Mohiniyattam, Kathakali in Malayalam

കേരളത്തിലെ നൃത്തരൂപങ്ങളും കലാരൂപങ്ങളും,മോഹിനിയാട്ടം,മോഹിനിയാട്ടത്തിന്റെ മാതാവ്,കൃഷ്ണനാട്ടവും രാമനാട്ടവും,കേരളത്തിന്റെ തനത് കലാരൂപം


LDC Main / Degree Level Prelims 

കേരളത്തിലെ നൃത്തരൂപങ്ങളും കലാരൂപങ്ങളും. 

മോഹിനിയാട്ടം.

1. കേരളത്തിലെ തനത് ലാസ്യ നൃത്തരൂപം എന്നറിയപ്പെടുന്നത്?

       Ans: മോഹിനിയാട്ടം.


2. ലാസ്യ ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്നതും ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്തുമായ കേരളീയ നൃത്തരൂപം?

       Ans: മോഹിനിയാട്ടം.

 


3. മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്ന സംഗീതം ഏത്?

       Ans: കർണാടക സംഗീതം.




4. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവന ത്തിൽ മുഖ്യപങ്കുവഹിച്ച തിരുവിതാംകൂർ മഹാരാജാവാര്?

       Ans: സ്വാതിതിരുനാൾ.


5. മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?

       Ans: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.


6. പ്രഥമ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് അർഹയായതാര്?

       Ans: ഡോ. കനക് റെലെ.  

 

കൃഷ്ണനാട്ടവും രാമനാട്ടവും

7. ഏതു ക്ഷേത്രാങ്കണത്തിലാണ് കൃഷ്ണനാട്ടം അരങ്ങേറുന്നത്?

       Ans: ഗുരുവായൂർ.


8. കേരളത്തിലെ ആദ്യത്തെ നൃത്തനാടകമായി നിരീക്ഷിക്കപ്പെടുന്ന ഉപാസനകല ഏത്?

       Ans: കൃഷ്ണനാട്ടം.


9. ഗീതാഗോവിന്ദത്തെ അനുകരിച്ച് സംസ്കൃതഭാഷയിൽ, കൃഷ്ണനാട്ടത്തിന്റെ കാവ്യ രൂപമായ കൃഷ്ണഗീതി രചിച്ചതാര്?

       Ans: മാനവേദ രാജാവ്.


10. ശ്രീകൃഷ്ണ കഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപം ഏത്?

       Ans: കൃഷ്ണനാട്ടം.


11. ഏറ്റവും കൂടുതൽ പൊയ്മുഖ വേഷങ്ങളുള്ള കലാരൂപം ഏത്?

       Ans: കൃഷ്ണനാട്ടം.


12. കൃഷ്ണനാട്ടത്തിന് ബദലായി പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപംകൊടുത്ത കലാരൂപം ഏത്?

       Ans: രാമനാട്ടം.


13. രാമനാട്ടത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ക്ലാസിക്കൽ നൃത്തരൂപം ഏത്?

       Ans: കഥകളി.
📢 അതുകൊണ്ട് കഥകളിയുടെ ആദിരൂപം എന്നറിയപ്പെടുന്നത് - രാമനാട്ടം.


 

കഥകളി

14. കേരളത്തിലെ ഏതു നൃത്തരൂപമാണ് കലകളുടെ രാജാവ് എന്നറിയപ്പെടുന്ന ത്?

       Ans: കഥകളി.


15. കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്ന നൃത്തരൂപം?

       Ans: കഥകളി.


16. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നതാര്?

       Ans: കൊട്ടാരക്കര തമ്പുരാൻ.


17. ഏത് ഗ്രന്ഥമാണ് കഥകളി മുദ്രകൾക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?

       Ans: ഹസ്തലക്ഷണദീപിക.


18. ഉദാത്ത നാട്യ രൂപം, നൃത്ത നാട്യം (The Dance Drama), സമഗ്ര നൃത്തം (The Total Theatre) എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന കേരളീയ നൃത്തരൂപം?

       Ans: കഥകളി.


19. കഥകളിയിലെ മുദ്രകളുടെ എണ്ണം എത്ര?

       Ans: 24.




20. കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളുടെ അറിയിക്കാൻ വേണ്ടി യുള്ള വാദ്യ പ്രകടനം ഏത്?

       Ans: കേളികൊട്ട്.


21. കഥകളി രംഗത്ത് വിളക്ക് വച്ചു കഴിഞ്ഞാലുടൻ നടക്കുന്ന ചടങ്ങ്?

       Ans: അരങ്ങുകേളി (കേളിക്കൈ).


22. കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏത്?

       Ans: പുറപ്പാട്.


23. കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏത്?

       Ans: ധനാശി.


24. കഥകളിയുടെ സാഹിത്യ രൂപം എന്നറിയപ്പെടുന്നത്?

       Ans: ആട്ടക്കഥ.




25. കഥകളിയെ പുനരുജ്ജീവിപ്പിച്ച് ലോകശ്രദ്ധ നേടിക്കൊടുത്ത മഹാകവി ആര്?

       Ans: വള്ളത്തോൾ.


26. കഥകളിയുടെ ശുക്രദശ എന്നറിയപ്പെട്ട കാലഘട്ടം ഏത്?

       Ans: ഉത്രംതിരുനാൾ മാർത്താണ്ഡ വർമ്മയുടെ ഭരണകാലഘട്ടം.


27. അന്താരാഷ്ട്ര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ന്യൂഡൽഹി.


28. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊല്ലം.






29. സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

       Ans: പച്ച.


30. രാക്ഷസ സ്വഭാവമുള്ള കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

       Ans: കരി.


31. ദുഷ്ടന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

       Ans: കത്തി.


32. സ്ത്രീകളേയും മുനിമാരേയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഏത്?

       Ans: മിനുക്ക്.


33. ക്രൂരന്മാരായ രാക്ഷസന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷമാണ്?

       Ans: ചുവന്ന താടി.


34. അമാനുഷികമായ കഴിവുള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ്?

       Ans: വെള്ളത്താടി.


35. വേടൻമാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ്?

       Ans: കറുത്ത താടി.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments