Arts and Literature during Indian Independence

ബംഗാളി സാഹിത്യത്തിലെ ആദ്യ നോവൽ,ദുർഗ്ഗേശനന്ദിനി,ആധുനിക ബംഗാളി സാഹിത്യത്തിന്റെ പിതാവ്,ബങ്കിം ചന്ദ്ര ചാറ്റർജി,ബങ്കിം ചന്ദ്ര ചാറ്റർജി,നീൽ ദർപ്പൺ,

സ്വാതന്ത്ര്യ സമര ചരിത്ര കാലത്തെ സാഹിത്യവും കലയും.

1. ഏതാണ് ബംഗാളി സാഹിത്യത്തിലെ ആദ്യ നോവൽ?

       Ans: ദുർഗ്ഗേശനന്ദിനി.


2. 'ദുർഗ്ഗേശനന്ദിനി' എന്ന നോവൽ രചിച്ചതാര്?

       Ans: ബങ്കിം ചന്ദ്ര ചാറ്റർജി.

 


3. 'ആധുനിക ബംഗാളി സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ബങ്കിം ചന്ദ്ര ചാറ്റർജി.



 

4. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ സാഹിത്യ കൃതി?

       Ans: ദുർഗ്ഗേശനന്ദിനി.


5. ആനന്ദമഠം എന്ന നോവൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ചത് ഏത് പ്രധാന സംഭവത്തെ പശ്ചാത്തലമാക്കിയാണ്?

       Ans: ബംഗാളിലെ സന്യാസി കലാപം.


6. ആനന്ദമഠം എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

       Ans: 1882.  


7. ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച ബംഗാളി പത്രം ഏത്?

       Ans: ബംഗദർശൻ.


8. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ ഏത്?

       Ans: രാജ്മോഹൻസ് വൈഫ്.


9. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ അവസാനത്തെ നോവൽ ഏത്?

       Ans: സീതാറാം.

 

ദുർഗ്ഗേശനന്ദിനി, ആനന്ദമഠം, കൃഷ്ണ ചരിത്ര, ദേവി ചൗധരിണി, വിഷവൃക്ഷ, മൃണാളിനി എന്നിവയാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പ്രധാനകൃതികൾ.


10. 'നീൽ ദർപ്പൺ' എന്ന നോവൽ എഴുതിയതാര്?

       Ans: ദീനബന്ധു മിത്ര.


11. ഇന്ത്യയുടെ ദേശഭക്തിഗാനമായ 'സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര' എന്ന ഗാനം രചിച്ച ഉറുദു കവി?

       Ans: അല്ലാമാ മുഹമ്മദ് ഇഖ്ബാൽ.


12. കൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചതാര്?

       Ans: അബനീന്ദ്രനാഥ ടാഗോർ.


13. 'ഭാരത മാതാ' എന്ന ജലഛായാ ചിത്രം വരച്ചതാര്?

       Ans: അബനീന്ദ്രനാഥ ടാഗോർ.


14. നന്ദലാൽ ബോസിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം ഏത്?

       Ans: സതി.


15. കോൺഗ്രസിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞെടുത്ത 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം വരച്ചതാര്?

       Ans: നന്ദലാൽ ബോസ്.


16. 1883 ൽ സുരേന്ദ്രനാഥ് ബാനർജി യുടെ നേതൃത്വത്തിൽ ഇന്ത്യൻ അസോസിയേഷന്റെ ആദ്യ സമ്മേളനം ചേർന്നതെവിടെ?

       Ans: കൽക്കത്തയിൽ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments