Kerala PSC ലോക ചരിത്രം Part 4, United Nations, ഐക്യരാഷ്ട്ര സംഘടന

അന്താരാഷ്ട്ര നീതിന്യായ കോടതി,സ്ഥിരാംഗങ്ങൾ,രക്ഷാസമിതി,വിജയലക്ഷ്മി പണ്ഡിറ്റ്,Kerala PSC ലോക ചരിത്രം Part 4, United Nations, ഐക്യരാഷ്ട്ര സംഘടന,

ഐക്യരാഷ്ട്ര സംഘടന

    ഐക്യരാഷ്ട്രസംഘടനയെ സംബന്ധിച്ച്, Kerala PSC  എല്ലാ പരീക്ഷകളിലും ഉൾപ്പെടുത്തുന്ന ഈ ചോദ്യങ്ങൾ  പ്രത്യേക പരിഗണന നൽകി പഠിക്കുക.

1. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി?
📚 അറ്റ്ലാന്റിക് ചാർട്ടർ (1941)

2. ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?
📚 യാൾട്ടാ കോൺഫറൻസ് (ഉക്രെയ്ൻ) (1945).

3. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചതാര്?
📚 ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്.

4. ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടന അറിയപ്പെടുന്നത് ഏത് പേരിൽ?
📚 യു എൻ ചാർട്ടർ

5. യു എൻ ചാർട്ടർ ഒപ്പ് വയ്ക്കപ്പെട്ടതെന്ന്?
📚 1945 ജൂൺ 26.
□ സാൻഫ്രാൻസിസ്കോ സമ്മേളനത്തിൽവെച്ച്

6. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങളുടെ എണ്ണം എത്ര?
📚 51

7. യു എൻ ചാർട്ടർ ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ?
📚 സംസ്കൃതം.

8. യു എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത്?
📚 ഡോ ജിതേന്ദ്രകുമാർ ത്രിപാഠി.

9. യു എന്നിൽ അംഗമായ എത്രാമത് രാജ്യമാണ് ഇന്ത്യ?
📚 29th.

10. ഇന്ത്യ യു എൻ ചാർട്ടറിൽ ഒപ്പുവച്ചതെന്ന്?
📚 1945 ജൂൺ 26
ഇന്ത്യ യു എന്നിൽ ഔദ്യോഗികമായി അംഗമായത്? 1945 ഒക്ടോബർ 30

11. ഇന്ത്യയ്ക്കുവേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചതാര്?
📚 രാമസ്വാമി മുതലിയാർ

12. യു എൻ നിലവിൽ വന്നതെന്ന്?
📚 1945 ഒക്ടോബർ 24.
□ ആസ്ഥാനം - (മാൻഹാട്ടൻ) ന്യൂയോർക്ക്

13. യുഎൻ പതാകയുടെ നിറമെന്ത്?
📚 ഇളം നീല.
□ ഇളം നീല പശ്ചാത്തലത്തിൽ ഒലിവ് ശാഖകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലോകഭൂപടത്തിന്റെ ചിത്രം

14. യു എന്നിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?
📚 ദക്ഷിണ സുഡാൻ
□ 193 -ാമത്തെ രാജ്യം

15. UN അംഗമല്ലാത്ത യൂറോപ്യൻ രാജ്യം?
📚 വത്തിക്കാൻ
16. UN അംഗമല്ലാത്ത ഏഷ്യൻ രാജ്യം?
📚 തായ്‌വാൻ
□ UN ൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?
📚 തായ്‌വാൻ

17. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
📚 6 (English, French, Russian, Spanish, Chinese, Arabic)
□ UN ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?
📚 അറബിക്.

18. യു എൻ ന്റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?
📚 ഇംഗ്ലീഷ് & ഫ്രഞ്ച്

പൊതുസഭ

19. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ ഘടകം?
📚 പൊതുസഭ
□ ലോക പാർലമെന്റ്, രാഷ്ട്രങ്ങളുടെ പാർലമെന്റ്, വാക്ക് ഫാക്ടറി, ലോകത്തിന്റെ സമ്മേളന നഗരി, യു എൻ കാര്യവിചാര സഭ - പൊതുസഭ

20. UN പൊതുസഭയുടെ ആസ്ഥാനം?
📚 ന്യൂയോർക്ക്.

21. UN പൊതു സഭയുടെ പ്രഥമ സമ്മേളനം നടന്നതെവിടെ?
📚 ലണ്ടൻ (1946)

21. യുഎൻ പൊതുസഭയുടെ ആദ്യ പ്രസിഡണ്ട്?
📚 പോൾ ഹെൻറി പാക്
UN പൊതുസഭയുടെ പ്രസിഡണ്ട് ആയ ആദ്യ വനിത?
📚 വിജയലക്ഷ്മി പണ്ഡിറ്റ്. (1953).

22. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം നടന്ന വർഷം?
📚 1989
23. UN പൊതുസഭ കുട്ടികൾക്ക് വേണ്ടി പ്രത്യേക സമ്മേളനം ചേർന്ന വർഷം?
📚 2002

രക്ഷാസമിതി

24. UN ന്റെ സുപ്രധാനവും ശക്തവുമായ ഘടകം, രക്ഷാസമിതിയുടെ ആസ്ഥാനം?
📚 ന്യൂയോർക്ക്
□ അന്താരാഷ്ട്ര സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന UN ഘടകം?
📚 രക്ഷാസമിതി

25. ഐക്യരാഷ്ട്രസഭയുടെ ജനാധിപത്യവിരുദ്ധ ഘടകം എന്നറിയപ്പെടുന്നത്?
📚 രക്ഷാസമിതി

26. രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം?
📚 15 ( 5 + 10)
□ 5 സ്ഥിരാംഗങ്ങൾ + 10 താൽക്കാലിക അംഗങ്ങൾ
□ സ്ഥിരാംഗങ്ങൾ : അമേരിക്ക, ബ്രിട്ടൻ ഫ്രാൻസ്, റഷ്യ & ചൈന

27. UN രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളുടെ കാലാവധി?
📚 2 വർഷം

28. രക്ഷാസമിതിയിൽ ഒരു പ്രമേയം പാസാവാൻ വേണ്ട വോട്ട്?
📚 9

29. ഏറ്റവും കൂടുതൽ തവണ യുഎൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ ഏഷ്യൻ രാജ്യം?
📚 ജപ്പാൻ

30. UN ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?
📚 ന്യൂയോർക്ക്
□ ഡാഗ് ഹാമർഷോൾഡ് ലൈബ്രറി
□ UN സർവ്വകലാശാല - ടോക്കിയോ

അന്താരാഷ്ട്ര നീതിന്യായ കോടതി

31. അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ച വർഷം?
📚 1945 ( പ്രവർത്തനം ആരംഭിച്ചത് 1946 ൽ)

32. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
📚 ഹേഗ്, നെതർലാൻഡ്സ്

33. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ?
📚 ബി എൻ റാവു.

34. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡണ്ടായ ആദ്യ ഇന്ത്യക്കാരൻ?
📚 നാഗേന്ദ്ര സിംഗ്

35. അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിമാരുടെ കാലാവധി?
📚 9 വർഷം ( പ്രസിഡൻറ് 2 വർഷം)

36. അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ വന്ന വർഷം?
📚 2002 (HQ: ഹേഗ്)
37. ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിന ഭരണം നിർവഹിക്കുന്ന ഘടകം?
📚 സെക്രട്ടേറിയറ്റ്
38. സെക്രട്ടറി ജനറലിന്റെ കാലാവധി?
📚 5 വർഷം

39. എത്രാമത് സെക്രട്ടറി ജനറലാണ് നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്?
📚 9th
□ പോർച്ചുഗീസ്

40. UN ന്റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ ആര്?
📚 ഗ്ലാഡ്‌വിൻ ജബ്ബ്
41. UN ന്റെ പ്രഥമ സെക്രട്ടറി ജനറൽ?
📚 ട്രിഗ് വലി

42. UN ന്റെ രാജിവച്ച ആദ്യ സെക്രട്ടറി ജനറൽ?
📚 ട്രിഗ് വലി
□ യൂറോപ്പ്കാരനായ സ്കാൻഡിനേവിയൻ രാജ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

43. സർവീസിലിരിക്കെ വിമാനാപകടത്തിൽ മരണപ്പെട്ട ഏക സെക്രട്ടറി ജനറൽ?
📚 ഡാഗ് ഹാമർഷോൾഡ്
□ മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക യുഎൻ സെക്രട്ടറി ജനറൽ
□ മരണപ്പെടുന്ന UN സമാധാന പോരാളികൾക്ക് നൽകുന്ന മെഡൽ

44. UN ന്റെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?
📚 യു താണ്ട് (മ്യാൻമർ)

45. ആഫ്രിക്കക്കാരൻ ആയ ആദ്യ സെക്രട്ടറി ജനറൽ ആര്?
📚 ബുട്രോസ് ബുട്രോസ് ഘാലി ( ഈജിപ്റ്റ്)
□ ഏറ്റവും കുറച്ചുകാലം സർവീസിലിരുന്ന സെക്രട്ടറി ജനറൽ

46. കറുത്ത വർഗ്ഗക്കാരനായ ഏക സെക്രട്ടറി ജനറൽ?
📚 കോഫി അന്നൻ (ഘാന)

47. UN സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വ്യക്തി?
📚 ജാവിയൻ പരസ് ഡി ക്വയർ (Peru)

48. UN സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡണ്ടായ വ്യക്തി?
📚 കുർട്ട് വാൾഡ് ഹേം

49. UN ന്റെ കാലഹരണപ്പെട്ട ഘടകം?
📚 പരിരക്ഷണ സമിതി (ട്രസ്റ്റീഷിപ് കൗൺസിൽ)

50. UN ന്റെ ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
📚 നജ്മ ഹെപ്തുള്ള

51. UN പൊതു സഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?
📚 അടൽ ബിഹാരി വാജ്പേയ്

52. UN പൊതു സഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്?
📚 മാതാ അമൃതാനന്ദമയി.

53. UN പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?
📚 വി കെ കൃഷ്ണമേനോൻ

54. യുഎൻ പൊതുസഭയിൽ സംഗീതകച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
📚 എം എസ് സുബ്ബലക്ഷ്മി

55. ഏത് ലോക നേതാവിന്റെ മരണത്തെ തുടർന്നാണ് UN അതിന്റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്?
📚 മഹാത്മാഗാന്ധിയുടെ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments