Kerala PSC വാർത്താവിനിമയ മേഖല യിലെ പുരോഗതി - ഇന്ത്യൻ തപാൽ വകുപ്പ്

ഇന്ത്യൻ തപാൽ വകുപ്പ്: പ്രതീക്ഷിക്കാവുന്ന പ്രധാന ചോദ്യങ്ങൾ - I

വാർത്താവിനിമയ മേഖല യിലെ പുരോഗതി -  ഇന്ത്യൻ തപാൽ വകുപ്പ്,ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് കൊൽക്കത്തയിൽ,

1. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായതെവിടെ?
   Ans: കൊൽക്കത്ത.

2. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് കൊൽക്കത്തയിൽ സ്ഥാപിതമായ വർഷം?
   Ans: 1774.

3. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് കൊൽക്കത്തയിൽ സ്ഥാപിതമായപ്പോഴത്തെ ഗവർണർ ജനറൽ ആര്?.
  Ans: വാറൻ ഹേസ്റ്റിംഗ്സ്.

4. ഇന്ത്യയിൽ ക്രമീകൃതമായ തപാൽ സംവിധാനം നിലവിൽ വന്ന വർഷം?.
  Ans: 1766.

5. മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷങ്ങൾ?
  Ans: 1786 & 1794 യഥാക്രമം.
💥 ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?
  മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്.

6. ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലയെ ഏകീകരിച്ച ആദ്യത്തെ ആക്റ്റ് ഏത്?
  Ans: ഇന്ത്യൻ പോസ്റ്റോഫീസ് ആക്ട്. 
(1837.)

7. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചപ്പോഴത്തെ ഗവർണർ ജനറൽ ആരായിരുന്നു?
  Ans: ഡൽഹൗസി പ്രഭു.

8. ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ചതെന്ന്?
  Ans: 1854 ഒക്ടോബർ 1.

9. ഇപ്പോൾ നിലവിലുള്ള പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം, ഇന്ത്യ കൈവരിച്ചത് ഏത് നിയമത്തിലൂടെയാണ്?
  Ans: 1854 ഒക്ടോബർ 1.

10. ഇന്ത്യൻ റെയിൽ മെയിൽ സർവീസ് (RMS) ആരംഭിച്ച വർഷം?
  Ans: 1854.

11. ഇന്ത്യയിൽ പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ആരംഭിച്ച വർഷം?
  Ans: 1882.

12. ഇന്ത്യയിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വർഷം?
  Ans: 1884.

13. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷമേത്?
  Ans: 1898.
💥 ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലയുടെ നിയന്ത്രണത്തിനായി പാസ്സാക്കിയ നിയമമാണ്. :
  ഇന്ത്യൻ പോസ്റ്റോഫീസ് ആക്ട്, 1898.

14. ഇന്ത്യൻ പോസ്റ്റൽ ഡയറക്ടറേറ്റിന്റെ ആസ്ഥാനം എവിടെ?
  Ans: ഡാക് ഭവൻ, ന്യൂഡൽഹി.

15. ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്ത് ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ തപാൽ സംവിധാനത്തിന്റെ പേര്?
  Ans: കമ്പനി ഡോക്ക്.

16. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ പോലീസ് സേന?
  Ans: ഒഡീഷ പോലീസ്.
💥 പ്രാവുകളുടെ സേവനം ഒഡീഷ പോലീസ് അവസാനിപ്പിച്ച വർഷം?
  2002.

17. ഇന്ത്യയിൽ ക്വിക്ക് മെയിൽ സർവീസ് (QMS) ആരംഭിച്ച വർഷം?
  Ans: 1975.

18. ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും നിർധനർക്കുമുള്ള തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതിയുടെ പേരെന്ത്?
  Ans: റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്.
💥 റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ച വർഷം?
  1995.

19. ഇന്ത്യ പോസ്റ്റ് ഹെല്പ് സെന്ററിന്റെ ട്രോൾ ഫ്രീ നമ്പർ?
  Ans: 1924.

20. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വർഷം?
  Ans: 1986.

21. ഇന്ത്യയിൽ ബിസിനസ് പോസ്റ്റ് നിലവിൽ വന്ന വർഷം?
  Ans: 1997.

22. ഏത് സംസ്ഥാനത്താണ് ഇന്ത്യയിലാദ്യമായി മുഴുവൻ പോസ്റ്റ് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്നത്?
  Ans: കേരളം.

23. പ്രോജക്റ്റ് ആരോ പദ്ധതി ഏത് ഗവൺമെൻറ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടിരിക്കുന്നു?
  Ans: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്.
💥 പോസ്റ്റൽ സംവിധാനം ആധുനികവൽക്കാനുള്ള തപാൽ വകുപ്പിന്റെ സംരംഭമാണ്?
  പ്രോജക്റ്റ് ആരോ പദ്ധതി.

24. ഏതു വർഷമാണ് ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?
  Ans: 1880.
💥 മണിയോഡർ വഴി ഒറ്റത്തവണ അയക്കാവുന്ന ഏറ്റവും വലിയ തുക?
   5000 രൂപ.

