Kerala PSC കേരളാ നവോത്ഥാനം പൊയ്കയിൽ യോഹന്നാൻ

കേരളാ നവോത്ഥാനം പൊയ്കയിൽ യോഹന്നാൻ 

          'കൊമാരൻ' എന്ന ബാല്യകാലനാമമുള്ള കേരളത്തിലെ നവോത്ഥാന നായകനാണ് പൊയ്കയിൽ യോഹന്നാൻ.  പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ 1879 ഫെബ്രുവരി 17 ൽ ജനനം. 

        പണ്ട് കേരളത്തിൽ, നിലനിന്നിരുന്ന സാമൂഹിക ഉച്ചനീചത്വങ്ങളിൽ നിന്ന് മോചനം ലഭിക്കാനായി ക്രൈസ്തവമതം സ്വീകരിച്ചു.  അധ:സ്ഥിതർക്കെതിരേ ക്രിസ്തീയ സഭകൾക്കുള്ളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരേ യോഹന്നാൻ ശക്തമായി പോരാടി.  മരണം 1939 ജൂൺ 29. 

കേരളാ നവോത്ഥാനം പൊയ്കയിൽ യോഹന്നാൻ, ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത 'ദ്രാവിഡ ദളിതൻ', പുലയൻ മത്തായി,കേരളാ നെപ്പോളിയൻ,പ്രത്യക്ഷ രക്ഷാ ദൈവസഭ,കുമാര ഗുരുദേവൻ,
പ്രധാന ചോദ്യങ്ങൾ:
1. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത 'ദ്രാവിഡ ദളിതൻ' എന്ന ആശയം കൊണ്ടുവന്ന കേരള സാമൂഹ്യ പരിഷ്കർത്താവ്?
  Ans: പൊയ്കയിൽ യോഹന്നാൻ

2. ക്രിസ്തുമതത്തിൽ നില നിന്നിരുന്ന വർണ വിവേചനം ഇല്ലാതാക്കുന്നതിന് സന്ധിയില്ലാ സമരം ചെയ്ത നവോത്ഥാനനായകനാര്?
  Ans: പൊയ്കയിൽ യോഹന്നാൻ

3. 'പുലയൻ മത്തായി' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകനാര്?
  Ans: പൊയ്കയിൽ യോഹന്നാൻ

4.  കേരളാ നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

5. പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) എന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

6.  പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം?
   1909 ൽ.

7. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം എവിടെ?
   ഇരവിപേരൂർ. ( തിരുവല്ല. )

8. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രധാന പ്രസിദ്ധീകരണമായിരുന്നു?
   ആദിയാർദീപം.

9. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തലവൻ എന്ന രീതിയിൽ പൊയ്കയിൽ യോഹന്നാൻ അറിയപ്പെട്ടത് ഏത് പേരിൽ?
   Ans: കുമാര ഗുരുദേവൻ.

10. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചതാര്?
   Ans: പൊയ്കയിൽ യോഹന്നാൻ.

11. ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ ഏത്?
  Ans: 1921 & 1931.

12. ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ ആവശ്യമുന്നയിച്ചതാര്?
   Ans: പൊയ്കയിൽ യോഹന്നാൻ.

13. അവശതയനുഭവിക്കുന്ന  അയിത്ത ജാതിക്കാരുടെ മോചനത്തിനായി 'അടി ലഹള' എന്നറിയപ്പെട്ട പ്രക്ഷോഭം നയിച്ചതാര്?
   Ans: പൊയ്കയിൽ യോഹന്നാൻ.

14. അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ ഏതൊക്കെ?
  വാകത്താനം ലഹള, മുണ്ടക്കയം ലഹള, കൊഴുക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം.

15. ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം?
   Ans: വാകത്താനം.

16. ക്രിസ്തുമതത്തിൽ നിന്നുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് പൊയ്കയിൽ യോഹന്നാൻ വാകത്താനത്ത് ബൈബിൾ കത്തിച്ച വർഷം?
   1906 ൽ.

17. ദളിത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമായി പ്രത്യേകം പള്ളി സ്ഥാപിക്കുന്നതിനെതിരെ ശബ്ദമുയർത്തി നവോത്ഥാന നായകനാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

18. ഒന്നാം ലോക മഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്ന് കുളത്തൂർ കുന്നിലേക്ക് യുദ്ധ വിരുദ്ധ ജാഥ നടത്തിയതാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

19. "കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ" ഇപ്രകാരം പറഞ്ഞ നവോത്ഥാന നായകനാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

20. 'രത്നമണികൾ' എന്ന കവിതാസമാഹാരം രചിച്ചതാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

21. "മുൻ പിതാക്കൾക്ക് വന്ന ദുഃഖ വാർത്തകൾ കേൾപ്പിൻ, കാളകൾ പോത്തുകൾക്കും ഇണയായി കൂട്ടിക്കെട്ടി നിലങ്ങളിൽ ഉഴുതിടുന്നു" ഇപ്രകാരം പറഞ്ഞതാര്?
  Ans: പൊയ്കയിൽ യോഹന്നാൻ.

22. "ഭക്ഷണം കിട്ടുന്നില്ല, വേലക്കൂലികൾ ഓർത്താൽ ഒട്ടും സഹിപ്പതില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
   Ans: പൊയ്കയിൽ യോഹന്നാൻ.

23. 'പൊയ്കയിൽ യോഹന്നാൻ' എന്ന പുസ്തകത്തിന്റെ രചയിതാവാര്?
   Ans: എം ആർ രേണുകുമാർ.
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments