Kerala PSC മധ്യകാല ഭാരതം Part 4


Kerala PSC മധ്യകാല ഭാരതം Part 4, ഡൽഹി സുൽത്താനേറ്റ്, ലോധി വംശം, വിജയനഗരസാമ്രാജ്യം,സിക്കന്ദർ ലോധി, ആഗ്ര പട്ടണത്തിന്റെ ശില്പി,,അല്ലസാനി പെദ്ദണ്ണ, അഭിനവ ഭോജൻ, തലസ്ഥാനം, തളിക്കോട്ട യുദ്ധം, വിജയനഗരസാമ്രാജ്യം, രാക്ഷസ തങ്കിടി യുദ്ധം, ഹൈദരാബാദ് പട്ടണം, ചാർമിനാർ, ഖുലി കുത്തബ് ഷാ, ആഗ്രാ പട്ടണത്തിന്റെ ശില്പി, ബാഹ്മിനി സാമ്രാജ്യം, ഗുൽറുഖി

ഡൽഹി സുൽത്താനേറ്റ്

ലോധി വംശം

1. ഡൽഹി സുൽത്താനേറ്റിലെ അവസാന രാജ വംശം?

📚 ലോധി വംശം

2. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ (പത്താൻ) രാജവംശം?
📚 ലോധി വംശം

3. ലോധി വംശ സ്ഥാപകനാര്?
📚 ബഹലോൽ ലോധി
□ ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താൻ?
📚 ബഹലോൽ ലോധി

4. ലോധി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി?
📚 സിക്കന്ദർ ലോധി

5. 'ആഗ്ര പട്ടണത്തിന്റെ ശില്പി' എന്നറിയപ്പെടുന്നതാര്?
📚 സിക്കന്ദർ ലോധി

6. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയ ലോധി ഭരണാധികാരി?
📚 സിക്കന്ദർ ലോധി

7. 'ഗുൽറുഖി' എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി?
📚 സിക്കന്ദർ ലോധി

8. ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലാഹോർ ഗവർണർ?
📚 ദൗലത് ഖാൻ ലോധി

9. ലോധി വംശത്തിലെ അവസാനത്തെ സുൽത്താൻ?
📚 ഇബ്രാഹിം ലോധി

ബാഹ്മിനി സാമ്രാജ്യം

10. ബാഹ്മിനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷമേത്?
📚 1347
□ മധ്യകാലഘട്ടത്തിൽ ഡെക്കാൻ പ്രദേശം ഭരിച്ച മുസ്ലിം സാമ്രാജ്യം

11. ബാഹ്മിനി സാമ്രാജ്യ സ്ഥാപകനാര്?
📚 അലാവുദ്ദീൻ ബഹ്മൻ ഷാ

12. ബാഹ്മിനി സാമ്രാജ്യം സ്ഥാപിതമാവുമ്പോൾ ഡൽഹി സുൽത്താനാര്?
📚 മുഹമ്മദ് ബിൻ തുഗ്ലക്ക്

13. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?
📚 ഗുൽബർഗ.

14. വിജയനഗര രാജാവ് ദേവരായർ I നെ തോൽപ്പിച്ച ബാഹ്മിനി സുൽത്താൻ?
📚 ഫിറോസ് ഷാ ബാഹ്മിനി

15. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്നും ബീദാറിലേക്ക് മാറ്റിയതാര്?
📚 അഹമ്മദ് ഷാ I

16. രണ്ടാം അരിസ്റ്റോട്ടിൽ എന്നറിയപ്പെടുന്ന ബാഹ്മിനി സുൽത്താൻ?
📚 മുഹമ്മദ് ഷാ II

17. ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി?
📚 കലീമുള്ള

18. ഹൈദരാബാദ് പട്ടണം പണി കഴിപ്പിച്ചതാര്?
📚 ഖുലി കുത്തബ് ഷാ (ഗോൽകൊണ്ട സുൽത്താൻ)
□ ഹൈദരാബാദിന്റെ ആദ്യകാല നാമം?
📚 ഭാഗ്യ നഗർ (ഭാഗ് നഗർ)

19. ഹൈദരാബാദിൽ ചാർമിനാർ പണികഴിപ്പിച്ചതാര്?
📚 ഖുലി കുത്തബ് ഷാ

20. ബീജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരം?
📚 ഗോൽഗുംബാസ് (ബീജാപൂർ, കർണാടക)

വിജയനഗര സാമ്രാജ്യം

21. വിജയനഗര സാമ്രാജ്യത്തിന്റെ പരാജയത്തിന് കാരണമായ യുദ്ധം?
📚 തളിക്കോട്ട യുദ്ധം (1565)
□ വിജയനഗരത്തിലെ വാട്ടർലൂ യുദ്ധം, ബന്നി ഹട്ടി യുദ്ധം, രാക്ഷസ തങ്കിടി യുദ്ധം
□ x ഡെക്കാൻ സുൽത്താനേറ്റിലെ വിവിധ രാജവംശങ്ങൾ

22. വിജയനഗരസാമ്രാജ്യം സ്ഥാപിതമായ വർഷം?
📚 1336
□ വിജയനഗര സാമ്രാജ്യ സ്ഥാപകർ?
📚 ഹരിഹരനും ബുക്കനും

23. വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ ഹരിഹരനേയും ബുക്കനേയും സഹായിച്ച സന്യാസി?
📚 വിദ്യാരണ്യൻ.

24. വിജയനഗര സാമ്രാജ്യം ഏത് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു?
📚 തുംഗഭദ്ര.

25. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
📚 ഹംപി. (കർണാടക.)
□ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
📚 ഹംപി.

26. വിജയനഗരം ഭരിച്ച പ്രധാനപ്പെട്ട നാല് രാജവംശങ്ങൾ?
📚 സംഗമ, സാലുവ, തുളുവ, അരവിഡു

27. വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ് കൃഷ്ണദേവരായർ ഉൾപ്പെടുന്ന രാജവംശം?
📚 തുളുവ.

28. 'അഭിനവ ഭോജൻ', 'ആന്ധ്രാ ഭോജൻ', 'ആന്ധ്രാ പിതാമഹൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന വിജയനഗര രാജാവ്?.
📚 കൃഷ്ണദേവരായർ (1509 - 1529)

29. കൃഷ്ണദേവരായരുടെ സമകാലികനായ മുഗൾ ഭരണാധികാരി?
📚 ബാബർ.

30. തെലുങ്ക് സാഹിത്യത്തിലെ സുവർണ കാലം എന്ന് അറിയപ്പെട്ടത്?
📚 കൃഷ്ണദേവരായരുടെ കാലം

31. കൃഷ്ണദേവരായരുടെ രാജസദസ്സ് അറിയപ്പെട്ടിരുന്നത്?
📚 ഭുവന വിജയം.
□ കൃഷ്ണദേവരായരുടെ രാജസദസ്സിലെ എട്ടു പ്രമുഖ കവികൾ അറിയപ്പെട്ടത്?
📚 അഷ്ടദിഗ്ഗജങ്ങൾ.

32. 'തെലുങ്ക് കവിതയുടെ പിതാവ്', 'ആന്ധ്രാ കവിതാ പിതാമഹൻ' എന്നറിയപ്പെട്ടതാര്?
📚 അല്ലസാനി പെദ്ദണ്ണ.
□ അഷ്ടദിഗ്ഗജങ്ങളിലെ പ്രധാനി

33. 'വികട കവി' എന്ന പേരിൽ അറിയപ്പെട്ട കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷക-പണ്ഡിതൻ?
📚 തെന്നാലിരാമൻ.

34. തളിക്കോട്ട യുദ്ധം നടക്കുമ്പോൾ വിജയനഗര രാജാവ്?
📚 സദാശിവരായർ.
□ വിജയനഗരത്തിലെ അവസാന രാജാവ്?
📚 ശ്രീരംഗരായർ III.
          ☆☆☆☆☆☆☆☆☆☆☆☆☆
Kerala P.S.C. Coaching to Success wish you a bright future!

Post a Comment

0 Comments