Quiz LDC / LGS Main |Degree Level Preliminary - No: 33

Kerala PSC Quiz for LDC / LGS Main | Degree Level Preliminary വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ,മുഹമ്മദ് ബിൻ തുഗ്ലക്ക്,ഗുരുനാനാക്കിന്റെ ജന്മസ്ഥലം, ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ,ചാൾസ് മെറ്റ്കാഫ്,ബിബിഘർ കൂട്ടക്കൊല,ചക്രവാത സദൃശ്യനായ ഹിന്ദു,ഷോം പ്രകാശ്,ഗോപാലകൃഷ്ണ ഗോഖലെ,സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി,കയ്യൂർ,ഹോസ്ദുർഗ്,അറിവോരം,ചവിട്ടുനാടകം,പോർച്ചുഗീസുകാർ,കേരളം രാഷ്ട്രപതി ഭരണത്തിൽ,

1. ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി'യുടെ മാതൃകയിൽ രൂപംകൊണ്ട സമുദായസംഘടന?

       Ans: നായർ സർവീസ് സൊസൈറ്റി.


2. കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക്?

       Ans: ഹോസ്ദുർഗ്. (കാസർഗോഡ്.)

 


3. കോടതി വിധിയിലൂടെ കേരളത്തിൽ നിയമസഭാംഗത്വം തിരിച്ചു കിട്ടിയ ആദ്യ വ്യക്തി?

       Ans: വി. ആർ. കൃഷ്ണയ്യർ.



4. കേരളാ നിയമസഭയുടെ ഔദ്യോഗിക വാർത്താ പത്രിക ഏത്?

       Ans: അറിവോരം.


5. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചതാര്?

       Ans: പോർച്ചുഗീസുകാർ.


6. 1859-ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.  


7. എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായത്? 

       Ans: 7 തവണ.


8. 'വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ' എന്ന വിശേഷണമുള്ള ഡൽഹി സുൽത്താനാര്?

       Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്.


9. ആരുടെ ഭരണ കാലമാണ് തെലുങ്ക് സാഹിത്യത്തിലെ സുവർണ്ണകാലം എന്നറിയപ്പെട്ടത്?

       Ans: കൃഷ്ണദേവരായരുടെ.


10. പന്ത്രണ്ടാം നൂറ്റാണ്ടിൽ വീരശൈവ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് സംസ്ഥാനത്ത്?

       Ans: കർണാടകയിൽ.


11. സിക്ക് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

       Ans: തൽവണ്ടി.


12. ദേശീയ സമര കാലത്ത് 'ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ' ആയി കണക്കാക്കിയിരുന്ന വ്യക്തി ആര്?

       Ans: ചാൾസ് മെറ്റ്കാഫ്.


13. കാൺപൂരിൽ നടന്ന ഉപരോധത്തിനും ബിബിഘർ കൂട്ടക്കൊലക്കും നേതൃത്വം കൊടുത്തതാര്?

       Ans: നാനാ സാഹിബ്.


14. 1857 വിപ്ലവകാലത്ത് താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

       Ans: സർ കോളിൻ കാംപ്ബെൽ.


15.  ആരെയാണ് 'ചക്രവാത സദൃശ്യനായ ഹിന്ദു' എന്ന് വിശേഷിപ്പിക്കുന്നത്?

       Ans: സ്വാമി വിവേകാനന്ദനെ.

16. ഏത് വ്യക്തിയാണ് 'യങ് ബംഗാൾ പ്രസ്ഥാനം' എന്ന സംഘടന സ്ഥാപിച്ചത്?

       Ans: ഹെൻറി വിവിയൻ ഡെറോസിയോ.


17. ദേശീയ സമര കാലത്ത് 'ഷോം പ്രകാശ്' എന്ന പത്രം സ്ഥാപിച്ചതാര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


18. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ  ഹെഡ് ക്വാർട്ടേഴ്സ്?

       Ans: അഡയാർ (മദ്രാസ്.)


19. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി?

       Ans: നരേന്ദ്ര മോദി.


20. ലാലാ ലജ്പത് റായിയുടെ മരണത്തിനുത്തരവാദിയായ സാൻഡേഴ്സണെ ഇന്ത്യൻ വിപ്ലവകാരികൾ വധിച്ച വർഷം?

       Ans: 1928.


21. ദക്ഷിണാഫ്രിക്കയിൽ 
ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര്?

       Ans: ഇന്ത്യൻ ഒപ്പീനിയൻ.


22. "അത് എന്റെ അമ്മയാണ്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

       Ans: ഭഗവദ്ഗീതയെ.


23. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

       Ans: രോഹിണി.


24. ചേരിചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചതാര്?

       Ans: വി കെ കൃഷ്ണമേനോൻ.


25. ബോർബൻ രാജവംശം ഭരണം നടത്തിയ രാജ്യം?

       Ans: ഫ്രാൻസ്.


26. 'രക്ത രൂക്ഷിതമായ ഞായറാഴ്ച' ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: റഷ്യൻ വിപ്ലവം.


27. മരണാനന്തരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഏക യു.എൻ. സെക്രട്ടറി ജനറൽ?

       Ans: ഡാഗ് ഹാമർഷോൾഡ്.


28. ലോക ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?

       Ans: ലണ്ടൻ.

29. നമ്മുടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ ബീച്ച്?

       Ans: മറീന ബീച്ച് (ചെന്നൈ.)

30. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത?

       Ans: അരുണിമ സിൻഹ.


31. ചക്രവാതങ്ങൾ ഉത്തരാർദ്ധഗോളത്തിൽ വീശുന്ന ദിശ?

       Ans: എതിർ ഘടികാര ദിശ.


32. ഭൂപടത്തിലൂടെ ഒരു സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കാൻ സഹായിക്കുന്ന ഉപകരണം?

       Ans: പ്ലാനിമീറ്റർ.


33. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?

       Ans: അൾജീരിയ.


34. രാജ്യാന്തര അതിർത്തി ഏറ്റവും കുറച്ച് ദൂരം മാത്രമുള്ള  ഇന്ത്യൻ സംസ്ഥാനം?

       Ans: നാഗാലാൻഡ്.


35. രാജ്യത്തെ ആദ്യ പുകയില വിമുക്ത ഗ്രാമം?

       Ans: ഗരിഫെമ (നാഗാലാൻഡ്).


36. ഇന്ത്യയിലെ കൊടുമുടികളിൽ ഏറ്റവും ഉയരം കൂടിയത് എന്നറിയപ്പെടുന്നത്?

       Ans: ഗോഡ് വിൻ ഓസ്റ്റിൻ.


37. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

       Ans: യമുന.


38. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ഏത്?

       Ans: ഉപദ്വീപീയ പീഠഭൂമി.


39. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം?

       Ans: ഇരുമ്പുരുക്ക് വ്യവസായം.


40. ഇന്ത്യയിലെ ആദ്യ ദേശീയ പാത ആയി കണക്കാക്കപ്പെടുന്നത്?

       Ans: ഗ്രാൻഡ് ട്രങ്ക് റോഡ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments