ ഏറ്റവും കുറച്ച് റെയിൽപാതയുള്ള ജില്ല?
🟥 പത്തനംതിട്ട.

6. മൂഴിയാർ ഡാം, കക്കാട് ജലവൈദ്യുത പദ്ധതി, ശബരിഗിരി ജലവൈദ്യുത പദ്ധതി, ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പത്തനംതിട്ട ജില്ല.

7. ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി?
🟥 ആറന്മുള വള്ളംകളി. (ഉത്രൃട്ടാതി വള്ളംകളി.)
📢 ആറന്മുള വള്ളംകളി നടക്കുന്ന നദി?
🟥 പമ്പാ നദി.

8. എഡി 54 ൽ സെന്റ് തോമസ് നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നിരണം പള്ളി സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പത്തനംതിട്ട.
📢 കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം?
🟥 നിരണം.

9. പ്രശസ്തമായ മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?
🟥 പത്തനംതിട്ട ജില്ല.
📢 മാരാമൺ കൺവെൻഷൻ നടക്കുന്ന നദീതീരം?
🟥 പമ്പ.
📢 ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമാണ്?
🟥 മാരാമൺ കൺവെൻഷൻ.
📢 മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?
🟥 1895.

10. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന ജില്ല?
🟥 പത്തനംതിട്ട ജില്ല.
📢 ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?
🟥 പമ്പാനദി.

11. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ആറന്മുള.
📢 ആറന്മുള കണ്ണാടി നിർമ്മിച്ചിരിക്കുന്നത് ഏതു പദാർത്ഥം ഉപയോഗിച്ച്?
🟥 ലോഹക്കൂട്ട് കൊണ്ട്.

12. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 പത്തനംതിട്ട ജില്ല.

13. ഓർമ്മപ്പെരുന്നാൾ നടക്കുന്ന മാർ ഗ്രിഗോറിയസ് ക്രിസ്തീയ ദേവാലയം സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പത്തനംതിട്ട.

14. ഇന്ത്യയിൽ സീസണിൽ വരുമാനം ഏറ്റവും കൂടുതലുള്ള ക്ഷേത്രം?
🟥 ശബരിമല.
📢 ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്?
🟥 റാന്നി, പത്തനംതിട്ട ജില്ല.
📢 ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവം?
🟥 ശബരിമല മകരവിളക്ക്.

15. അതുകൊണ്ട്, തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
🟥 പത്തനംതിട്ട ജില്ല.



20. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
🟥 ഇലവുംതിട്ട, പത്തനംതിട്ട ജില്ല.

21. ചെങ്ങറ ഭൂസമരം നടന്ന ജില്ലയേത്?
🟥 പത്തനംതിട്ട.

22. ചരൽക്കുന്ന് ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ജില്ല?
🟥 പത്തനംതിട്ട.

23. കൊടുമൺ ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
🟥 പത്തനംതിട്ട ജില്ലയിൽ.

24. വർഷം മുഴുവൻ പൂത്തു നിൽക്കുന്ന കണിക്കൊന്നമരമുള്ള പത്തനംതിട്ടയിലെ പുരാതന ക്ഷേത്രം?
🟥 ആനിക്കാട്ടിലമ്മ ക്ഷേത്രം.

25. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം ഏത്?
🟥 ഗവി മ്യൂസിയം. (കോന്നി.)
📢 ഗവി ഇക്കോ ടൂറിസം പദ്ധതി ഏതു ജില്ലയിൽ? പത്തനംതിട്ട ജില്ലയിൽ.

26. കോന്നിയിലെ ആനക്കൂട് സ്ഥാപിതമായ വർഷം?
🟥 1942.
📢 കോന്നി ആനത്താവളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?
📢 ഐതിഹ്യമാല.

27. കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
🟥 തിരുവല്ല.
📢 ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
🟥 തിരുവല്ല.

28. മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം?
🟥 പന്തളം. (പത്തനംതിട്ട.)

29. കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ്?
🟥  മഞ്ചാടി. (പത്തനംതിട്ട ജില്ല.)

30. മധ്യതിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ്?
🟥 ടി. കെ. റോഡ്. (തിരുവല്ല കുമ്പഴ റോഡ്.)

31. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ & ഫോക് ആർട്സിന്റെ ആസ്ഥാനം?
🟥 മണ്ണടി. (പത്തനംതിട്ട ജില്ല.)
📢 വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലവും മണ്ണടി തന്നെ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments