Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 2

Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 2, വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം, സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ,

Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 2

1. ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

      ANS: പോർച്ചുഗീസുകാർ  

 

2. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി?

      ANS: കെഎം മാണി  

 

3. ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ദൃക്സാക്ഷിവിവരണമായ 'മാത്സാപ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചതാര്?

      ANS: വിഷ്ണുഭട്ട് ഗോഡ്സെ  


 

4. വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം?

      ANS: 1892  

 

5. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സുഭാഷ്ചന്ദ്രബോസ് നൽകിയ പേര്?

      ANS: ഷഹീദ്-സ്വരാജ് ദ്വീപുകൾ  

 

6. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?

      ANS: വാട്ടർ ലൂ യുദ്ധം (1815)  

 

7. അന്താരാഷ്ട്രാ നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ?

      ANS: ബി എൻ റാവു  


 

8. സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

      ANS: ബേഡൻ പവ്വൽ  

 

9. മരുഭൂമികളില്ലാത്ത വൻകര?

      ANS: യൂറോപ്പ്  

 

10. ഭൂപടത്തിൽ സമുദ്രനിരപ്പിൽ നിന്ന് തുല്ല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ?

      ANS: കോണ്ടൂർ രേഖകൾ  

 

11. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

      ANS: ഹരിയാന  


 

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?

      ANS: സാംബർ തടാകം (രാജസ്ഥാൻ)  

 

13. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി ഏത്?

      ANS: സിന്ധു നദി  

 

14. പൂർവ്വ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം?

      ANS: ജിൻധാഘടാ പർവ്വതം  

 

15. ദേശീയ പൈതൃക മൃഗമായി ആനയെ അംഗീകരിച്ച വർഷം?

      ANS: 2010  


 

16. ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

      ANS: ചൈന  

 

17. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല?

      ANS: ബൊക്കാറോ (ജാർഖണ്ഡ്)  

 

18. ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ആര്?

      ANS: ഷേർഷാ സൂരി  

 

19. പൂർവ്വതീര രത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം ഏത്?

      ANS: വിശാഖപട്ടണം  

 

20. ഇന്ത്യയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ റെയിൽവേ സ്റ്റേഷൻ?

      ANS: ഗുവാഹത്തി  

 

21. കേരളത്തിൽ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിതമായതെവിടെ?

      ANS: ആലപ്പുഴയിൽ  

 

22. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

      ANS: ചാലിപ്പുഴ  

 

23. സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത?

      ANS: ജസ്റ്റിസ് ഫാത്തിമാ ബീവി  

 

24. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്ര വിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

      ANS: പി സി മഹലനോബിസ്  

 

25. പൂർണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് ഏത്?

      ANS: പഞ്ചാബ് നാഷണൽ ബാങ്ക്  

 

26. സ്വദേശി ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്?

      ANS: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ  

 

27. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന നികുതി?

      ANS: ഒക്ട്രോയ്  

 

28. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് ഗവൺമെന്റിന്റെ കാലത്ത്?

      ANS: പി വി നരസിംഹറാവു ഗവൺമെന്റിന്റെ  

 

29. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡണ്ടിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

      ANS: അനുച്ഛേദം 123  

 

30. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

      ANS: അനുച്ഛേദം 213  

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments