യൂറോപ്യന്മാരുടെ ആഗമനം: ഡാനിഷുകാർ, ഫ്രഞ്ചുകാർ, കർണ്ണാട്ടിക് യുദ്ധങ്ങൾ, വാണ്ടിവാഷ് യുദ്ധം.

വാണ്ടിവാഷ് യുദ്ധം,സെറാംപൂർ,ട്രാൻക്യൂബാർ,ഡാൻസ് ബോർഗ് കോട്ട,പോണ്ടിച്ചേരിയുടെ പിതാവ്,പരന്ത്രീസുകാർ, ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ,

യൂറോപ്യന്മാരുടെ ആഗമനം:

       യൂറോപ്യന്മാരുടെ ആഗമനം എന്ന ഭാഗത്തുനിന്ന്, ഡാനിഷുകാർ, ഫ്രഞ്ചുകാർ, കർണ്ണാട്ടിക് യുദ്ധങ്ങൾ, വാണ്ടിവാഷ് യുദ്ധം തുടങ്ങിയ വിഷയങ്ങളേക്കുറിച്ചുള്ള പ്രധാന വസ്തുതകൾ.

ഡാനിഷുകാർ

1. ഏത് രാജ്യക്കാരാണ് ഡാനിഷുകാർ എന്നറിയപ്പെടുന്നത്?
📚  ഡെൻമാർക്ക്കാർ

2. ഡെൻമാർക്ക് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
📚 1616

3. ഡാനിഷുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങൾ?
📚 സെറാംപൂർ (WB), ട്രാൻക്യൂബാർ (TN).

4. ഏതു വർഷമാണ് ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ചത്?
📚 1620

5. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണികഴിപ്പിച്ച സ്ഥലം?
📚 ട്രാൻക്യൂബാർ

6. ട്രാൻക്യൂബാർ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ?
📚 തരങ്കാമ്പാടി.

ഫ്രഞ്ചുകാർ

7. വ്യാപാരാവശ്യത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്പ്യൻ ശക്തി?
📚 ഫ്രഞ്ചുകാർ

8. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
📚 1664.

9. ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം?
📚 പോണ്ടിച്ചേരി.

10. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ?
📚 ഫ്രാങ്കോയി മാർട്ടിൻ.

11. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?
📚 മാഹി (Ker), കാരയ്ക്കൽ & പോണ്ടിച്ചേരി (പുതുച്ചേരി), യാനം (AP), ചന്ദ്രനഗർ (WB).

12. മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കോട്ട നിർമ്മിച്ച വർഷം?
📚 1724.

13. കേരളാ ചരിത്രത്തിൽ പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്ന യൂറോപ്പ്യൻ ശക്തി?
📚 ഫ്രഞ്ചുകാർ

14. 1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചതെവിടെ?
📚 സൂറത്തിൽ

15. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ട കേരളത്തിലെ നദി?
📚 മയ്യഴിപ്പുഴ.
(യൂറോപ്പിൽ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന ചാനൽ - ഇംഗ്ലീഷ് ചാനൽ.)

കർണ്ണാട്ടിക് യുദ്ധങ്ങൾ

16. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?
📚 വാണ്ടിവാഷ് യുദ്ധം (1760)
( മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ ഭാഗമായിരുന്നു വാണ്ടിവാഷ് യുദ്ധം)

17. വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി?
📚 പാരീസ് ഉടമ്പടി (1763)
(മൂന്നാം കർണാട്ടിക് യുദ്ധത്തിന്റെ ഭാഗമായ യുദ്ധമാണ് വാണ്ടിവാഷ് യുദ്ധം. മൂന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയും പാരിസ് ഉടമ്പടി തന്നെ.)

18. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന കർണാട്ടിക് യുദ്ധങ്ങൾ ഏതൊക്കെ ശക്തികൾ തമ്മിലായിരുന്നു?
📚 ബ്രിട്ടനും ഫ്രാൻസും
( യൂറോപ്പിൽ നടന്ന ഓസ്ട്രിയൻ പിന്തുടർച്ചാവകാശത്തിന്റെ ഭാഗമായി. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന പ്രധാന യുദ്ധങ്ങളാണ് കർണാട്ടിക് യുദ്ധങ്ങൾ.)

19. ഒന്നാം കർണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?
📚 മദ്രാസ്

20. എയ്ക്സ് ലാ ചാപ്പേൽ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?
📚 മദ്രാസ്.

21. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം എന്തായിരുന്നു?
📚 ഹൈദരാബാദിലും കർണാടകത്തിലുമുണ്ടായ പിന്തുടർച്ചാവകാശ തർക്കം.

22. രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചതാര്?
📚 റോബർട്ട് ക്ലൈവ്

23. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന് കാരണം?
📚 യൂറോപ്പിലെ സപ്തവത്സര യുദ്ധം

24. സപ്തവത്സര യുദ്ധം നടന്നത് ഏതൊക്കെ ശക്തികൾ തമ്മിൽ?
📚 ബ്രിട്ടനും ഫ്രാൻസും തമ്മിൽ

25. മൂന്നാം കർണാടിക് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് ഗവർണർ?
📚 കൗണ്ട് ഡി ലാലി

26. ഒന്നാം കർണാട്ടിക് യുദ്ധം (1746 - 48) അവസാനിപ്പിക്കാൻ കാരണമായ സന്ധി?
📚 എയ്ക്സ് ലാ ചാപ്പേൽ സന്ധി (1748)

27. രണ്ടാം കർണാട്ടിക് യുദ്ധം (1748 - 54) അവസാനിപ്പിക്കാൻ കാരണമായ സന്ധി?
📚 പോണ്ടിച്ചേരി സന്ധി (1754)

28. മൂന്നാം കർണാട്ടിക് യുദ്ധം (1758 - 64) അവസാനിപ്പിക്കാൻ കാരണമായ സന്ധി?
📚 പാരീസ് ഉടമ്പടി (1763)

29. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയവർഷം ഏത്?
📚 1954.
☆☆☆☆☆☆☆
Kerala PSC Coaching to Success wish you a great day!

Post a Comment

0 Comments