Kerala Psc രാജ്യസഭ: പ്രധാന ചോദ്യങ്ങൾ

രാജ്യസഭയിൽ സീറ്റുകൾ സംവിധാനം, രാജ്യസഭ നിലവിൽ വന്നത്, പരവതാനിയുടെ നിറം, രാജ്യസഭാ സീറ്റുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം, കേരളത്തിൽ എത്ര രാജ്യസഭാ സീറ്റുകൾ

രാജ്യസഭ: Kerala Psc പ്രധാന ചോദ്യങ്ങൾ 

      ഇന്ത്യൻ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ. രാജ്യസഭയും ( കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്) അധോസഭയായ ലോക്സഭയും (ഹൗസ് ഓഫ് ദ പീപ്പിൾ) ഇന്ത്യൻ രാഷ്ട്രപതിയും ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്.

      രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം, കല എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകിയവരിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽപ്പെടും.

        ഇതുകൂടാതെ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണ സഭകൾ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ബാക്കിയുള്ള അംഗങ്ങളെ തിരഞ്ഞെടുത്ത് അയക്കുന്നു. 6 വർഷത്തേക്കാണ് ഒരു രാജ്യസഭാ അംഗത്തിന്റെ കാലാവധി.
രാജ്യസഭ ഒരു സ്ഥിരം സഭയാണ്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒരു ഭാഗം അംഗങ്ങൾ പിരിഞ്ഞ് പോകുന്നു.

         രാജ്യസഭയുടെ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി.


രാജ്യസഭ: പ്രധാന ചോദ്യങ്ങൾ

1. രാജ്യസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പേത്?
📚 80 -ാം വകുപ്പ്.

2. ഏതു ദിവസമാണ് രാജ്യസഭ നിലവിൽ വന്നത്?
📚 1952 മെയ് 13.

3. രാജ്യസഭയിൽ ഉപയോഗിച്ചിരിക്കുന്ന പരവതാനിയുടെ നിറം?
📚 ചുവപ്പ്.

4. രാജ്യസഭയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത്?
📚 അർദ്ധവൃത്താകൃതിയിൽ.

5. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭാ സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത് ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ച്?
📚 4-ാം ഷെഡ്യൂൾ.

6. രാജ്യസഭാ സീറ്റുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
📚 ഉത്തർപ്രദേശ് (31)

7. കേരളത്തിൽ എത്ര രാജ്യസഭാ സീറ്റുകൾ?
📚 9.

8. രാജ്യസഭയിൽ പ്രാതിനിധ്യമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏതൊക്കെ?
📚 ഡൽഹി, പുതുച്ചേരി & ജമ്മു കാശ്മീർ.

9. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര?
📚 250.
10. രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?
📚 245.

11. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ ഇന്ത്യൻ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാൻ കഴിയും?
📚 12.

12. രാഷ്ട്രപതിയുടെ രാജ്യസഭാ-നാമനിർദ്ദേശ രീതി നാം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്ന്?
📚 അയർലണ്ട്.

13. രാജ്യസഭാംഗങ്ങളെ വിവിധ നിയമസഭകൾ തെരഞ്ഞെടുക്കുന്ന രീതി നാം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്ന്?
📚 ദക്ഷിണാഫ്രിക്ക.

14. ഏതൊക്കെ മേഖലകളാണ് രാജ്യസഭാ-നാമ നിർദ്ദേശത്തിന് രാഷ്ട്രപതി പരിഗണിക്കുക?
📚 കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ സേവനം.

15. രാജ്യസഭാംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര?
📚 30 വയസ്സ്.

16. ഒരു ധനകാര്യ ബിൽ പരമാവധി എത്ര ദിവസം രാജ്യസഭയ്ക്ക് കൈവശം വയ്ക്കാൻ കഴിയും?
📚 14 ദിവസം.

17. രാജ്യസഭയുടെ എക്സ് ഓഫീഷ്യോ ചെയർമാൻ ആര്?
📚 ഇന്ത്യൻ ഉപരാഷ്ട്രപതി.

18. രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?
📚 ഡോ എസ് രാധാകൃഷ്ണൻ.

19. രാജ്യസഭയുടെ ചെയർമാൻ സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി ആര്?
📚 ഡോ ഹമീദ് അൻസാരി.

20. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി വ്യക്തിത്വം ആരായിരുന്നു?
📚 സർദാർ കെ എം പണിക്കർ.
21. രാജ്യസഭാ ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആര്?
📚 കെ ആർ നാരായണൻ.

22. രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആര്?
📚 എസ് വി കൃഷ്ണമൂർത്തി റാവു.

23. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സണായ ആദ്യ വനിത ആര്?
📚 ശ്രീമതി വയലറ്റ് ആൽവ.

24. ഏറ്റവും നീണ്ട കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്ന വ്യക്തി?
📚 നജ്മ ഹെപ്തുള്ള.

25. ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതാരെ?
📚 നജ്മ ഹെപ്തുള്ളയെ.

26. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരായിരുന്നു?
📚 എം എം ജേക്കബ്
( രണ്ടാമത് പി ജെ കുര്യൻ).

27. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടൻ?
📚 പൃഥ്വിരാജ് കപൂർ.

28. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമ നടി?
📚 നർഗീസ് ദത്ത്.

29. മലയാള സിനിമയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി?
📚 സുരേഷ് ഗോപി.

30. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ശാസ്ത്രജ്ഞൻ?
📚 സത്യേന്ദ്രനാഥ ബോസ്.

31. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ബഹിരാകാശ ശാസ്ത്രജ്ഞനാര്?
📚 കെ കസ്തൂരിരംഗൻ.

32. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ കവി?
📚 മൈഥിലി ശരൺ ഗുപ്ത.

33. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?
📚 ജി ശങ്കരക്കുറുപ്പ്.

34. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ചിത്രകാരൻ?
📚 എം എഫ് ഹുസൈൻ.

35. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ കായികതാരം?
📚 ദാരാ സിംഗ്.

36. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ പക്ഷിനിരീക്ഷകൻ?
📚 ഡോ സലിം അലി.
☆☆☆☆☆☆☆☆☆☆
Kerala PSC Coaching to Success wish you a bright future!

Post a Comment

0 Comments