Kerala PSC കേരള നവോത്ഥാനം - വൈകുണ്ഠ സ്വാമികൾ

കേരള നവോത്ഥാനം - വൈകുണ്ഠ സ്വാമികൾ,കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ,കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി, സമത്വ സമാജം, ചാന്നാർ കലാപത്തിന്,

കേരള നവോത്ഥാനം - വൈകുണ്ഠ സ്വാമികൾ (1809 - 1851)

1. 'കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ' എന്ന സ്ഥാനം ആർക്കാണ്?
Ans: വൈകുണ്ഠസ്വാമികൾക്ക്
✅ കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നും അറിയപ്പെടുന്നു
✅ "ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്" എന്ന് പ്രസ്താവിച്ചതാര്?
Ans: 
വൈകുണ്ഠസ്വാമികൾ

2. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
Ans: സമത്വ സമാജം
✅ 1836 ൽ സമത്വ സമാജം സ്ഥാപിച്ചത്? 
വൈകുണ്ഠസ്വാമികൾ

3. 1859 ലെ ചാന്നാർ കലാപത്തിന് പ്രചോദനം നൽകിയ സാമൂഹ്യപരിഷ്കർത്താവ്?
Ans: 
വൈകുണ്ഠസ്വാമികൾ 
✅ ചാന്നാർ കലാപത്തിലെ മറ്റൊരു പേര് - മേൽമുണ്ട് സമരം

4. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ?
Ans: നിഴൽ താങ്കൽ

5. വിശുദ്ധിയോടെ ചിട്ടയായ ജീവിതം നയിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ 'തുവയൽ പന്തി കൂട്ടായ്മ' സ്ഥാപിച്ചതാര്?
Ans: 
വൈകുണ്ഠസ്വാമികൾ
✅ നിശ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത് വൈകുണ്ഠസ്വാമികൾ ആണ്

6. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?
Ans: 
വൈകുണ്ഠസ്വാമികൾ

7. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതാര്?
✅ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചതാര്?
✅ വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയ നവോത്ഥാന നായകനാര്?
✅ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകനാര്?
✅ വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകനാര്?
✅ സമ പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാനനായകനാര്?
✅ സമ്പൂർണ്ണ ദേവൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
✅ തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചതാര്?
✅ ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്നും ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്നും വിശേഷിപ്പിച്ചതാര്?
Ans: 
വൈകുണ്ഠസ്വാമികൾ 

8. വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച മതം ഏത്?
Ans: അയ്യാവഴി മതം
✅ അയ്യാവഴി മതത്തിന്റെ ചിഹ്നം? തീ ജ്വാല വഹിക്കുന്ന താമര
✅ അയ്യാവഴി ക്ഷേത്രങ്ങൾക്ക് പൊതുവെ പറയുന്ന പേര്? പതികൾ
✅ അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം? ദച്ചനം (തിരിച്ചെന്തൂർ)

9. ഏത് രാജാവിന്റെ കാലത്താണ് വൈകുണ്ഠസ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചത്?
Ans: സ്വാതിതിരുനാളിന്റെ കാലത്ത്
✅ വൈകുണ്ഠസ്വാമികളെ ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? ശിങ്കാരത്തോപ്പ്

10. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്ന കേരള നവോത്ഥാന നായകൻ?
Ans: തൈക്കാട് അയ്യാവ്

11. അഖിലത്തിരുട്ട്, അരുൾനൂൽ എന്നീ കൃതികൾ രചിച്ച കേരള നവോത്ഥാന നായകൻ?
Ans: 
വൈകുണ്ഠസ്വാമികൾ
&&&&&&& &&&&&& &&&&&&

Post a Comment

0 Comments