25. ഇന്ത്യയിൽ മണിയോർഡർ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന സംസ്ഥാനം?
  Ans: ഉത്തരാഖണ്ഡ്.

26. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നതെവിടെ?
  Ans: ഹിക്കിം.
      (ഹിമാചൽ പ്രദേശ്)
💥 ഹിക്കിം പോസ്റ്റ് ഓഫീസിലെ പിൻ കോഡ് എത്ര?
  172 114.

27. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നതെവിടെ?
  Ans: ശ്രീനഗറിലെ ദാൽ തടാകത്തിൽ.
💥 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റോഫീസ് സ്ഥാപിതമായ വർഷം?
  2011.

28. ഏത് ഇന്ത്യൻ സംസ്ഥാനമാണ് ആദ്യമായി പോസ്റ്റോഫീസ് വഴി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കിയത്?
  Ans: കേരളം.

29. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: ഗോവ.

30. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ് നിലവിൽ വന്നതെവിടെ?
  Ans: ചെന്നൈ.

31. എവിടെയാണ് ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
  Ans: ദക്ഷിണ ഗംഗോത്രി.
              (അന്റാർട്ടിക്ക.)

32. ഇന്ത്യയിൽ ഒരു പോസ്റ്റ് ഓഫീസിന്റെ പരിധി ശരാശരി എത്ര ചതുരശ്ര കിലോമീറ്റർ?
  Ans: 21.56 Km².

33. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ എടിഎം നിലവിൽ വന്ന വർഷം?
  Ans: 2015.
💥 ഇന്ത്യയിൽ ആദ്യ പോസ്റ്റൽ എടിഎം നിലവിൽ വന്നതെവിടെ?
  പാറ്റ്ന ജനറൽ പോസ്റ്റ് ഓഫീസിൽ.

34. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്സ് എടിഎം സ്ഥാപിതമായതെവിടെ?
  Ans: ചെന്നൈ.

35. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്സ് ബാങ്ക് എടിഎം സ്ഥാപിച്ചതെവിടെ?
  Ans: തിരുവനന്തപുരം.

36. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം നിലവിൽ വന്ന നഗരം ഏത്?
  Ans: മൈസൂർ.

37. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്?
  Ans: പഞ്ചാബ്.

38. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് സ്ഥാപിതമായതെവിടെ?
  Ans: ന്യൂഡൽഹി.
💥 ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ന്യൂഡൽഹിയിൽ സ്ഥാപിതമായ വർഷം?
  Ans: 2013.

39. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് സ്ഥാപിതമായതെവിടെ?
  Ans: തിരുവനന്തപുരം.
💥 കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് തിരുവനന്തപുരത്ത് സ്ഥാപിതമായ വർഷം?
  Ans: 2013 ജൂലൈ 5.

40. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?
  Ans: 1972 ആഗസ്റ്റ് 15.

41. ഇന്ത്യൻ പിൻകോഡിലെ ആകെ അക്കങ്ങൾ എത്ര?
  Ans: 6.

42. ഏതാണ് ഇന്ത്യയിലെ ആദ്യത്തെ പിൻകോഡ് നമ്പർ?
  Ans: 110001.
💥 സുപ്രീം കോടതിയുടെ പിൻകോഡ് നമ്പറും ഇപ്പോൾ:   110001.

43. രാഷ്ട്രപതി ഭവന്റെ പിൻകോഡ് നമ്പർ എത്ര?
  Ans: 110004.

44. പിൻകോഡിലെ മൂന്നാം അക്കം എന്തിനെ സൂചിപ്പിക്കുന്നു?
  Ans: സോർട്ടിംഗ് ജില്ല.

45. നിലവിൽ ഇന്ത്യയിൽ എത്ര പോസ്റ്റൽ സോണുകളാണുള്ളത്?
  Ans: 9.

46. ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സർക്കിളുകളാണുള്ളത്?
  Ans: 23 + 1.
💥 23 പോസ്റ്റൽ സർക്കിളുകൾ കൂടാതെ സൈനിക ആവശ്യങ്ങൾക്കായി ഒരു ബേസ് സർക്കിൾ കൂടി ഉപയോഗിക്കുന്നു.

47. പോസ്റ്റൽ വകുപ്പിന്റെ ആദ്യ എ.ടി.എം. സ്ഥാപിക്കപ്പെട്ട നഗരം?
     🌐 ചെന്നൈ.

47. മേൽവിലാസം ഇല്ലാതെ കൂടിയും നിശ്ചിത പോസ്റ്റൽ പരിധിയിൽ പ്രചാരണത്തിനും അറിയിപ്പിനും ഉൾപ്പെടെയുള്ള തപാലുരുപ്പടികൾ നേരിട്ട് എത്തിക്കുന്നത് തപാൽ വകുപ്പിന്റെ പദ്ധതി?
  Ans: ഡയറക്റ്റ് പോസ്റ്റ്.
          
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments